Monday 27 September 2010

39. Std: X, I.T, Unit : 3 , വിവരങ്ങളുടെ ക്രോഡീകരണത്തിനും അപഗ്രഥനത്തിനും സ്പ്രഡ്‌ഷീറ്റ്

1.OpenOffice.org Calc തുറക്കുന്നതെങ്ങനെ ?

Application--> Office -->OpenOffice.org Calc

2.എന്താണ് മെര്‍ജിംഗ് ?

രണ്ടു സെല്ലുകളെ ഒന്നാക്കുന്ന രീതിയാണ് മെര്‍ജിംഗ്

3.സെല്ലുകളെ ‍Merge ചെയ്യുന്നതെങ്ങനെ ?

Select-->‍Merge ചെയ്യേണ്ട സെല്ലുകള്‍--> Format-->Merge Cells

4. Type ചെയ്ത വാക്കുകള്‍ ഒരു സെല്ല്ലില്‍ ഒന്നിലധികം വരികളായി വരുവാന്‍ എന്തു ചെയ്യണം ?

Select-->Type ചെയ്ത Cell --> Format-->Cells

Format cells Dialogue Box പ്രത്യക്ഷപ്പെടുന്നു

Select-->alignment-->Wrap text automatically എന്ന Box ല്‍ ടിക്ക് മാര്‍ക്ക് ( ) കൊടുക്കുക--> OK

5.എന്താണ് ഫില്‍ സീരീസ് ?

പട്ടികയില്‍ ക്രമനമ്പര്‍ ഇടുന്നതിന് ഉപയോഗിയ്ക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഫില്‍ സീരീസ്

6.Fill series മുഖേന ക്രമനമ്പര്‍ ഇടുന്നതെങ്ങനെ ?

ക്രമനമ്പര്‍ ചേര്‍ക്കേണ്ട സെല്ലുകള്‍ സെലക്ട് ചെയ്യുക .

Edit --> Fill --> Series

7.എന്താണ് അലൈന്‍‌മെന്റ് (Alignment ) ?

സെല്ലില്‍ ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ Left, Right, Center,Top,Bottom...എന്നിങ്ങനെ ക്രമീകരിയ്ക്കുന്നതിനെ
Alignment എന്നുപറയുന്നു.

8.Alignment ചെയ്യുന്നതെങ്ങനെ ?

Select--> Type ചെയ്ത സെല്ലുകള്‍ -->Format -->Alignment---> Select--> Centered / Left / Right... etc

9.എന്താണ് സോര്‍ട്ടിംഗ് ?

പട്ടികയെ അതിലെ ഏതെങ്കിലും കോളത്തിലുള്ളവയുടെ അടിസ്ഥാനത്തില്‍ ആരോഹണക്രമത്തിലോ
(Ascending ) അവരോഹണക്രമത്തിലോ (Decending ) അക്ഷരമാലാക്രമത്തിലോ ക്രമീകരിയ്ക്കുന്നതാണ്
സോര്‍ട്ടിംഗ്

10.Sorting ചെയ്യുന്നതെങ്ങനെ ?

ക്രമനമ്പര്‍ കോളവും തലക്കെട്ടുമൊഴികെയുള്ള പട്ടിക സെലക്ട് ചെയ്യുക .

Data--> sort-->

സോര്‍ട്ട് ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.

Sort by-->Select Column

Ascending-->Radio button-->OK

11.എന്താണ് ഫില്‍റ്ററിംഗ് ?

പട്ടികയില്‍ നിന്ന് പ്രത്യേക വിഭാഗങ്ങളെ കണ്ടെത്തുന്നതാണ് ഫില്‍റ്ററിംഗ്

12.ഒരു പ്രത്യേക വിഭാഗത്തെ മാത്രം കണ്ടെത്തുന്നതെങ്ങനെ ? or ഫില്‍റ്റര്‍ ചെയ്യുന്നതെങ്ങനെ ?

Filter ചെയ്യേണ്ട പട്ടിക മുഴുവന്‍ ( തലക്കെട്ടുള്‍പ്പെടെ ) Select-->Data-->Filter-->Auto Filter .

ഓരോ കോളത്തിന്റേയും ശീര്‍ഷക ഭാഗത്ത് ചെറിയ Arrow ബട്ടണ്‍ പ്രത്യക്ഷപ്പെടുന്നു.

Click-->ശീര്‍ഷകത്തിലെ Arrow ബട്ടണ്‍ --->Select---- (400)

വീണ്ടും ആദ്യ ലിസ്റ്റ് കിട്ടുവാന്‍ :-

Select-->Arrow button---> All

13.ഒരു പ്രത്യേക വിഭാഗത്തിന് മുകളിലുള്ളതിനെ കണ്ടെത്തുന്നതെങ്ങനെ ?

Filter ചെയ്യേണ്ട പട്ടിക മുഴുവന്‍ ( തലക്കെട്ടുള്‍പ്പെടെ ) Select---> Data--->Filter--->Standard Filter

Standard Filter Dialogue Box പ്രത്യക്ഷപ്പെടും

Field Name ---> Select---> ശീര്‍ഷകം

Condition--> ' > ' ചിഹ്നം Select

Value ---> വേണ്ടത് Type ചെയ്യുക ( 400) ---> OK

14.ചില പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലുള്ളവയെ Filter ചെയ്യുന്നതെങ്ങനെ ?

ഫില്‍റ്റര്‍ ചെയ്യേണ്ട പട്ടിക ( തലക്കെട്ടുള്‍പ്പെടെ ) സെലക്ട് ചെയ്യുക

Data-->Filter -->Standard Filter

Standard Filter Dialogue box പ്രത്യക്ഷപ്പെടും

Field Name ---> ശീര്‍ഷകം

Condition---> ' > ' ചിഹ്നം Select

Value --->Type ആദ്യത്തെ അക്കം (400)

Operator ---> Select---> AND

Field name---> രണ്ടാമത്തേത് ---> ശീര്‍ഷകം

Condition---> രണ്ടാമത്തേത് ----> ‘ < ‘ ചിഹ്നം ---> Select

Valu--->രണ്ടാമത്തേത്---> Type അവസാനത്തെ അക്കം (1000) ----> OK

15.ഫില്‍റ്റര്‍ നീക്കം ചെയ്യുന്നതെങ്ങനെ ?

പട്ടിക സെലക്ട ചെയ്യുക

Data---> Filter ---> Remove Filter

16. കണ്ടീഷണല്‍ സ്റ്റേറ്റ്‌മെന്റ് ഉപയോഗിച്ച് തരംതിരിയ്ക്കുന്നതെങ്ങനെ ?

തരംതിരിയ്ക്കേണ്ട കോളം Select

Type----> = (IF J3 > 80 ; " OVER USER " ; " UNDER USER " )

----> Enter---> Click &Dragg

17. എന്താണ് ഓട്ടോ ഫോര്‍മാറ്റിംഗ് (Auto Formating )

പട്ടിക മോടി പിടിപ്പിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് Auto Formating . മുന്‍‌കൂട്ടി തയ്യാറാക്കിവെച്ച
മാതൃകകളില്‍ ഒന്ന് നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നു.

18. പട്ടിക ഓട്ടോ ഫോര്‍മാറ്റിംഗ് ചെയ്യുന്നതെങ്ങനെ ?

Select---> പട്ടിക

Format--> Autoformat-->

Auto Format Dialogue Box പ്രത്യക്ഷപ്പെടും

Format ---> Select--->OK

19. ചാര്‍ട്ട് ഉള്‍പ്പെടുത്തുന്നതെങ്ങനെ ?

Select---> Columns---> Insert ----> Chart

Auto Format Chart എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും---->Next

Choose Chart Type---> Select----> Next

---->Give Chart Title ---> Create

38. പവര്‍പോയിന്റ് ഉപയോഗിച്ച് ക്വിസ് - ചോദ്യോത്തരങ്ങള്‍ നിര്‍മ്മിക്കാം .

നമുക്ക് മൈക്രോസോഫ്‌റ്റ് പവര്‍പോയിന്റ് ഉപയോഗിച്ച് ക്വിസ് നിര്‍മ്മിക്കാം .അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് വളരേ ഉപകാരപ്രദമായിരിക്കുമെന്ന് വിശ്വസിക്കുന്നു.
പ്രത്യ്യേകിച്ച് കുട്ടികെളെ വീട്ടിലിരുത്തി പഠിപ്പിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇത് വളരേ ഗുണം ചെയ്യും.
ആദ്യം പവര്‍പോയിന്റ് തുറക്കുക .
Insert ---> New slide എന്ന ക്രമത്തില്‍ പുതിയ slide എടുക്കുക .

ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ slide ല്‍ ടൈപ്പ് ചെയ്യുക . അതായത് ആദ്യത്തെ ചോദ്യം ടൈപ്പ് ചെയ്യുക എന്നര്‍ത്ഥം.

അടുത്തതായി മറ്റോരു slide ല്‍ sorry wrong anser - Click here to return to the question എന്നും
അടുത്ത slide ല്‍ Congratulations - correct anser - Click here to go to the next question എന്നും ടൈപ്പ് ചെയ്യുക .
ഇനി രണ്ടാമത്തെ ചോദ്യം ടൈപ്പ് ചെയ്യുക .

ഇനി ഒന്നാമത്തെ Slide ലേക്ക് തിരിച്ചുവരിക
അതില്‍ Ampere എന്ന്ത് സെലക്ട് ചെയ്ത് താഴെ കാണുന്ന വിധത്തില്‍ Slide show --> Action Setting ല്‍ പോകുക.






Action Settings വഴി ഒരു Slide ല്‍ നിന്ന് മറ്റോരു Slide ലേക്ക് Hyperlink കൊടുക്കാമെന്ന് മനസ്സിലായല്ലോ. ഇത്തരത്തില്‍ Slide കള്‍ വഴി ഏത് സ്ലൈഡാണ് ഇനി വരേണ്ടത് എന്നു മനസ്സിലാക്കി ലിങ്ക് കൊടുക്കുക.
ഓരോ അദ്ധ്യായത്തിലും ഇത്തരത്തില്‍ ഒരു പ്രസന്റേഷന്‍ ഉണ്ടാക്കിവെച്ചാല്‍ പരീക്ഷക്ക് വളരേ എളുപ്പമായിരിക്കും . കൂടാതെ ഇത് കുട്ടി തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

37. Std:X, സ്ക്കൂള്‍ ലിനക്സ് -Desktop ക്രമീകരണം


1.വര്‍ക്ക്‍ സ്പേസുകള്‍ എന്തിനാണ് ?
സാധാരണയായി അനേകം വിന്‍‌ഡോസ് തുറന്നു പ്രവര്‍ത്തിയ്ക്കേണ്ടി വരുമ്പോഴാണ് വര്‍ക്ക് സ്പേസ് ആവശ്യമായി വരുന്നത്.ഓരോ വര്‍ക്ക് സ്പേസിലും ഓരോ അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിയ്ക്കാം.വര്‍ക്ക്‍സ്പേസ് ചെയിഞ്ച് ചെയ്താല്‍ മതി.
2.കൂടുതല്‍ വര്‍ക്ക് സ്പേസുകള്‍ നിര്‍മ്മിയ്ക്കുന്നതെങ്ങനെ ?
പാനലിലുള്ള Work space ന്റെ മദ്ധ്യഭാഗത്ത് ---> Right click---> അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവിലെ Preference--> Select ചെയ്യുക----> തുടര്‍ന്ന് പ്രത്യക്ഷമാകുന്ന work space switcher preference dialogue box ല്‍ നിന്നും ആവശ്യമുള്ളത്ര workspace നിര്‍മ്മിയ്ക്കാം.(ഏകദേശം 38 വരെ ) 3.എന്താണ് Laucncher ?
ഒരു Application നോ ,പ്രോഗ്രാമോ ,ഫയലോ എളുപ്പത്തില്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ സഹായിക്കുന്ന സൂചനാ ചിത്രങ്ങളാണ് (Shorts ) ലോഞ്ചറുകള്‍
4.ലോഞ്ചറുകള്‍ ഉണ്ടാക്കുന്നതെങ്ങനെ ?
Desktop--> ഒഴിഞ്ഞ സ്ഥലത്ത് right click --> select --> create launcher--> click
അപ്പോള്‍ create launcher ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.
Name Box ല്‍ നിന്നും ലോഞ്ചറിന്‍ പേരു നല്‍കുക . (ഈ പേരാണ് Desktop ല്‍ കൂട്ടിച്ചേര്‍ക്കുന്ന ലോഞ്ചറിനു ലഭിയ്ക്കുക )
(ഉദാ: Text Editor ) Comment Boxല്‍ ലോഞ്ചറിനെക്കുറിച്ചുള്ള വിശദീകരണം നല്‍കുക.
മൌസ് പോയിന്റര്‍ പ്രസ്തുത ലോഞ്ചറിന്റെ മുകളില്‍ കൊണ്ടുവരുമ്പോള്‍ ഇത് ഒരു Tool Tip ആയി പ്രത്യക്ഷപ്പെടും .Comment Box ല്‍ ഇത് തുറന്നുവരാനാവശ്യമായ command എഴുതുക. (ഉദാ:gedit ) ലോഞ്ചറിനാവശ്യമായ icon തെരഞ്ഞെടുക്കുക . O.K. ക്ലിക്ക് ചെയ്യുക
5.എന്താണ് ഹോം ഡയറക്ടറി ?
ഓരോ യൂസര്‍ക്കും (ഉപഭോക്താവിനും ) അയാളുടെ പേരില്‍ ഒരു ഡയറക്ടറി ഉണ്ടാക്കും . ഉദാഹരണത്തിന് സുനില്‍ എന്ന യൂസര്‍ക്ക് home/sunil എന്ന ഡയറക്ടറിയാണ് ഹോം ഡയറക്ടറി എന്നറിയപ്പെടുന്നത് .ഒരു യൂസര്‍ അയാളുടെ ഹോം ഡയറക്ടറിയിലാണ് സാധാരണ രീതിയില്‍ ഫയലുകളും ഫോള്‍ഡറുകളും സൂക്ഷിയ്ക്കുന്നത് .
6.ഒരു പുതിയ പാനല്‍ കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ ?
Desktop ലുള്ള ഒരു പാനലിന്റെ ഒഴിഞ്ഞ സ്ഥാനത്ത് right click ചെയ്യുക .പ്രത്യക്ഷപ്പെടുന്ന മെനു ലിസ്റ്റില്‍നിന്നും New Panel തെരഞ്ഞെടുക്കുക . അപ്പോള്‍ Pannel Properties എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.ഈ ഡയലോഗ് ബോക്സില്‍ കൊടുക്കുന്ന നിര്‍ദ്ദേശമനുസരിച്ച് പാനലുകള്‍ Desktop ന്റെ ഏതുവശത്തും ക്രമീകരിയ്ക്കാം.
7.പാനല്‍ ഒഴിവാക്കുന്നതെങ്ങനെ ?
ഒഴിവാക്കപ്പെടേണ്ട പാനലിന്റെ ഒഴിവുള്ള സ്ഥലത്ത് right click ചെയ്യുക .പ്രത്യക്ഷപ്പെടുന്ന മെനുവിലെ New pannel Option --> click
8. പാനലിനെ ഒളിപ്പിച്ചുവെയ്ക്കുന്നതെങ്ങനെ ?
pannel--> right click--> select ---> properties---> click
അപ്പോള്‍ Pannel Peoperties എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും
Tick--> show Hide Button , Arrow on Hide Button
അപ്പോള്‍ പാനലിന്റെ രണ്ടുവശത്തും Arrow അടയാളത്തോടുകൂടിയ Hide Button കാണാവുന്നതാണ് .
ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാനല്‍ ആ വശത്തേയ്ക്ക് ചുരുങ്ങുന്നതു കാണാം.
പാനല്‍ പൂര്‍ണ്ണമായും വീണ്ടും കാണേണ്ടിവരുമ്പോള്‍ വശങ്ങളില്‍ കാണുന്ന Arrow Button ക്ലിക്ക് ചെയ്യുക 9.പാനലില്‍ അപ്‌ലറ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ ?
pannel--> right click--> Add to pannel--> select--> add.
10.Desktop ന്റെ background മാടുന്നതെങ്ങനെ ?
Desktop--> Preferences---> select --> desktop background---> select
11പുതിയ User group ഉണ്ടാക്കുന്നതെങ്ങനെ ?
Desktop--> Administration--> User and Usergroups---> Add User ---->Fill User Name and User Password (അതുമാത്രം ഫില്‍ ചെയ്താല്‍ മതി )-->ok
User Name ഉറപ്പുവരുത്താന്‍ Real Name കൂടി അടിയ്ക്കണം
User Password Confirm ചെയ്യാന്‍ വീണ്ടും Type ചെയ്യണം -->Logout--->Type User name and Password
12.എന്താണ് User privilage ?
ഓരോ Userന്റേയും പ്രത്യക സവിശേഷതകള്‍ Tick മാര്‍ക്ക് മുഖേന നിര്‍ണ്ണയിക്കുന്നതാണ് User Privilage
13. writer ല്‍ Page set ചെയ്യുന്നതെങ്ങനെ ?
Format-->Page--> Page Margin--> എന്നിവ Set ചെയ്യുക.Background കൊടുക്കുക
14.അക്ഷരത്തിന് കളര്‍ കൊടുക്കുന്നതെങ്ങനെ ?
Select-->Font-->Right click --->Character--->
15.അടുത്ത പേജ് വരാന്‍ എന്തുചെയ്യണം ?
ഇപ്പോഴത്തെ പേജിന്റെ അവസാനത്തില്‍ എത്തി Enter അടിച്ചുകോടുക്കുക.
16.Background ന്റെ കളര്‍ കളയുന്നതെങ്ങനെ ?
Format--> Page--> No fil
17.Super Script പ്രശ്നത്തില്‍ എന്തുചെയ്യണം ?
Select--> Right Click--> Character --> Position--> Superscript
18.എന്താ‍ണ് Justification ?
പേജില്‍ രണ്ടറ്റത്തും ഒരേപോലെ വരലാണ് Justification.
19.Style എടുക്കുന്നതെങ്ങനെ ?
Format-->Style and Formating -->ഒഴിഞ്ഞ സ്ഥലത്ത് വെറുതെ Right click ചെയ്യുക New എടുക്കുക
20.എന്താണ് Drop Cap ?
ഒരു പേജിലെ ഒന്നാമത്തെ അക്ഷരം വലുതാക്കിക്കാണിയ്ക്കുന്നതാണ് Drop Cap 21.എന്താണ് Text Flow ?
Enter അടിയ്ക്കാതെ തന്നെ അടുത്ത വരിയിലേയ്ക്കു വരുന്നത്
22.എന്താണ് Indent ?
മാര്‍ജിനില്‍നിന്ന് എത്ര അകലെയാണ് ആദ്യത്തെ വരി തുടങ്ങേണ്ടതെന്ന് തീരുമാനിയ്ക്കുന്നത്
23.മലയാളം Type ചെയ്യാനുള്ള സെറ്റിംഗ്‌സ് വരാന്‍ എന്തുചെയ്യണം ?
മുകളിലത്തെ പാ‍നല്‍ --> Add to pannel---> Language---> Keyboard Indicater--->
അപ്പോള്‍ മെനുബാറില്‍ usഎന്നു വരും
അവിടെ Right click ചെയ്ത് -->Open-->keyboard Prefence---> Layout ---> add---> Malayalam-->OK-->close (check Box ല്‍ Tick Mark കൊയ്യുക്കുക -->close )
മെനുബാറില്‍ ml എന്നു കാണും
Rachana Font --> Select
24.Rectangle വരയ്ക്കാനെന്തുചെയ്യണം ?
View---> Tool Bars ---> Drawings
25 Hang ആയാലെന്തു ചെയ്യണം ?
Ctrl+Alt+F1 അടിയ്ക്കുക .അപ്പോള്‍ അത് ടെര്‍മിനല്‍ മോഡിലെത്തും
Login ചെയ്യാന്‍ പറയും
root എന്ന് type ചെയ്യുക
Password അടിയ്ക്കുക
# ചിഹ്നം വരും
അങ്ങനെ വന്നാല്‍ Reboot എന്ന് type ചെയ്യുക
(Reboot ചെയ്യാന്‍ =type Reboot Shut down= Halt
വീണ്ടും ഗ്രാഫിക് മോഡില്‍ വരാന്‍ =Ctrl+Alt+F7 )
26 Force Quit പാനലില്‍ കൊടുക്കുന്നതെങ്ങനെ ?
Select--> Add to Pannel
27. Window List എന്താണ് ?
അതുണ്ടെങ്കില്‍ മാത്രമേ Minimise ചെയ്താല്‍ വീണ്ടും Maximise ചെയ്യാന്‍ പറ്റൂ
28.Window List പുനഃസ്ഥാപിയ്ക്കുന്നതെങ്ങനെ ?
Right click--> Window List -->Add
29.ചിത്രം കാണുവാനെന്തു ചെയ്യണം ?
Graphics-->Image Viewer
30. file കണ്ടെത്തുന്നതെങ്ങനെ ?
Application--> Places--> Search for files
(പേരറിയില്ലെങ്കില്‍ .jpg, .png m .bmp ഇങ്ങനെ കൊടുത്ത് --->Find--> click

36. Std:X ഇന്‍ഫര്‍മേഷന്‍ ടെക് നോളജി Unit: 2

1.ഒരു ചിത്രഫയല്‍ കാണുന്നതെങ്ങനെ ?
Application-->Graphics-->g Thump Image viewer
Home Icon-->Double Click-->picture file--> Double click
Test-->Zoom in, zoom out,Next,Previous
2.ഒരു ഫയല്‍ നിവര്‍ത്തുന്നതെങ്ങനെ ? (Unsipping)
Application-->Accessories-->Archive Manager
Archive -->Open -->Select the file -->Open
Extract button-->Click-->New window
Select Home-->Extract -->Click
3.Home ല്‍ ഒരു പുതിയ ഫോള്‍ഡര്‍ നിര്‍മ്മിച്ച് ഫയല്‍ നിവര്‍ത്തുന്ന വിധം എങ്ങനെ ?
In the Extract Window--->Home-->Open-->Create Folder--->Click
Name the folder
Extract button---> click
4.File നിവര്‍ത്തുന്നതിനുള്ള (Unzipping) എളുപ്പമാര്‍ഗ്ഗമെന്ത് ?
Select file--->Right click--->Extract Here
5.File ചുരുക്കുന്നതെങ്ങനെ ?( Zipping)
Applications-->Accessories-->Archive Manager
Archive -->New -->Click
Give file Name (.gz,.zip,.tar,.bzz)
Select the folder -->New-->Click
Archive Manager Window-->Add-->Click
Window-->Zipped File-->Add-->Click
6.Totem Movie Player പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്ങനെ ?
Application --> Sound & Video-->Totem movie player
Movie-->Open-->Select the file
ചിത്രം നിറഞ്ഞുകാണാന്‍
View -->Full Screen
7. ചലച്ചിത്ര C.D.കള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്ങനെ ?
C.D-->CD Drive-->Totem Movie Player-->Open
Movie -->Play Disc--> Click
8. XMMS (Sound Player ) പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്ങനെ ?
Application-->Sound & Viedeos--> XMMS-->
Control Button--->Click
Select the Sound File ---> Play -->Click
Use --, Stop,pause......etc tools
9.pdf viewer പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്ങനെ ?
Applications--->Graphics-->pdf viewer
file -->Open--->Load file dialogue box
Select Pdf File ---> OK
10.Web page ലെ ഒരു ചിത്രം സേവ് ചെയ്യുന്നതെങ്ങനെ ?
Picture-->Right click-->Save Picture As( Save image as )--> Click
Save as dialogue Box --> OK
11.Web Page മുഴുവനായി സേവ് ചെയ്യുന്നതെങ്ങനെ ?
File-->Save page as-->Dialogue Box-->Select the folder
-->Name the file-->OK
12. Web Page Book Mark ചെയ്യുന്നതെങ്ങനെ ?
Book mark Menu--> Book Mark this Page ---> Click
Add Book Mark--> Name the Page -->Add Button-->Click
T.E. QUESTIONS
1.ലിനക്സില്‍ ,സാധാരണ ഉപയോഗിയ്ക്കുന്ന ചിത്രഫയലുകളുടെ Extention എന്തെന്ന് എഴുതുക ?
2.ലിനക്സില്‍ ,സാധാരണ ഉപയോഗിയ്ക്കുന്ന ഒരു ചിത്ര ദര്‍ശിനിയാണ് .................
3.file ചുരുക്കലിനെ പറയുന്ന മറ്റൊരു പേരാണ് ..................
4.ഫയല്‍ നിവര്‍ത്തലിനെ പറയുന്ന മറ്റൊരു പേരാണ്.......
5.ഫയല്‍ ചുരുക്കാനും നിവര്‍ത്താനും ഉപയോഗിയ്ക്കുന്ന സോഫ്റ്റ് വെയറുകളെ പൊതുവായി............എന്നുപറയുന്നു
6.ലിനക്സില്‍ ഉപയോഗിയ്ക്കുന്ന ഒരു ഫയല്‍ കമ്പ്രഷന്‍ യൂട്ടിലിറ്റിയാണ്.................
7.ചലച്ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകളുടെ Extensions ഏതെന്ന് എഴുതുക ?
8.ലിനക്സില്‍ ലഭ്യമായ ഒരു മൂവീപ്ലെയറാണ്.................
9.ശബ്ദ ഫയലുകളെ തിരിച്ചറിയുന്ന Extensions ഏതെന്ന് എഴുതുക ?
10.ശബ്ദ ഫയലുകള്‍ കേള്‍ക്കുന്നതിനുപയോഗിയ്ക്കുന്ന Software കളെ പൊതുവെ...............എന്നു പറയുന്നു
11.ലിനക്സില്‍ ഉള്‍പ്പെടുത്തിയീട്ടുള്ള ഒരു സൌണ്ട് പ്ലെയറാണ്..................
12.pdf ന്റെ പൂര്‍ണ്ണ രൂപമെഴുതുക ?
13.pdf ഫയലുകളുടെ Extension ................. ആണ്
14.pdf ഫയലുകള്‍ ദൃശ്യമാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളെ ...........എന്നു പറയുന്നു.
ഉത്തരങ്ങള്‍
1..png,.tif,.bmp,.jpg
2.g Thump Image Viewer
3.Zipping
4.Unsipping
5.ഫയല്‍ കമ്പ്രഷന്‍ യൂട്ടിലിറ്റി
6.ആര്‍ക്കീവ് മാനേജര്‍
7..mpg,.mpeg,.mov,.dat
8.Totem Movie Player
9..ogg,.wav,.mp3
10.Sound Players
11.XMMS
12.Portable Document Format
13..pdf
14.pdf Viewers

35. Std :X, I.T. ഫയല്‍ ചുരുക്കലും നിവര്‍ത്തലും...

ഫയല്‍ ചുരുക്കല്‍ (Zipping)
കമ്പ്യൂട്ടറിലെ വലിയ ഫയലുകള്‍ സി.ഡി. കളിലും ഫ്ലോപ്പികളിലും പകര്‍ത്തിക്കൊണ്ടുപോകുകയോ ഇ-മെയില്‍ വഴി മറ്റൊരിടത്തേയ്ക്ക് അയക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ അവയുടെ ഉള്ളടക്കത്തിനു മാറ്റം വരാതെ ഫയലിന്റെ വലുപ്പം കുറയ്ക്കുന്ന പ്രവര്‍ത്തനത്തിന് ഫയല്‍ ചുരുക്കല്‍ (Zipping) എന്നുപറയുന്നു. ഇതിനുപയോഗിയ്ക്കുന്ന പ്രോഗ്രാമുകളെ പൊതുവായി ഫയല്‍ കമ്പ്രഷര്‍ യൂട്ടിലിറ്റികള്‍ എന്നുപറയുന്നു.

ഒരു ഫയല്‍ ചുരുക്കുന്നതെങ്ങനെ ?
Applicationas-->Accessories---> Archive Manager എന്ന ക്രമത്തില്‍ പ്രോഗ്രാം തുറന്നുപ്രവര്‍ത്തിപ്പിയ്ക്കുക. അപ്പോള്‍ തുറന്നുവരുന്ന ഫയല്‍ റോളര്‍ ജാലകത്തിലെ (File Roller) ജാലകത്തിലെ ടൂള്‍ ബാറില്‍ നിന്നും New ടൂള്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ New എന്ന ഡയലോക് ബോക്സ് പ്രത്യക്ഷമാകും . ഇതില്‍ ഫയല്‍ കമ്പ്രസ്സ് ചെയ്ത് സൂക്ഷിയ്ക്കുന്നതിനുള്ള ഒരു ഫോള്‍ഡറിന്റെ പേര് Name എന്ന കോളത്തില്‍ നല്‍കുക . തുടര്‍ന്ന് അതിന് താഴെ കാണുന്ന Save in folder എന്ന കോളത്തില്‍ ഈ ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ ഏത് ഡയറക്ടറിയില്‍ സൂക്ഷിയ്ക്കണം എന്ന് നിര്‍ദ്ദേശിയ്ക്കുക . ഇതിനും താഴെയായി കമ്പ്യൂട്ടറിലുള്ള മറ്റൊരു ഫോള്‍ഡര്‍ സെലക്ട ചെയ്തു നല്‍കുന്നതിനുള്ള സൌകര്യവുമുണ്ട് . തുടര്‍ന്ന് താഴെയുള്ള Archive Type List Box ല്‍ നിന്നും .gz,.zip,.tar,.gz,.bz2...... etc തുടങ്ങിയവയില്‍ ഏതെങ്കിലുമൊരു ഫയല്‍ എക്‍സ്റ്റന്‍ഷന്‍ സെലക്ട് ചെയ്ത് നല്‍കിയിരിയ്ക്കണം. അതിനുശേഷം താഴെയുള്ള New ബട്ടണ്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ ആദ്യം പ്രത്യക്ഷമായിരുന്ന File Roller ജാലകത്തിന്റെ പേരുമാറി നിങ്ങള്‍ കൊടുത്ത ഫോള്‍ഡര്‍ നാമം വന്നീട്ടുണ്ടാകും . തുടര്‍ന്ന് ടൂള്‍ ബാറില്‍ കാണുന്ന Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ ലഭിയ്ക്കുന്ന ജാലകത്തില്‍ നിന്നും ചുരുക്കേണ്ട ഫയല്‍ /ഫോള്‍ഡര്‍ സെലക്ട് ചെയ്ത് താഴെയുള്ള Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ നിങ്ങള്‍ തയ്യാറാക്കിയ ഫോള്‍ഡറില്‍ കമ്പസ്സ് ചെയ്യാനായി സെലക്ട് ചെയ്ത ഫയലിന്റെ പകര്‍പ്പ് കമ്പസ്സ് ചെയ്ത് വന്നീട്ടുണ്ടാകും .

ഫയല്‍ നിവര്‍ത്തുന്നതെങ്ങനെ ?
Applicationas-->Accessories---> Archive Manager എന്ന ക്രമത്തില്‍ പ്രോഗ്രാം തുറന്നുപ്രവര്‍ത്തിപ്പിയ്ക്കുക. ഇപ്പോള്‍ ലഭിയ്ക്കുന്ന വിന്‍ഡോയിലെ Open ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിവര്‍ത്തേണ്ട കമ്പ്രസ്സ് ചെയ്ത ഫയല്‍ തിരഞ്ഞെടുക്കുക . കമ്പ്രസ്സ് ചെയ്ത ഫയലില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്തും പ്രവത്തിപ്പിയ്ക്കാവുന്നതാണ്. തുടര്‍ന്ന് ഫയല്‍ റോളര്‍ ജാലകത്തിലെ Extract ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇവിടെ ഫയല്‍ എവിടേയ്ക്കാണ് നിവര്‍ത്തേണ്ടത് എന്നു കാണിച്ചുകൊടുക്കുക . തുടര്‍ന്ന് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ ചുരുക്കി വെച്ചിരിയ്ക്കുന്ന ഫയല്‍ / ഫോള്‍ഡര്‍ നിവര്‍ത്തി പുതിയ പാനല്‍ തയ്യാറായീട്ടുണ്ടാകും.

34. Std: X , I.T, ലിനക്സില്‍ ഫയലുകളും ഫോള്‍ഡറുകളും തിരഞ്ഞ് കണ്ടുപിടിയ്ക്കുന്നതെങ്ങനെ ?

ഒരു പ്രത്യേക ഫയലോ ഫോള്‍ഡറോ തിരഞ്ഞുകണ്ടുപിടിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് താഴെകൊടുക്കുന്നത്
(1) Places-->Search for files..... എന്ന ഓപ്‌ഷന്‍ ഉപയോഗിയ്ക്കുക
(2)ഇതില്‍ പ്രത്യക്ഷപ്പെടുന്ന Search for files ഡയലോഗ് ബോക്സിലെ “Name contains 'ടെക് സ്റ്റ് ബോക്സില്‍ നമുക്ക് തിരയേണ്ട ഫയലിന്റേയോ ഫോള്‍ഡറിന്റേയോ പേരോ--പേരിന്റെ ഏതാനും അക്ഷരങ്ങളോ --ടൈപ്പ് ചെയ്യുക
(3)Look in folder ലിസ്റ്റ് ബോക്സില്‍ നമുക്ക് തിരയേണ്ട ഫയല്‍ / ഫോള്‍ഡര്‍ ഉള്ള ഫോള്‍ഡര്‍ ഉള്ള ഫോള്‍ഡര്‍ സെലക്റ്റ് ചെയ്ത് Find ബട്ടണ്‍ ക്ലിക്ക് ചെയ്യുക
(4) അപ്പോള്‍ ടൈപ്പ് ചെയ്ത വാക്ക് ഉള്‍പ്പെടുന്ന എല്ലാ ഫയലുകളുടേയും ഫോള്‍ഡറുകളുടേയും ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നു. ഇതില്‍നിന്ന് നമുക്ക് ആവശ്യമായത് Open ചെയ്യാം Copy ചെയ്യാം.
(5) ഒരു പ്രത്യേക ഇനത്തില്‍പ്പെട്ട മുഴുവന്‍ ഫയലുകള്‍ കാണണമെങ്കിലും മാര്‍ഗ്ഗമുണ്ട് . ഉദാഹരണത്തിനായി .jpg എന്ന എക്‍സ്റ്റന്‍ഷനിലുള്ള ചിത്ര ഫയലുകള്‍ ' Name contains ' ലിസ്റ്റ് ബോക്സില്‍ *jpg എന്ന് ടെപ്പ് ചെയ്ത് , ഫോള്‍ഡര്‍ Select ചെയ്ത് Find ബട്ടണ്‍ ക്ലിക്ക് ചെയ്യുക . .jpg എക്‍സ്റ്റന്‍ഷനിലുള്ള ഫയലുകളുടെ ഒരു ലിസ്റ്റ് തന്നെ പ്രത്യക്ഷപ്പെടുന്നതുകാണാം.

33. Std : X , Unit : 6, സചിത്ര പോസ്റ്റര്‍ രചനയ്ക്ക് ജിമ്പും ഡ്രോയും

1.ജിമ്പ് തുറക്കുന്നതിന്റെ പ്രവര്‍ത്തനക്രമമെഴുതുക ?
Applications-->Graphics-->GIMP Image Editor
2.പുതിയതായി ഒരു ഫയല്‍ Open ചെയ്യുന്നതെങ്ങനെ ?
The GIMP--> file-->New-->Create a new Image.
Select --->Inches, select-->Width-->8, Select-->Height-->12-->OK
3.പശ്ചാത്തലനിറം മാറ്റുന്നതെങ്ങനെ ?
GIMP Maindow-->ഇടതു വശം-->രണ്ടു ചതുരങ്ങള്‍ ----->മുകളിലത്തെ കറുത്ത ചതുരം-->click-->Change foreground colour (Colour Box)--->Select Colour---> OK
GIMP Main window--->Paint Bucket--->Click-->Click on the Poster. അപ്പോള്‍ Forground ആയി Select ചെയ്ത കളര്‍ പുതിയ ഫയലില്‍ വന്നിട്ടുണ്ടാകും.
4. എന്താണ് Undo ? ജിമ്പില്‍ അതിനുള്ള എളുപ്പ മാര്‍ഗ്ഗമെന്ത് ?
ചെയ്ത പ്രവൃത്തി വേണ്ടെന്നുവെയ്ക്കലാണ് Undo .ജിമ്പില്‍ Undo വിന്റെ എളുപ്പമാര്‍ഗ്ഗം Ctrl+Z ആണ്
5 പുതിയ ഫയലില്‍ നിറങ്ങളെ ലയിപ്പിച്ചുചേര്‍ക്കുന്നതെങ്ങനെ ?
The GIMP-->Gradient Fill Tool-->Click .,
Poster-->Drag the Mouse--> മുകളില്‍ നിന്ന് താഴോട്ട്
6.ജിമ്പില്‍ പാളികള്‍ നിര്‍മ്മിയ്ക്കുന്നതെങ്ങനെ ?
The GIMP-->file-->Dialouges-->Layers-->Click-->Layer Dialogue Box -->താഴെ ഇടതുവശം--->New Layer--> Button -->Click-->New layer Dialogue Box-->Layer Name -->Type-->Heading-1-->OK
7. Layer Dialogue Box ലഭ്യമാകുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗമെന്ത് ?
Ctrl+L അമര്‍ത്തുക
8 ജിമ്പില്‍ ശീര്‍ഷകം തയ്യാറാക്കുന്നതെങ്ങനെ ?
The GIMP-->Xtns-->Script-Fu-->Logos-->3D Out line .
അപ്പോള്‍ Script Fu : 3D Outline Dialogue Box വരും
അതില്‍ Pattern-->Brouse and Select .
താഴെ Text-->Type---> Arithmatic Progression , Select--> Font Size., Selact-->Font --->Ok . പുതിയ ജാലകത്തില്‍ ശീര്‍ഷകം കാണാം.
9. Logo പോസ്റ്ററിലേയ്ക്ക് മാറ്റുന്നതെങ്ങനെ ?
ലോഗോയുടെ ഉള്ളില്‍ ക്ലിക്ക് ചെയ്യുക ,.
Layer Dialogue Box--> Background Copy--> ഇടതുവശം-->കണ്ണിന്റെ ചിത്രം ----> Click., ലോഗോ ജാലകം---> വെളുത്ത നിറം --> അപ്രത്യക്ഷമാകുന്നു,
Layer Dialogue Box--> ഏറ്റവും മുകളിലെ പാളി -->Click , ലോഗോ ജാലകം-->Right Click-->Edit-->Copy , Poster--->Click ,
Layer Dialogue Box--> Heading -1--> Click , Poster--> Right Click--> Edit-->Paste
Logo Window-->Close-->Don`t Save.
10. ശീര്‍ഷകത്തിന്റെ വലുപ്പം മാറ്റുന്നതെങ്ങനെ ?
ശീര്‍ഷകത്തിന്റെ Selection നിലനിര്‍ത്തിക്കൊണ്ടുതന്നെ The GIMP ലെ Scale the Layer or Selection -- >Click
Poster--->ശീര്‍ഷകം(Arithmatic Progression ) -->Click , Scale Dialogue Box പ്രത്യക്ഷപ്പെടും
പോസ്റ്റര്‍ ശീര്‍ഷകത്തിനു ചുറ്റുമുള്ള ബോര്‍ഡര്‍ ---> Click and Drag--> ആവശ്യമുള്ള അത്ര വലുപ്പത്തിലേയ്ക്ക്
Scale Dialogue Box-->Scale Button-->Click ,
The GIMP---> Move Tool (ചിത്രം 6-3 ലെ 11) -->Click
Poster--->ശീര്‍ഷകം(Arithmatic Progression ) -->Click and Drag--> ഉചിതമായ സ്ഥലത്തേയ്ക്ക് -->Click
Layer Dialogue Box-->അടിവശം-->Anchor Button ( ) -->Click
11. ജിമ്പിലെ പോസ്റ്റര്‍ സേവ് ചെയ്യുന്നതെങ്ങനെ ?
Poster--> file --Save-->Click , അപ്പോള്‍ Save Image Window പ്രത്യക്ഷപ്പെടും .
Name --> Type--> Poster ( file name ) ,
Save In Folder---> Select the Folder , By Extension --> Click---> GIMP(XCF) image
12 പോസ്റ്ററില്‍ ചിത്രം ചേര്‍ക്കുന്നതെങ്ങനെ ?
File --> Open --> Home--> Double Click---> Training Resources--> open-->Images-->Mathematics-->open ---->Select a Picture --> Open
The GIMP-->Select Rectangular Regions (ആദ്യത്തെ ടൂള്‍ ) ---> Click-->Picture--> Select-->Right Click--> Copy--> Close the Picture Window--> Don`t Save--> Click
Poster---Click ,... പുതിയ ലെയര്‍ ഉണ്ടാക്കാ‍ന്‍....., Ctrl+L-->താഴെ ഇടതുവശത്ത് -->New Layer Button---> Click--->New Layer Dialogue Box-->Layer Name -->Type --> Picture -1-->OK
Layer Dialogue Box--> Select-->Layer--> Picture-1 ,
Poster---> Right Click--->Edit-->Paste
ഇപ്പോള്‍ ചിത്രം പോസ്റ്ററില്‍ വന്നീട്ടുണ്ടാകും
13. ചിത്രത്തിന്റെ വലുപ്പം മാറ്റുന്നതെങ്ങനെ ?
പോസ്റ്ററില്‍ Paste ചെയ്ത ചിത്രത്തിലെ Selection നഷ്ടപ്പെടുത്താതിരിയ്ക്കുക
The GIMP--> Scale the layer or selection --> Click
Poster-->Picture-->Click , Scale Information Dialogue Box പ്രത്യക്ഷപ്പെടും
Poster-->ചിത്രത്തിനു ചുറ്റുമുള്ള ബോര്‍ഡര്‍--> Click and Drag---> ആവശ്യമുള്ള അത്ര വലുപ്പത്തിലേയ്ക്ക്v Scale Dialogue Box---> Scale Button , The GIMP--> Move Tool( ചിത്രം 6-3 ലെ 11)--> Click
Picture--> Click and Drag-->ഉചിതമായ സ്ഥലത്തേയ്ക്ക്-->Click
Layer Dialogue Box---> അടിവശം--->Anchor Button ( ) -->Click
NOTE:- (1) Foreground Colour , Background Colour , Gradient എന്നിവ എന്തെന്ന് വ്യക്തമാക്കണം
(2) Poster, Logo എന്നിവയില്‍ Click ചെയ്യുമ്പോള്‍ കിട്ടുന്ന Layer Box വ്യത്യസ്ഥമാണെന്ന് വ്യക്തമാക്കണം
(3) Layer Selection, Hide / Unhide Layer, Delete Layer എന്നിവ വ്യക്തമാക്കണം (4) ശീര്‍ഷകം Move ചെയ്യാനായി Move Tool ഉപയോഗിയ്ക്കുമ്പോള്‍ ശീര്‍ഷകത്തിലാണ് Click and Drag- നടത്തേണ്ടതെന്ന കാര്യം ഓര്‍മ്മിപ്പിയ്ക്കുക (5) Ctrl+Z ,Ctrl+L എന്നിവ ഉപയോഗിപ്പിയ്ക്കുവാന്‍ ശീലിപ്പിയ്ക്കുക
(6) Save ചെയ്യുമ്പോള്‍ . xcf ( ഡോട്ട് xcf) ആയി സേവ് ചെയ്യുന്നതിന്റെ കാരണം പറഞ്ഞുകൊടുക്കുക.
(7) Arithmatic Progression = സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രേണി
(8) പ്രസിദ്ധരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങള്‍ ട്രെയിനിംഗ് റിസോഴ്‌സസ്സില്‍ ഉണ്ട് .

32. Std:X,I.T, Unit:4, ആശയാവതരണത്തിന് മള്‍ട്ടിമീഡിയ സോഫ്റ്റ്വെയര്‍

നാം മുന്‍പ് പഠിച്ചത് :
കുട്ടികള്‍ എഴുതുവാനും ഉച്ചരിയ്ക്കുവാനും അറിയേണ്ട പദങ്ങള്‍
Impress.Bullets and Numbering,Questionnaire,Hyperlink,Path,Slide
show,Interaction,Document,Browse,Default,Custom Animation,Tasks,Slide Sorter
1.ഓപ്പണ്‍ ഓഫീസ് ഇം‌പ്രസ്സ് തുറക്കുന്നതെങ്ങനെ ?
Applications--> Office--> Open Office.org Impress . അപ്പോള്‍ Presentation Wizard 1 എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. Radio Button---> Empty Presentation--->Next
Presentation Wizard 2-->Select---> Slide Design & Out Put Medium--->Next
Presentation Wizard 3 -->Select-->Select Transition and Presentation Type--->Create
Untitled 1-OpenOffice .org Impress എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. വലതുവശം--->Tasks പെയിന്‍--->
വലതുഭാഗം---> Close Button (X) ---> Click
2.Impress ജാലകത്തില്‍ Tasks പെയിന്‍ വീണ്ടും വരുവാന്‍ എന്തുചെയ്യണം ?
Format ---> Slide Layout
3.എന്താണ് സ്റ്റോറിബോഡ് ?
നോട്ടുബുക്കില്‍ സ്ലൈഡിന്റെ രൂപരേഖ വരച്ച് അതില്‍ ചേര്‍ക്കേണ്ട ചിത്രം, ശബ്ദം , ടെക്‍സ്റ്റ് ... തുടങ്ങിയവ എവിടെ വരണമെന്ന് പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് എഴുതി തയ്യാറാക്കുന്നതാണ് സ്റ്റോറിബോഡ്
ഉദാ:- Slide -1 : Project, Information Technology , Std:X.B,KNMVHSS Vatanappally
Slide -2: I.T Project, Arithmatic Progression, Mathematics
Slide-3: Name of the group,Name of the group leader, Group Members
Slide -4: Topic of the Project
Slide -5: Aims of the Project
Slide -6: Why we select this Project
Slide- 7: Activities
Slide-8: Tools and Techniques used for data collection,Questionnaire,Obsevation Shedule,Interview
Slide -9:Consolidation of data
Slide-10 : Analusis of data , Diagram and Chart
4.ശൂന്യമായ സ്ലൈഡില്‍ അക്ഷരങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ ?
താഴെയുള്ള ടൂള്‍ ബാര്‍---> Text Tool (T)--->Click. Slide ല്‍ ആവശ്യമായ സ്ഥാനത്ത് Click---> Type
5.Slide ല്‍ Type ശീര്‍ഷകത്തിന്റെ വലുപ്പം, നിറം,ഇഫക്ട് എന്നിവ മാറ്റുന്നതെങ്ങനെ?
Select---> Type ചെയ്ത ശീര്‍ഷകം---> Format---> Character
Character ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
Select--> Font--->Select-->Font ,Typeface,Size
select-->Font Effectts--->Select-->Underlining,Strike through,Color,Relief
Select-->Position--->select-->Position,scaling,spacing
6.Slide ന് പശ്ചാത്തലനിറം കൊടുക്കുന്നതെങ്ങനെ ?
Format-->Page--> Page Setup ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
Select--->Background-->Fill -->select---> None,Color,Gradient,Hatching,Bitmap--->Select-->OK
Page settings ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. Select---> Yes or No
7.പുതിയ Slide ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Insert--> Slide
8.ഗാലറിയില്‍ നിന്ന് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Tools---> Gallery. ചിത്രം ഡ്രാഗ് ചെയ്ത് Slide ഉള്‍പ്പെടുത്തുക .---> അനുയോജ്യമായ വലുപ്പത്തില്‍ ക്രമീകരിയ്ക്കുക . 9.ഗാലറി Close ചെയ്യുന്നതെങ്ങനെ ?
ഗാലറിയില്‍നിന്ന് ചിത്രം Slide ലേയ്ക്ക് Drag ചെയ്ത ശേഷം Tools---> Gallery
10.ഫയലില്‍നിന്നും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Insert ---> Picture ---> From file. Insert Picture ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.
Select ---> file -->Tick mark Preview ---> Open. ചിത്രം Slide ല്‍ വന്നിട്ടുണ്ടാകും.
Click & Drag ചെയ്ത് ആവശ്യമായ സ്ഥലത്തും വലുപ്പത്തിലും ക്രമീകരിയ്ക്കുക
11.Slide ല്‍ ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുന്നതെങ്ങനെ ?
താഴെയുള്ള ടൂള്‍ ബാറില്‍ നിന്നും line, rectangle,Curve,Basic Shapes തുടങ്ങിയ ടൂളുകള്‍ സ്ലൈഡില്‍ Drag ചെയ്യുക .
12.സ്ലൈഡില്‍ അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും Animation നല്‍കുന്നതെങ്ങനെ ?
Select--->Picture / Text --> Slide Show--> Custom Animation. വിന്‍ഡോയുടെ വലതുഭാഗത്ത് Tasks പെയിന്‍ പ്രത്യക്ഷപ്പെടും. --->Add--->Click. Custom Animation ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. Animation സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക .
13. എന്താണ് സ്ലൈഡ് ട്രാന്‍സിഷന്‍ (Slide Transition ) ?
Slide Show നടത്തുമ്പോള്‍ ( Slide അവതരിപ്പിയ്ക്കുമ്പോള്‍) സ്ലൈഡുകള്‍ എങ്ങനെ തുറന്നുവരണമെന്ന് നിര്‍ദ്ദേശിയ്ക്കുന്നതാണ് Slide Transition .
14.Slide Transition ( Slide അവതരണം ) നടത്തുന്നതെങ്ങനെ ?
Menu bar --> Slide Show--> sllide transition. വിന്‍ഡോയുടെ വലതുഭാഗത്ത് Tasks പെയിന്‍ പ്രത്യക്ഷപ്പെടും. അവിടെ Apply to selected Slides ,Modify Transition, Speed,Sound, Advance slide എന്നിവ select ചെയ്യുക . 15.Slide show (സ്ലൈഡ് പ്രദര്‍ശനം ) അവതരിപ്പിയ്ക്കുന്നതെങ്ങനെ ?
Menu Bar--> slide Show OR Keyboard --> F5-->Space or Enter
16. സ്ലൈഡ് സോര്‍ട്ടിംഗ് (Slide Sorting ) എന്നാലെന്ത് ?
നാം പ്രദര്‍ശനത്തിന് തയ്യാറാക്കുന്ന സ്ലൈഡുകള്‍ ശരിയായ രീതിയില്‍ ക്രമീകരിയ്ക്കുന്നതാണ് Slide Sorting . ഇതിനു വേണ്ടി എല്ലാ സ്ലൈഡുകളും സ്ക്രീനില്‍ ഒന്നിച്ചുകാണുകയാണെങ്കില്‍ സൌകര്യപ്രദമായ രീതിയില്‍ നമുക്ക് ഇവ ക്രമീകരിയ്ക്കാം.
17.Slide Sorting നടത്തുന്നതെങ്ങനെ ?
Menu bar ---> View--> Slide Sorter. സ്ലൈഡുകളെ drag ചെയ്ത് ക്രമീകരിയ്ക്കുക . ആവശ്യമില്ലാത്ത Slide നെ Select---> Right Click---> delete Slide. വീണ്ടും പഴയതിലേയ്ക്ക് എത്തിച്ചേരാന്‍ : Menu bar---> View--> Normal 18.Slide ല്‍ Movie ഉള്‍പ്പെടുത്തുന്നതെങ്ങനെ ? ( Std:IX Only )
Slide ല്‍ ചിത്രം / ടെക്‍സ്റ്റ് select ചെയ്യുക . Menu bar ---> Slide show ---> Interaction . Interation ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. action at Mouse click ---> select---> Go to document--->Browse----> Training resoures---> Open---> Movies--->Open-->Tsunami.mpg--->open-->Ok (Note:- (1) Movie പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ Volume Control അഡ്‌ജസ്റ്റ് ചെയ്താല്‍ മാത്രമേ ശബ്ദം കേള്‍ക്കുകയുള്ളൂ. (2) . Slide പ്രദര്‍ശിപ്പിയ്ക്കുന്ന സമയത്ത് മൂവി ഫയല്‍ ഉള്‍പ്പെടുത്തിയ വാക്കില്‍ / ചിത്രത്തില്‍ click ചെയ്താല്‍ മൂവി ഫയല്‍ തുറന്നുവരും. )
19.Slide ല്‍ ശബ്ദ ഫ്യലുകള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Slide ല്‍ ചിത്രം / ടെക്‍സ്റ്റ് Select ചെയ്യുക . ---> Menu bar---> Slide show---> Interaction---> Interation ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും. Action at mouse click---> select---> Go to document--->Browse--->Training resources--->open-->Sounds--->coockoo.mp3---> Open-->Ok. Slide പ്രദര്‍ശിപ്പിയ്ക്കുന്ന സമയത്ത് Sound file ഉള്‍പ്പെടുത്തിയ വാക്കില്‍ / ചിത്രത്തില്‍ Click ചെയ്താല്‍ Sound file തുറന്നുവരും.
20.Slide ലെ വരികള്‍ക്ക് Bullets and Numbering നല്‍കുന്നതെങ്ങനെ ?
Slide ലെ വരി select ചെയ്യുക . Menu bar ---> Format--->Bullets and Numbering .Bullets and Numbering ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. select--->Bullets,Number type, Graphics,Position , Customarize. സെലക്‍ഷന്‍ ഇഷ്ടമുള്ളത് --->Ok
21.നാം തയ്യാറാക്കിയ Questionnaire സ്ലൈഡില്‍ Hyperlink ആയി കൊടുക്കുന്നതെങ്ങനെ ?
Slide ലെ ലിങ്ക് നല്‍കാനുദ്ദേശിയ്ക്കുന്ന Text സെലക്ട് ചെയ്യുക . Menu bar ---> Insert--->Hyperlink . Hyperlink ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. ഇടതുവശം select---> Document path---> Open file---> select---> Open. താഴെ Text-->Type---> Questionnaire--->Apply---> OK
22.ഒരു Slide ലെ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഫയല്‍ കാണണമെങ്കില്‍ എന്തു ചെയ്യണം ?
Select---> Picture--->Menu bar---> Slide show---> Interaction . Interaction ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.Action at mouse click---> select---> Go to document . താഴെയുള്ള Browse Button ---> Click select file--> open--->OK
23. നിലവിലുള്ള ഹൈപ്പര്‍ലിങ്ക് നീക്കം ചെയ്യുന്നതെങ്ങനെ ?
Select---> Hyperlink ഉള്ള പദം---> Menubar--->Format--->default formating
24.നിലവിലുള്ള ഹൈപ്പര്‍ലിങ്ക് edit ചെയ്യണമെങ്കില്‍ എന്തുചെയ്യണം ?
Select---> Hyperlink--->Edit--->Hyperlink--->Hyperlink ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക.----> Apply---> Close.
25.മറ്റു സ്ലൈഡുകള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ ?
Menu bar---> Insert--->file---> Insert file ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു.--> Select file--->OK

31. Std:X,I.T, Unit:6 , സചിത്ര പോസ്റ്റര്‍ രചനയ്ക്ക് ജിമ്പും ഡ്രോയും

1.നിങ്ങളുടെ കമ്പ്യൂട്ടറില്‍ പെയിന്റ് , ഓപ്പണ്‍ ഓഫീസ് ഡ്രോ എന്നീ രണ്ട് ഗ്രാഫിക് സോഫ്‌റ്റ്‌വെയറുകളുണ്ട് .നിങ്ങള്‍ വരയ്ക്കുന്ന ചിത്രം എത്ര വലുതാക്കിയാലും വ്യക്തത നഷ്ടപ്പെടുകയും ചെയ്യരുത് .ഈ സോഫ്‌റ്റ്വെയറുകളില്‍ നിങ്ങള്‍ ഏത് തെരഞ്ഞെടുക്കും എന്തുകൊണ്ട് ?
2.ഐ.ടി കോര്‍ണറിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ലിനു തയ്യാറാക്കിയ ഒരു പോസ്റ്ററില്‍ ഐ.ടി കോര്‍ണര്‍ എന്നതിനു പകരമായി ഐ.ടി ക്ലബ്ബ് എന്നായിരുന്നു ചേര്‍ത്തിരുന്നത് .ഐ.ടി ക്ലബ്ബ് എന്നു മായ്ച്ച് ഐ.ടി കോര്‍ണര്‍ എന്നാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ മാഞ്ഞുപോയത് അതിലുള്ള ചിത്രമാണ് . എന്തായിരിയ്ക്കാം കാരണം ?
3.ഷിനു പ്രോജക്ട് കണ്ടെത്തലുകള്‍ അവതരിപ്പിയ്ക്കാനായി ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്റര്‍ jpeg എന്ന extension കൊടുത്ത് സേവ് ചെയ്യാന്‍ തീരുമാനിച്ചു. സേവില്‍ ക്ലിക്ക് ചെയ്തപ്പോള്‍ export എന്ന ബട്ടണുള്ള ഡയലോഗ് ബോക്സാണ് പ്രത്യക്ഷപ്പെട്ടത്. എന്തായിരിയ്ക്കാം കാരണം ?
4.ഒരു പൂവിന്റെ ചിത്രം അദ്ധ്യാപകന്‍ കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു.ഈ ചിത്രം ഇത്രയും ഭംഗിയില്‍ കാണുന്നതിന് ചിത്രത്തിന് ഉയര്‍ന്ന dpi ഉള്ളതുകൊണ്ടാണ് എന്ന് വിശദമാക്കുന്നു. dpi കൂടുമ്പോള്‍ എന്തുകൊണ്ടാണ് ചിത്രത്തിന്റെ ഭംഗിയും വ്യക്തതയും വര്‍ദ്ധിയ്ക്കുന്നത് ?
5.വലുതാക്കിയാലും വ്യക്തത കുറയാത്ത ചിത്രങ്ങള്‍ ലഭിയ്ക്കാന്‍ താഴെ തന്നിരിയ്ക്കുന്നവയില്‍ ഏത് സോഫ്‌റ്റ്വെയറാണ് ഉപയോഗിയ്ക്കേണ്ടത് ?
(1) ജിമ്പ് (2) ഫോട്ടോഷോപ്പ് (3) ഓപ്പണ്‍ ഓഫീസ് ഡ്രോ (4) എക്സ് പെയിന്റ്
6.നിങ്ങളുടെ കമ്പ്യൂട്ടറില്‍ പെയിന്റ് , ഓപ്പണ്‍ ഓഫീസ് ഡ്രോ എന്നീ രണ്ട് ഗ്രാഫിക് സോഫ്‌റ്റ്വെയറുകളുണ്ട് . ഇതില്‍ ഏത് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രമാണ് എത്ര വലുതാക്കിയാലും വ്യക്തത നഷ്ടപ്പെടാത്തത് ? എന്തുകൊണ്ട് ?
7.നിങ്ങള്‍ കമ്പ്യൂട്ടറില്‍ വരയ്ക്കുന്ന ഒരു ചിത്രത്തിന്റെ സൂക്ഷ്മതയും ഭംഗിയും വര്‍ദ്ധിപ്പിയ്ക്കണമെങ്കില്‍ ...............
(1) ചിത്രത്തിന്റെ dpi കുറയ്ക്കണം (2) ചിത്രം ചെറുതാക്കണം (3) ചിത്രം വലുതാക്കണം (4) ചിത്രത്തില്‍ dpiകൂട്ടണം 8.ജിമ്പിലെ ഒരു ചിത്രത്തിന് പശ്ചാത്തലനിറം കൊടുക്കാന്‍ ജിമ്പിന്റെ ടൂള്‍ ബോക്സിലെ ഒരു ടൂള്‍ ഉപയോഗിച്ചു. താഴെ പറയുന്നവയില്‍ ഏതായിരിയ്ക്കും ആ ടൂള്‍ ?
(1) ബ്രഷ് ടൂള്‍ (2) സെലക്ഷന്‍ ടൂള്‍ (3) ഫില്‍ ടൂള്‍ (4) സ്ക്കേലിംഗ് ടൂള്‍
9.പ്രോജക്ട് മായി ബന്ധപ്പെട്ട്, ജിമ്പില്‍ നവാസ് നിര്‍മ്മിയ്ക്കുന്ന പോസ്റ്ററില്‍ നിറങ്ങളെ ലയിപ്പിച്ച് ചേര്‍ത്ത് പശ്ചാത്തലനിറം ഉണ്ടാക്കാന്‍ ഉദ്ദേശിയ്ക്കുന്നു. ഇതിന് താഴെ കോടുത്തിട്ടുള്ളവയില്‍ ഏത് ടൂള്‍ ഉപയോഗിയ്ക്കും?
(1) ബ്രഷ് ടൂള്‍ (2) സെലക്ഷന്‍ ടൂള്‍ (3) ഫില്‍ ടൂള്‍ (4) ഗ്രേഡിയന്റ് ഫില്‍ ടൂള്‍
10.പ്രോജക്ടിന്റെ കണ്ടെത്തലുകള്‍ ജനങ്ങളെ അറിയിക്കാനായി ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്ററില്‍ മഞ്ഞനിറം പശ്ചാത്തലമായി കൊടുത്തു. ചെയ്ത ഉടനെ ആ പ്രവൃത്തി ഇപ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഗിരിജയ്ക്ക് തോന്നി. കീ ബോര്‍ഡ് മാത്രം ഉപയോഗിച്ച് ഈ പ്രവൃത്തി വേണ്ടെന്നുവെയ്ക്കുന്നതെങ്ങനെ ?
11.ജിമ്പില്‍ ഒരു പോസ്റ്റര്‍ നിര്‍മ്മിച്ച് അതില്‍ ഒരു ചിത്രം പേസ്റ്റ് ചെയ്തു. ആ ചിത്രത്തിന്റെ വലുപ്പം ആവശ്യത്തിനനുസൃതമായി ക്രമീകരിയ്ക്കാന്‍ ഏത് ടൂള്‍ ഉപയോഗിയ്ക്കും ?
(1) മൂവ് ടൂള്‍ (2) സ്കേലിംഗ് ടൂള്‍ (3) സെലക്ഷന്‍ ടൂള്‍ (4) ഇറേസര്‍ ടൂള്‍
12.പ്രോജക്ട് കണ്ടെത്തലുകള്‍ അവതരിപ്പിയ്ക്കുന്നതിന്റെ ഭാഗമായി പോസ്റ്റര്‍ നിര്‍മ്മിയ്കാന്‍ ,പല ചിത്രങ്ങളില്‍ നിന്നും ഭാഗങ്ങള്‍ പകര്‍ത്തിയെടുത്ത് ഒരു കൊളാഷ് ഉണ്ടാക്കാനാണ് സിന്ധുവും കൂട്ടുകാരും തീരുമാനിച്ചത് .വിവിധ പാളികള്‍ ഉണ്ടാക്കാനുള്ള സൌകര്യമുള്ളതുകൊണ്ട് ജിമ്പ് എന്ന ഗ്രാഫിക് സോഫ്റ്റ്വെയറാണ് ഇവര്‍ തെരഞ്ഞെടുത്തത് . പാളികള്‍ എന്ന സംവിധാനം ഉപയോഗിയ്ക്കുന്നതുകൊണ്ടുള്ള മെച്ചങ്ങള്‍ എന്തെല്ലാം ?
13.പ്രോജക്ടിന്റെ കണ്ടെത്തലുകള്‍ പൊതുജനങ്ങളെ അറിയിയ്ക്കാനായി ജിമ്പില്‍ തയ്യാറാക്കിയ പോസ്റ്ററില്‍ 5 പാളികള്‍ ഉള്‍പ്പെടുത്തി. ഇതില്‍ രണ്ടാമത്തെ പാളിയില്‍ ചേര്‍ത്ത ചിത്രം അനുയോജ്യമല്ല എന്നു തോന്നി. ആ പാളി ഒഴിവാക്കാന്‍ എന്തുചെയ്യണം ?
14.ഒരു പ്രോജക്ട് നിര്‍മ്മാണത്തിന്റെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജിമ്പില്‍ പാളികളുള്ള ഒരു പോസ്റ്റര്‍ നിങ്ങള്‍ നിര്‍മ്മിച്ചു.മറ്റൊരാവശ്യത്തിനുപയോഗിയ്ക്കാനായി അതിലെ 3,5 പാളികള്‍ താല്‍ക്കാലികമായി മറയ്ക്കേണ്ട ആവശ്യം വന്നു. ഇതിനുള്ള മാര്‍ഗ്ഗം എന്ത് ?
15.നിങ്ങല്‍ ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്ററില്‍ ഒരു ലെയര്‍ ഉണ്ടാക്കി. ആവശ്യത്തിലധികം വലുപ്പത്തിലാണ് അത് ലഭിച്ചത് . ഈ ലെയറിന്റെ വലുപ്പം ആവശ്യാനുസൃതമാക്കുന്നതിനുള്ള പ്രവര്‍ത്തനക്രമം എഴുതുക ?
16.ജിമ്പില്‍ നിര്‍മിച്ച പോസ്റ്ററില്‍ , ലോഗോ പേസ്റ്റ് ചെയ്ത് വലുപ്പം ക്രമീകരിച്ചതിനുശേഷമാണ് , ഈ ലോഗോ കുറേക്കൂടി മുകളിലേയ്ക്ക് നീക്കിയിരുന്നെങ്കില്‍ നന്നായേനെ എന്ന് നിങ്ങള്‍ക്കു തോന്നിയത് . ഈ ലോഗോ പോസ്റ്ററിന്റെ മുകളിലേയ്ക്ക് നീക്കുന്നതിനുവേണ്ടി ഏത് ടൂള്‍ ഉപയോഗിയ്ക്കും ?
17.പ്രോജക്ടുമായി ബന്ധപ്പെട്ട് ലിനു ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്ററില്‍ ഒരു ചിത്രം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഈ ചിത്രം plastic എന്ന പേരില്‍ Resource CD യില്‍ ഇമേജ് ഫോള്‍ഡറില്‍ സേവ് ചെയ്തിട്ടുണ്ട് . ഇത് പോസ്റ്ററില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനക്രമം എഴുതുക ?
18.ഒരു പ്രോജക്ട് കണ്ടെത്തലുകള്‍ അവതരിപ്പിയ്ക്കാന്‍ ജിമ്പില്‍ നിര്‍മ്മിച്ച പോസ്റ്റര്‍ jpg എന്ന extension കൊടുത്ത് സേവ് ചെയ്യാന്‍ തീരുമാനിച്ചു.Save ല്‍ ക്ലിക്ക് ചെയ്തപ്പോള്‍ OK എന്ന ബട്ടണ്‍ ഉള്ള ഡയലോഗ് ബോക്സിനുപകരം Export എന്ന ബട്ടണ്‍ ഉള്ള ഡയലോഗ് ബോക്സാണ് പ്രത്യക്ഷപ്പെട്ടത് . കാരണം എന്ത് ?
19.ചിത്രത്തിന്റെ റസലൂഷന്‍ എന്നാല്‍ എന്താണ് ? ഇത് സാധാരണയായി ഏത് യൂണിറ്റിലാണ് പ്രതിപാദിയ്ക്കുന്നത് ?
20.ജിമ്പ് വിന്‍ഡോയിലെ ഫോര്‍ഗ്രൌണ്ട് / ബാക്ക്‍ഗ്രൌണ്ട് കളര്‍ ബോക്സുകളുടെ ഉപയോഗം വ്യക്തമാക്കുക ?
21.ജിമ്പില്‍ ലെയര്‍ സങ്കേതം ഉപയോഗിയ്ക്കുന്നതുകൊണ്ടുള്ള മെച്ചങ്ങള്‍ എന്തെല്ലാം ?
ഉത്തരസൂചിക:
1.ഓപ്പണ്‍ ഓഫീസ് ഡ്രോയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വെക്ടര്‍ ചിത്രങ്ങളാണ് .വെക്ടര്‍ ചിത്രങ്ങള്‍ വലുതാക്കിയാല്‍ സൂക്ഷ്മത നഷ്ടപ്പെടുന്നില്ല .വലുതാക്കുന്ന പ്രതലത്തില്‍ പുതിയ ബിന്ദുക്കള്‍ കണ്ടെത്തി മുഴുവന്‍ ബിന്ദുക്കളും വരയ്ക്കുന്നു.ബിന്ദുക്കളുടെ എണ്ണം ചിത്രം വലുതാക്കുന്നതിനനുസരിച്ച് വര്‍ദ്ധിയ്ക്കുന്നതിനാല്‍ സൂക്ഷ്മത നഷ്ടപ്പെടുന്നില്ല.
2.I.T ക്ലബ്ബ് എന്നെഴുതിയ ലെയര്‍ സെലക്ട് ചെയ്യുന്നതിനുപകരം ചിത്രമുള്ള ലെയര്‍ ആണ് സെലക്ട് ചെയ്തത് .
3.ജിമ്പില്‍ തയ്യാറാക്കുന്ന ഫയലുകള്‍ xcf എന്ന എക്‍സ്റ്റന്‍ഷനിലാണ് .ഇതിനെ jpg എന്ന ഫോര്‍മാറ്റിലെയ്ക്ക് മാറ്റുന്ന പ്രക്രിയയാണ് export . jpg ഒറ്റപ്പാളിയായി സേവ് ചെയ്യുന്നതാണ് .
4.ചിത്രത്തിന്റെ dpi കൂടുമ്പോള്‍ സൂക്ഷ്മതയും ഭംഗിയും വര്‍ദ്ധിയ്ക്കും . കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപിയ്ക്കുന്നത് സൂക്ഷ്മമായ dot കള്‍ ആയിട്ടാണ് . ഒരിഞ്ചില്‍ എത്ര കുത്തുകള്‍ എന്ന കണക്കാണ് dpi .കുത്തുകളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും വ്യക്തതയും ഭംഗിയും കൂടും.
5.ഓപ്പണ്‍ ഓഫീസ് ഡ്രോ .
6. ഓപ്പണ്‍ ഓഫീസ് ഡ്രോ . ഇതില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വെക്ടര്‍ ചിത്രങ്ങള്‍ ആണ് . വെക്ടര്‍ ചിത്രങ്ങല്‍ വലുതാക്കിയാല്‍ സൂക്ഷ്മത നഷ്ടപ്പെടുന്നില്ല. വലുതാക്കുന്ന പ്രതലത്തില്‍ പുതിയ ബിന്ദുക്കള്‍ കണ്ടെത്തി മുഴുവന്‍ ബിന്ദുക്കളും വരയ്ക്കുന്നു.ബിന്ദുക്കളുടെ എണ്ണം ചിത്രം വലുതാക്കുന്നതിനനുസരിച്ച് വര്‍ദ്ധിയ്ക്കുന്നതിനാല്‍ സൂക്ഷ്മത നഷ്ടപ്പെടുന്നില്ല. രേഖകള്‍ ,ചതുരങ്ങള്‍ തുടങ്ങിയ ജ്യാമതീയ രൂപങ്ങളാണ് വെക്ടര്‍ ചിത്രങ്ങളെ സൂക്ഷിയ്ക്കുന്നത്.
7.ചിത്രത്തിന്റെ dpi കൂട്ടണം.
8.ഫില്‍ ടൂള്‍.
9.ഗ്രേഡിയന്റ് ഫില്‍ ടൂള്‍ .
10. Ctrl+Z .
11.സ്കേലിംഗ് ടൂള്‍ .
12.വ്യത്യസ്ത പാളികളിലായി വിവിധതരം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം. ഒരു പാളിയില്‍ മാത്രമായി ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.വിഷയവുമായി ബന്ധപ്പെട്ട പലതരം പാളികള്‍ ഉള്‍പ്പെടുത്തി ആശയങ്ങള്‍ വ്യക്തമായും ഭംഗിയായും അവതരിപ്പിയ്ക്കാം.
13.ലെയര്‍ ഡയലോഗ് ബോക്സിലെ Delete Layer ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
14. Click on hide layer button .
15.Tool Box ലെ Rotation, Scaling tool ഡബ്ബിള്‍ ക്ലിക്ക് ചെയ്യുക .സ്കേലിംഗ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ബട്ടണ്‍ അമര്‍ത്തുക.ലെയറില്‍ ക്ലിക്ക് ചെയ്യുക .ഡ്രാഗ് ചെയ്ത് വലുപ്പം ആവശ്യാനുസരണമാക്കുക. അപ്പോള്‍ പ്രത്യക്ഷപ്പെട്ട സ്കേല്‍ ബോക്സില്‍ സ്കെയില്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
16.മൂവ് ടൂള്‍.
17.(a) Gimp Tool Box ലെ File ---> Open--->Resource CD---> Images (b) Edit ---> Copy (c) Click On Poster Window---> Select layer (d) Right Click on Poster--> Paste
18.(a) ജിമ്പില്‍ ചിത്രങ്ങള്‍ പാളികളായി സേവ് ചെയ്യണമെങ്കില്‍ .xcf എന്ന extension ആണ് ഉപയോഗിയ്ക്കുന്നത് .
(b) .jpg ആയി ഉപയോഗിയ്ക്കുമ്പോള്‍ പല പാളികളുള്ള ചിത്രം അതേ പടി സേവ് ചെയ്യാന്‍ കഴിയില്ല. (c) .jpg ഒറ്റപ്പാളിയായാണ് സേവ് ചെയ്യുന്നത് (d) അതിനുവേണ്ടിയാണ് ഈ ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെട്ടത് . എക്സ്പോര്‍ട്ട് ക്ലിക്ക് ചെയ്തതിനുശേഷം മാത്രമേ OK ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.
19. ഒരു ചിത്രത്തിന്റെ യൂണിറ്റ് നീളത്തില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്ന ബിന്ദുക്കളുടെ എണ്ണമാണ് ആ ചിത്രത്തിന്റെ റിസല്യൂഷന്‍. dpi എന്ന യൂണിറ്റ് ( ഡോട്ട് പെര്‍ ഇഞ്ച് ) ഉപയോഗിച്ചാണ് ഇത് സാധാരണയായി പ്രതിപാദിയ്ക്കുന്നത് .
20.(a) ബ്രഷ് ,പെന്‍സില്‍ തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് വരയ്ക്കുമ്പോള്‍ അവയുടെ നിറം നിശ്ചയിക്കുന്നത് ഫോര്‍ഗ്രൌണ്ട് കളര്‍ ആണ് . (b) ഫോര്‍ഗ്രൌണ്ട് ,ബാക്ക്ഗ്രൌണ്ട് കളറുകളുടെ വലതുവശത്തുള്ള ആരോ ക്ലിക്ക് ചെയ്ത് ബോക്സുകളുടെ നിറങ്ങള്‍ പരസ്പരം മാറ്റാം (c) ഫോര്‍ഗ്രൌണ്ട് / ബാക്ക്ഗ്രൌണ്ടിലെ നിറങ്ങളുടെ സങ്കലനം പശ്ചാത്തലത്തിനുകൊടുക്കാവുന്നതാണ് .
21.വ്യത്യസ്ത പാളികളായി പലതരം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം.ഓരോ പാളിയിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താം.വിഷയവുമായി ബന്ധപ്പെട്ട പലതരം ചിത്രങ്ങള്‍ / ചിത്രഭാഗങ്ങള്‍ പല ലെയറുകളായി ഉള്‍പ്പെടുത്തി ആശയങ്ങള്‍ വ്യക്തമായി അവതരിപ്പിയ്ക്കാം.

30. Std: X, I.T, റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് വേഡ് പ്രോസസ്സര്‍

1.വേഡ് പ്രോസസ്സിംഗ് സോഫ്റ്റ്വെയര്‍ എന്തെന്ന് വ്യക്തമാക്കുക ?
കത്തുകള്‍ ലഘുലേഖകള്‍ ,പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുനതിന് കമ്പ്യൂട്ടറിന്റെ സഹായം ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനുപയോഗിക്കുന്ന സോഫ്റ്റ്വെയറുകളെ വേഡ്‌പ്രോസസ്സിംഗ് സോഫ്റ്റ്‌വെയറുകള്‍ എന്നു പറയുന്നു.
2.ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറക്കുന്നതെങ്ങനെ ?
Applications-->Office --> Open Office.org Writer
3.മേല്‍‌‌വരിയും(Header ) കീഴ്‌വരിയും(Footer ) ചേര്‍ക്കുന്നതെങ്ങനെ ?
Insert --> Header-->Default . Header ,Footer ആയി വരേണ്ട വാക്കുകള്‍ ടൈപ്പ് ചെയ്യുക . അലൈന്‍ ചെയ്യുക.4.പേജ് നമ്പര്‍ ചേര്‍ക്കുന്നതെങ്ങനെ?
മേല്‍വരിയിലോ കീഴ്‌വരിയിലോ എവിടെയാണ് പേജ്‌നമ്പര്‍ ചേര്‍ക്കേണ്ടതെന്ന് തീരുമാനിച്ച് അവിടെ Click ചെയ്യുക .Tab കീ ഉപയോഗിച്ച് ഇടത്തേ അറ്റത്തോ , മദ്ധ്യത്തിലോ ,വലത്തേ അറ്റത്തോ ആ‍വശ്യാനുസരണം കര്‍സര്‍ എത്തിക്കുക .Insert --> Fields --> Page Number
5.തിയ്യതിയും സമയവും ചേര്‍ക്കുന്നതെങ്ങനെ ?
Insert--> Fields-->Date,Time .
6.പേജ് മാര്‍ജിന്‍ ക്രമീകരിക്കുന്നതെങ്ങനെ ?
Format--> Page--> Page style ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും. ഇതില്‍ ആവശ്യമായവ സെലക്ട് ചെയ്ത് OK.
7.ഖണ്ഡികയുടെ കെട്ടും മട്ടും ഭംഗിയാക്കുന്നതെങ്ങനെ ?
Format --> Paragrah --> Select --> Indent and Spacing --> ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക
8.പേജിന് Boarder, shading എന്നിവ നല്‍കുന്നതെങ്ങനെ ?
Format--> Paragraph--> Boarders --> Line arrangement --> Shadow style എന്നിവയില്‍ അനുയോജ്യമായത് തെരഞ്ഞെടുക്കുക --> OK
9.പട്ടിക (Table ) ചേര്‍ക്കുന്നതെങ്ങനെ ?
Insert --> Table ( OR Table --> Insret--> Table ). Insert Table ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും .അതില്‍ വരികളുടേയും നിരകളുടേയും എണ്ണം ചേര്‍ക്കണം. --> OK
10. പട്ടികയില്‍ പുതിയ വരിയും നിരയും ചേര്‍ക്കുന്നതെങ്ങനെ ?
Table --> Insert--> Row / Column. പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സില്‍ എത്ര എണ്ണമെന്നും എവിടെ വരണമെന്നും സെലക്ട് ചെയ്യുക . --> OK
11. പട്ടികയില്‍നിന്ന് വരിയും നിരയും നീക്കം ചെയ്യുന്നതെങ്ങനെ ?
Table -->Delete--> Row / Column ---> select --> Click .
12. പട്ടികയില്‍ തന്നിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഗ്രാഫ് നിര്‍മ്മിക്കുന്നതെങ്ങനെ ?
പട്ടികയില്‍ ആവശ്യമായ വിവരങ്ങള്‍ Select ചെയ്യുക .Insert --> Object --> Chart --> auto format chart ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.Select--> Graph-->Creat.
13.ഫയലില്‍നിന്നും ചിത്രങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ ?
Insert --> Picture --> From file . ഫയലിലുള്ള ചിത്രങ്ങള്‍ തെരഞ്ഞടുക്കുക --> Open.
14.ഗാലറിയില്‍നിന്നും ചിത്രങ്ങള്‍ ചേര്‍ക്കുന്നതെങ്ങനെ ?
Tools--> Gallery--> വരുന്ന ഗാലറിയില്‍നിന്ന് ചിത്രങ്ങള്‍ Click ചെയ്ത് drag ചെയ്യും .
15. ക്യാരക്ടര്‍ സ്റ്റൈല്‍ എന്തെന്ന് വ്യക്തമാക്കുക ?
സെലക്ട് ചെയ്ത അക്ഷരങ്ങള്‍ ഒറ്റയടിക്ക് ഫോര്‍മാറ്റ് ചെയ്യാനുള്ള സങ്കേതമാണ് ക്യാരക്ടര്‍ സ്റ്റൈല്‍
16. ക്യാരക്ടര്‍ സ്റ്റൈല്‍ നിര്‍മ്മിക്കുന്നതെങ്ങനെ ?
Format--> style and formating --> character style--> Right Click --> New --> character style ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. Organizer--> Name --> പേരുകൊടുക്കുക . Font Color --> select
Font , font effects , Position, Background എന്നിവയിലെ ഇനങ്ങള്‍ ആവശ്യാനുസരണം സെലക്ട് ചെയ്യുക--> Ok .ഇപ്പോള്‍ സ്റ്റൈല്‍ പാലറ്റിലെ ലിസ്റ്റ് ബോക്സില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റൈലിന്റെ പേര് കാണാവുന്നതാണ് .
17.Style അപ്ലൈ ചെയ്യുന്നതെങ്ങനെ ?
Selct --> style നല്‍കാന്‍ ഉദ്ദേശിക്കുന്ന അക്ഷരങ്ങള്‍ --> Format --> styles and formating --> charater style --> പുതിയ സ്റ്റൈല്‍ --> Double Click

29. Std : X ,I.T, Unit :7 , നമുക്കൊരു വെബ് പേജ് നിര്‍മ്മിയ്ക്കാം


1.HTML ന്റെ പൂര്‍ണ്ണരൂപമെഴുതുക ?
ഹൈപ്പര്‍ ടെക്‍സ്റ്റ് മാര്‍ക്ക് അപ് ലാംഗ്വേജ്
2.എന്താണ് ടെക്‍സ്റ്റ് എഡിറ്ററുകള്‍ ?
നോട്ടുകുറിക്കുന്നതിനുമാത്രം പരിമിതമായ സൌകര്യങ്ങളുള്ള സോഫ്റ്റ്‌വെയറുകളാണ് ടെക്‍സ്റ്റ് എഡിറ്ററുകള്‍ .നോട്ട് പാഡ് - വിന്‍ഡോസിലേയും ജി- എഡിറ്റ് ലിനക്സിലേയും ടെക്‍സ്റ്റ് എഡിറ്ററുകളാണ് .
3.ജി -എഡിറ്റ് തുറക്കുന്നതെങ്ങനെ ?
Appications -->Accessories-->Text Editor . അപ്പോള്‍ Unsaved Document 1 എന്ന വിന്‍ഡോ തുറന്നുവരും.
4.ജി-എഡിറ്റില്‍ ടൈപ്പ് ചെയ്ത് ഫയലായി സേവ് ചെയ്യുന്നതെങ്ങനെ ? ഇങ്ങനെ ചെയ്ത html ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതെങ്ങനെ ?
Appications -->Accessories-->Text Editor .എന്ന രീതിയില്‍ ജി- എഡിറ്റ് തുറക്കുക .താഴെ പറയുന്നവ അതേരീതിയില്‍ ജി- എഡിറ്റ് വിന്‍ഡോയില്‍ ടൈപ്പ് ചെയ്യുക .
< html> KNMVHS SCHOOL < /html> ശേഷം file--> Save As .അപ്പോള്‍ Save As ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും .അതില്‍ Name കോളത്തില്‍ School.html എന്ന് type ചെയ്യുക .Save Folder എന്നതില്‍ Desktop സെലക്ട് ചെയ്യുക . Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ മുമ്പുണ്ടായിരുന്ന ജി-എഡിറ്റ് വിന്‍ഡോയുടെ title ല്‍ ബാറില്‍ School.html(~/Desktop)-gedit എന്ന പേര് വന്നതായി കാണാം . താഴെയുള്ള പാനലില്‍ വലത്തേ അറ്റത്ത് നാലുകള്ളികള്‍ കാ‍ണാം. ഇവയെ ‘വര്‍ക്ക്‍‌സ്പേസുകള്‍‘ (ഒന്ന് ,രണ്ട് ,മൂന്ന് ,നാല് എന്നിങ്ങനെ യഥാക്രമം)എന്നാണ് പറയുന്നത് . ഇപ്പോള്‍ നമ്മുടെ ജി-എഡിറ്റ് ഫയല്‍ കിടക്കുന്നത് ഒന്നാമത്തെ വര്‍ക്ക്‍‌സ്പേസിലാണ് . ( അതായത് നാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡോ ) . ഇനി നാം രണ്ടാമത്തെ വര്‍ക്ക്‍‌സ്പേസില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ നാം രണ്ടാമത്തെ വര്‍ക്ക്‍‌സ്പേസിലായി. Desktop ല്‍ School.html എന്ന ഐക്കണ്‍ കാണാം. ആ ഐക്കണ്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക ( അല്ലെങ്കില്‍ Right Click ചെയ്ത് Open with "Mozilla Firefox" എന്നത് ക്ലിക്ക് ചെയ്താലും മതി. OR Application-->Internet-->Mozilla Firefox-->File- ->Open-->select the file -->Open) അപ്പോള്‍ Mozilla Firefox വിന്‍ഡോ തുറന്നുവരും . അതില്‍ KNMVHS SCHOOL എന്നത് തെളിഞ്ഞുകാണാം.
5.സേവ് ചെയ്ത ഒരു html ഫയലില്‍ മാറ്റം വരുത്തുന്നതെങ്ങനെ ?
( ഇനി നാം മുന്‍പ് ചെയ്തതിന്റെ ബാക്കിയാണ് ചെയ്യേണ്ടത് )
നാം വീണ്ടും താഴെയുള്ള പാനലിലെ (വലതുവശത്തെ) ഒന്നാമത്തെ വര്‍ക്ക്‍‌സ്പേസ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ അവിടെ മുന്‍പത്തെ ജി-എഡിറ്റ് വിന്‍ഡോ കാണാം.< html> എന്ന ടാഗിനുശേഷം < b>< font size=16 color=red > എന്ന് Type ചെയ്യുക . (ടൈപ്പ് ചെയ്യുന്നത് < html> എന്ന ടാഗിനുശേഷവും KNMVHS SCHOOL എന്നതിന് ഇടയിലുമായിരിയ്ക്കണം ). KNMVHS SCHOOL എന്നതിനുശേഷം < /font>< /b>എന്നിങ്ങനെ ടൈപ്പ് ചെയ്യുക .അതിനുശേഷം file --> Save --> Click ചെയ്യുക . ഇനി, താഴെ പാനലിലെ വലതുവശത്തെ രണ്ടാമത്തെ വര്‍ക്ക്‍‌സ്പേസ് ക്ലിക്ക് ചെയ്യുക . അപ്പോള്‍ ,അവിടെ Mozilla Firefox വിന്‍ഡോ കാണാം .അതില്‍ View നു താഴെ നീലനിറത്തില്‍ കാണുന്ന ഐക്കണില്‍ പോയിന്റര്‍ കൊണ്ടുവരിക . അപ്പോള്‍ അവിടെ Reload എന്ന് തെളിഞ്ഞു കാണാം. ആ ഐക്കണില്‍ Click ചെയ്യുക .ഇപ്പോള്‍ ‘ KNMVHS SCHOOL ‘ എന്നത് -ചുവപ്പുനിറത്തില്‍, ബോള്‍ഡായി , വലുപ്പത്തില്‍- കാണാവുന്നതാണ് . ഇനി വീണ്ടും ഒന്നാമത്തെ വര്‍ക്ക്‍‌സ്പേസില്‍ എത്തിച്ചേരുക . അവിടെ < font size=16 color=red > എന്നതിനുപകരം < font size=5 color=blue> എന്നാക്കി മാ‍റ്റുക . അതിനുശേഷം , മുന്‍പത്തേതുപോലെ file --> Save --> Click ചെയ്യുക .ഇനി വീണ്ടും രണ്ടാമത്തെ വര്‍ക്ക്‍‌സ്പേസില്‍ പോയി Reload / Refesh ല്‍ Click ചെയ്യുക. അപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ നമുക്ക് കാണാവുന്നതാണ് .ഇതുപോലെ ഫോണ്ട് സൈസിലും ഫോണ്ട് കളറിലും മാറ്റങ്ങള്‍ വരുത്തി പരിശീലിക്കുക.
( നോട്ട് : Save ചെയ്ത html ഫയലില്‍ മാറ്റം വരുത്തുവാനായി Source File തുറക്കേണ്ടതുണ്ട് . Applications--> Accessories-->Text editor-->gedit window തുറന്നുവരും . File --> Open--> Select file --> Open.
gedit ഫയല്‍ വിന്‍ഡോ ഒരു വര്‍ക്ക്‍‌സ്പേസിലും html ഫയല്‍ മറ്റൊരു വര്‍ക്ക് ‌സ്പേസിലുമിട്ട് മാറ്റങ്ങള്‍ (Edit) വരുത്തുന്നത് നന്നായിരിയ്ക്കും )
6.സാധാരണ ഉപയോഗിക്കുന്ന html ടാഗുകള്‍, അവയുടെ ഉപയോഗങ്ങള്‍,ക്ലോസിംഗ് ടാഗുകള്‍ എന്നിവ വ്യക്തമാക്കുക
< html>-- വെബ്ബ് പേജ് തുടങ്ങാന്‍ -- < /html>
< head>-- ശീര്‍ഷകത്തിന് -- < /head>
< title>-- ടൈറ്റില്‍ കൊടുക്കാന്‍ -- < /title>
< body>- ഉള്ളടക്ക ഭാഗത്തിന് < /body>
< font size= 10>-- അക്ഷരങ്ങളുടെ വലുപ്പം 10 ആക്കാന്‍ < /font>
< font color=red> -- അക്ഷരങ്ങളുടെ നിറം ചുവപ്പ് ആക്കാന്‍ .< /font>
< font size=10 color=red> അക്ഷരങ്ങളുടെ വലുപ്പം 10 ആക്കാനും നിറം ചുവപ്പ് ആക്കാനും-- < /font>.
( ശ്രദ്ധിക്കുക : അക്ഷരങ്ങളുടെ നിറം മാറ്റുന്നതിന് 'colour ' എന്നല്ല മറിച്ച് ‘color' എന്നാണ് ഉപയോഗിയ്ക്കേണ്ടത് .)
< b> അക്ഷരങ്ങള്‍ ബോള്‍ഡ് ആക്കാന്‍ < /b>
< u> അക്ഷരങ്ങള്‍ക്ക് അടിവരയിടാന്‍ < /u>
< i> അക്ഷരങ്ങളെ ഇറ്റാലിക്സ് ആക്കാന്‍ < /i>
< p> പുതിയ ഖണ്ഡിക തുടങ്ങാന്‍ < /p>
< table> പട്ടിക തയ്യാറാക്കാന്‍ < /table>
< tr> പട്ടികയ്ക്കകത്ത് പുതിയ വരി തുടങ്ങാന്‍ < /tr>
< td> പട്ടികയ്ക്കകത്ത് പുതിയ നിര തുടങ്ങാന്‍ < /td>
< a href="file name "> link നല്‍കാന്‍ < /a>
< br/>-പുതിയ വരി തുടങ്ങാ‍ന്‍ - (ഇതിന് ക്ലോസിംഗ് ടാഗ് ഇല്ല; കാരണം അതിന്റെ ആവശ്യം ഇല്ലാത്തതിനാല്‍ )
7.ചിത്രം ഉള്‍പ്പെടുത്തുന്നതിനുള്ള ടാഗ് എന്തെന്നു വ്യക്തമാക്കുക?
ഒരു ചിത്രം ഉള്‍പ്പെടുത്തുന്നതിനുള്ള ടാഗ് < img> എന്നതാണ് .Image എന്നതു സൂചിപ്പിക്കാനാണ് < img> ഉപയോഗിക്കുന്നത്
< img src="name of the file">
സ്കൂളിന്റെ ചിത്രം ഉള്ള ഫയലിന്റെ പേര് school.png എന്നാണെങ്കില്‍ ഈ ചിത്രം ഉള്‍പ്പെടുത്താന്‍ < img src="school.png">< /img>എന്നെഴുതണം.പക്ഷെ, ചിത്രത്തിന് ക്ലോസിംഗ് ടാഗ് ആവശ്യമില്ലാത്തതിനാല്‍ < img src="school.png"/>
8.പട്ടിക ചേക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുക ?
പട്ടിക തുടങ്ങുന്നതിനായി <table> എന്ന ടാഗാണ് ആദ്യം ചേര്‍ക്കേണ്ടത് .
പട്ടികയില്‍ വരി (row) , നിര(column) എന്നിങ്ങനെ രണ്ട ഭാഗങ്ങളുണ്ടല്ലോ .അതിനാല്‍ ടേബിളിനകത്ത് വരിതുടങ്ങാന്‍ < tr> എന്ന ടാഗ് ഉപയോഗിക്കുക . വരിയ്ക്കകത്ത് നിര തുടങ്ങാന്‍ < td> ടാഗ് ഉപയോഗിക്കുക .വീണ്ടും നിര വേണമെങ്കില്‍ < td> എന്ന ടാഗ് ചേര്‍ക്കുക . വേണ്ടെങ്കില്‍ < /td> , പിന്നെ നിര ക്ലോസ് ചെയ്യാന്‍ < /tr> ഉപയോഗിക്കുക .വീണ്ടും വരി വേണമെങ്കില്‍ < tr> എന്ന ടാഗ് ഉപയോഗിക്കുക .അതുപോലെ നിര വേണമെങ്കില്‍< td> ടാഗ് ഉപയോഗിക്കുക .വരി ക്ലോസ് ചെയ്യുവാന്‍ < /tr> എന്ന ടാഗും നിര ക്ലോസ് ചെയ്യാന്‍ < /td> എന്ന ടാഗുമാണ് ഉപയോഗിയ്ക്കേണ്ടത് . അതുപോലെ തന്നെ ആവശ്യമുള്ളത്ര വരിയ്ക്കും നിരയ്ക്കുമുള്ള ടാഗ് നിര്‍മ്മിച്ചുകഴിഞ്ഞല്‍ പട്ടിക ക്ലോസ് ചെയ്യണം . അതിന് < /table> ആണ് ഉപയോഗിയ്ക്കേണ്ടത് .
9.ശീര്‍ഷക ഭാഗത്തിന്റെ ഉപയോഗം വ്യക്തമാക്കുക ?
വെബ്ബ് പേജിലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഭാഗമാണ് ശീര്‍ഷക ഭാഗം . ആ പേജ് കണ്ടെത്തുന്നതിന് സഹായകമായ വിവരങ്ങള്‍ ,ടൈറ്റില്‍ എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ ശീര്‍ഷകഭാഗത്താണ് ഉള്‍പ്പെടുത്തുന്നത് .
10.ടൈറ്റില്‍ എന്തെന്ന് വ്യക്തമാക്കുക ?
ബ്രൌസറിന്റെ ടൈറ്റില്‍ ബാറില്‍ ദൃശ്യമാകുന്ന പേരിനെയാണ് പേജിന്റെ ടൈറ്റില്‍ എന്നു വ്യക്തമാക്കുന്നത് . < title> എന്നു തുടങ്ങി അതിന്റെ ക്ലോസിംഗ് ടാഗ് ആയ < /title> വരെയുള്ള ടെക്‍സ്റ്റ് ആണ് ടൈറ്റില്‍ ബാറില്‍ കാണിക്കുക < html> < head>< title> My first webpage > < /title>< /head>< /body></body></html> ഇക്കാര്യം ഉള്‍പ്പെടുത്തി ഒരു വെബ്ബ് പേജ് തയ്യാറാക്കി നോക്കുക
11.എച്ച്.ടി.എം.എല്‍. പേജിലെ ലിങ്കുകള്‍ എന്താണ് ? അതിനുപയോഗിക്കുന്ന ടാഗുകള്‍ ഏതൊക്കെയാണ്? പേജുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ലിങ്കുകള്‍ . ഇതിനായി < a> എന്ന ടാഗാണ് ഉപയോഗിക്കുന്നത് .ബന്ധിപ്പിയ്ക്കാനുപയോഗിക്കുന്ന ഫയലിന്റെ പേര് myschool.html എന്നാണെങ്കില്‍ < a href="myschool.html">എന്ന രീതിയിലാണ് മറ്റൊരു പേജില്‍ ഇത് ഉപയോഗിയ്ക്കേണ്ടത് . ഈ ടാഗ് ഉള്‍പ്പെടുത്തി ടൈപ്പ് ചെയ്ത് , സേവ് ചെയ്ത് ബ്രൌസര്‍ തുറന്നു നോക്കുമ്പോള്‍ സ്കൂളിന്റെ പേര് വ്യത്യസ്തമായ നിറത്തില്‍ അടിവരയോടുകൂടി കാണുന്നതാണ്. മൌസ് പോയിന്റര്‍ ഇതിനു മുകളില്‍ കൊണ്ടുവരുമ്പോള്‍ രൂപത്തിലാവുന്നു.ഇത് ഒരു ലിങ്കിനെയാണ് സൂചിപ്പിയ്ക്കുന്നത് . സ്കൂളിന്റെ പേരിനുമുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്കൂളിന്റെ പേജ് ദൃശ്യമാകുന്നു.
12. html പേജില്‍ ഭംഗി കൂട്ടുവാനുള്ള തന്ത്രങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുക ?
പേജില്‍ മഞ്ഞ നിറം (yellow ) പശ്ചാത്തലനിറം കൊടുക്കണമെങ്കില്‍ < body> എന്നത് < body bgcolor=yellow> എന്ന രൂപത്തില്‍ മാറ്റി എഴുതിയാല്‍ മതി. മഞ്ഞയ്ക്കു പകരം വേറെ നിറം കൊടുക്കണമെങ്കില്‍ ആ നിറത്തിന്റെ പേര് അവിടെ ടൈപ്പ് ചെയ്താല്‍ മതി.
പേജില്‍ നാം ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങള്‍ ചലിയ്ക്കണമെങ്കില്‍ < marquee> എന്ന ടാഗാണ് ഉപയോഗിയ്ക്കേണ്ടത് . നമ്മുടെ html ഫയലില്‍ < /body>യ്ക്ക് മുമ്പായി < marquee> created by your name < /marquee> എന്ന് ചേര്‍ക്കുക .your name എന്നുള്ളിടത്ത് നിങ്ങളുടെ പേരാണ് ചേര്‍ക്കേണ്ടത് .ഇനി ,സേവ് ചെയ്ത് ബ്രൌസറില്‍ Reload ക്ലിക്ക് ചെയ്ത് നോക്കുമ്പോള്‍ 'Created by your name ' എന്ന് Text സ്ക്രീനിലൂടെ വലത്തുനിന്നും ഇടത്തോട്ട് ചലിക്കുന്നതായി കാണാം. ഇനി നമുക്ക് ഈ അക്ഷരങ്ങള്‍ ഇടത്തുനിന്നും വലത്തോട്ടേയ്ക്കായി ചലിപ്പിയ്ക്കണം. അതിനായി < marquee direction=right>created by your name < /marquee> എന്ന രൂപത്തില്‍ ടാഗില്‍ മാറ്റം വരുത്തുക . right എന്നതിനു പകരം up, down എന്നിവ ഉപയോഗിച്ച് പരിശീലനം നടത്തുക
For more details:
1.Window list ,Window selector, workspace swicher എന്നിവ താഴത്തെ പാനലില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ് .
2.Marquee ദിശ കൊടുക്കുന്ന വേഡ് എവിടെയ്ക്കാണോ അവിടേയ്ക്കാണ് അക്ഷരങ്ങള്‍ ചലിക്കുക
3.Marquee ഡിഫാള്‍ട്ട് ആയി Left ആണ്
4.ചിത്രത്തിന് നീളവും വീതിയും കൊടുക്കാം . < img src="file name" Height=200 width=500> എന്നിങ്ങനെ
5.താഴത്തെ പാനലില്‍ മിനിമൈസ് ചെയ്ത ഫയലില്‍ Right Click ചെയ്ത് എല്ലാ വര്‍ക്ക്‍‌‌സ്പേസിലും കാണുന്നതാക്കാനോ അല്ലെങ്കില്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേയ്ക്ക് മാറ്റാനോ കഴിയും
6.< hr> ലൈന്‍ വരയ്ക്കാന്‍ .ലൈനിന് കളറും വിഡ്‌ത്തും നല്‍കാവുന്നതാണ്.

28. ബേസിക് പ്രോഗ്രാമില്‍ കൂടുതല്‍ വിവരങ്ങള്‍

Std : X ഇന്‍ഫര്‍മേഷന്‍ ടെക്‍നോളജി ബേസിക് പ്രോഗ്രാമില്‍ കൂടുതല്‍ വിവരങ്ങള്‍ (നാം മുന്‍പ് പഠിച്ചത് , Std : VIII)‍



1.അല്‍ഗരിതം എന്നാല്‍ എന്ത് ?‍
ഒരു പ്രത്യേക പ്രവര്‍ത്തി ചെയ്യാന്‍ വേണ്ട അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങളുടെ ശ്രേണിയെയാണ് അല്‍ഗരിതം എന്നുപറയുന്നത് .‍
2.കമ്പ്യൂട്ടര്‍ പ്രോഗ്രാം എന്നാല്‍ എന്ത് ?‍
കമ്പ്യൂട്ടറിനെക്കൊണ്ട് ഒരു നിശ്ചിത പ്രവര്‍ത്തി ചെയ്യിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളുടെ സംഹിതയെയാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാം എന്നു പറയുന്നത് .‍
3.കമ്പ്യൂട്ടര്‍ ഭാഷ എന്തെന്നു വ്യക്തമാക്കുക ?‍
പ്രോഗ്രാമുകള്‍ എഴുതുവാന്‍ സഹായിക്കുന്ന പദങ്ങളും ചിഹ്നങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയതാണ് കമ്പ്യൂട്ടര്‍ ഭാഷ.‍
4.കമ്പ്യൂട്ടര്‍ ഭാഷയ്ക്ക് ഉദാഹരണങ്ങള്‍ എഴുതുക ?‍
BASIC,FORTRAN,COBOL,C,C++,( സി പ്ലസ് പ്ലസ് ) C# ( സി ഷാര്‍പ്പ് ) ,ജാവ ‍
5.BASICന്റെ പൂര്‍ണ്ണ രൂപമെഴുതുക ?‍
Beginners All purpose Symbolic Instruction Code ‍
6.ബേസിക്കിലെ നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം വ്യക്തമാക്കുക ?‍
PRINT: നമുക്ക് ലഭ്യമാകേണ്ട വിവരങ്ങള്‍ കമ്പ്യൂട്ടര്‍ അതിന്റെ സ്ക്രീനില്‍ കാണിച്ചുതരുന്നതിനാണ് PRINT നിദ്ദേശം ഉപയോഗിക്കുന്നത് ‍
ഉദാ:‌- (1) PRINT “8+6” ........ സ്ക്രീനില്‍ 8+6 എന്നു കാണുന്നു‍
(2) PRINT 8+6.............സ്ക്രീനില്‍ 14 എന്നു കാണുന്നു‍
(3) PRINT 3*5..............സ്ക്രീനില്‍ 15 എന്നു കാണുന്നു‍
(PRINT നിര്‍ദ്ദേശത്തിനുശേഷം ഒരു ഗണിതക്രിയ കൊടുത്താല്‍ അതിന്റെ ഉത്തരവും,ക്വട്ടേഷന്‍ ചിഹ്നത്തിനുള്ളില്‍ കൊടുത്താല്‍ അതേപടിയും സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടും)‍
ഉദാ:‌- (1) PRINT “M=”,2*20 ........ സ്ക്രീനില്‍ M= 40 എന്നു കാണുന്നു‍
(2) PRINT "25x25=" ; 25*25...........സ്ക്രീനില്‍ 25x25=625 എന്നു കാണുന്നു കോമക്കുപകരം സെമീകോളന്‍ (;)കൊടുത്തപ്പോള്‍ രണ്ടാമത്തെ ഭാഗം ആദ്യഭാഗത്തിനോട് കൂടുതല്‍ അടുത്തായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.‍
CLS : സ്ക്രീനില്‍നിന്ന് പഴയകാര്യങ്ങള്‍ തുടച്ചുകളഞ്ഞ് സ്ക്രീന്‍ വൃത്തിയാക്കി നാം ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമിന്റെ മാത്രം ഫലം പ്രദര്‍ശിപ്പിക്കുന്നതിനാണ് CLS നിര്‍ദ്ദേശം ഉപയോഗിക്കുന്നത് .‍
LET : ഒരു ചരത്തിന് വില കൊടുക്കാന്‍ ഉപയോഗിക്കുന്നു‍
INPUT : ഒരു ചരത്തിനു വില നിര്‍വ്വചിക്കുന്നതിനുപകരം പ്രോഗ്രാം റണ്‍ ചെയ്യുന്ന സമയത്ത് കീ ബോര്‍ഡ് വഴി ചരത്തിന്റെ വില സ്വീകരിക്കാന്‍ ഉപയോഗിക്കുന്നു‍
FOR-- NEXT :ഏതെങ്കിലും ഒരു നിര്‍ദ്ദേശം ഒരു നിശ്ചിത തവണ ആവര്‍ത്തിക്കാന്‍‍
ഉദാ:‌-(1) WELCOMEഎന്ന പദം പത്തുതവണ സ്ക്രീനില്‍ എഴുതിക്കാണിക്കുന്ന പ്രോഗ്രാം തയ്യാറാക്കുക ‍
10 FOR N=1 TO 10‍
20 PRINT " WELCOME"‍
30 NEXT N‍
ഉദാ:‌-(2) ഒന്നുമുതല്‍ പത്തുവരെയുള്ള സംഖ്യകള്‍ സ്ക്രീനില്‍ പ്രിന്റ് ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ‍
10 FOR N=1 TO 10‍
20 PRINT N‍
30 NEXT N‍
ഉദാ:‌-(3) ഒന്നുമുതല്‍ 100 വരെയുള്ള സൊഖ്യകളുടെ വര്‍ഗ്ഗം കാണുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ‍
10 FOR X=1 TO 10‍
20 PRINT X*X‍
30 NEXT X‍
ഉദാ:‌-(4) ഒന്നുമുതല്‍ 100 വരെയുള്ള സൊഖ്യകളുടെ വ്യുല്‍ക്രമം കാണുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ‍
10 FOR X=1 TO 100‍
20 PRINT 1/ X‍
30 NEXT X‍
ഉദാ:‌-(5) ഒരു സംഖ്യയും അതിന്റെ വര്‍ഗ്ഗവും വ്യുല്‍ക്രമവും ഒരുമിച്ചു കാണുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ‍
10 FOR X=1 TO 100‍
20 PRINT X,X*X,1/ X‍
30 NEXT X‍
(NOTE: FOR --NEXT ലൂപ്പില്‍ ലഭ്യമായിട്ടുള്ള മറ്റൊരു സംവിധാനം , എണ്ണല്‍ സംഖ്യകളെ തുടര്‍ച്ചയായി മാറ്റം വരുത്തുന്നതിനുപകരമായി പടിപടിയായി മാറ്റം വരുത്തുവാന്‍ കഴിയും എന്നതാണ് .ഇതിന് FOR N= 1 TO 10 എന്നതിനു പിന്നാലെ STEP എന്ന പദം കൂടി ചേര്‍ത്താല്‍ മതിയാകും)‍
ഉദാ:‌-(6) 1,3,5,7,9 എന്നീ സംഖ്യകള്‍ തുടര്‍ച്ചയായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ‍
10 FOR N=1 TO 10 STEP 2‍
20 PRINT N‍
30 NEXT N‍
ഉദാ:‌-(7) 1 മുതല്‍ പത്ത് വരെയുള്ള എണ്ണല്‍ സംഖ്യകള്‍ അവരോഹണക്രമത്തില്‍ എഴുതുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?‍
10 FOR N=10 TO 1 STEP -1‍
20 PRINT N‍
30 NEXT N‍
SCREEN 1 : ചിത്രം വരക്കുന്നതിനാവശ്യമായ സ്ക്രീന്‍ ലഭിക്കുന്നതിന് ഉപയോഗിക്കുന്നു‍
PSET:ഒരു ബിന്ദു അടയാളപ്പെടുത്താന്‍
LINE : രേഖാഖണ്ഡം വരക്കുന്നതിന് ഉപയോഗിക്കുന്നു. (ഉദാ:- LINE (100,50 ) -- (200,50 ) ‍
CIRCLE : വൃത്തം വരക്കുന്നതിന് ഉപയോഗിക്കുന്ന നിര്‍ദ്ദേശം (ഉദാ:- CIRCLE (150,100),50‍
ഉദാ:‌-(8) ഒരു ചതുരത്തിനുള്ളില്‍ വൃത്തം വരക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?‍
10 SCREEN 1‍
20 LINE (100,50)-- (200,50)‍
30 LINE (200,50)-- (200,150)‍
40 LINE (200,150)-- (100,150)‍
50 LINE (100,150)-- (100,50)‍
60 CIRCLE (150,100),50‍
70 END‍
SOUND : ശബ്ദം ഉണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശം (ഉദാ:- SOUND 2000,15 ഈ ഒറ്റവരി പ്രോഗ്രാം ആവശ്യപ്പെടുന്നത് 2000 Hz ഫ്രീക്വന്‍സിയുള്ള ശബ്ദം 15 സെക്കന്‍ഡ് സമയത്തേക്ക് പുറപ്പെടുവിക്കാനാണ് .വിസില്‍ പോലെയുള്ള ശബ്ദം നമുക്ക് കമ്പ്യൂട്ടറില്‍നിന്നു കേള്‍ക്കാം.‍
ഉദാ:‌-(9) തംബുരു മൂളുന്നതിന്റെ ശബ്ദം കേള്‍ക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ‍
10 SOUND 300,15‍
20 SOUND 450,15‍
30 SOUND 600,15‍
ഉദാ:‌-(10) 100 തവണ തംബുരു മീട്ടുന്നതിന്റെ പ്രോഗ്രാം തയ്യാറാക്കുക ?‍
10 FOR N=1 TO 100‍
20 SOUND 300,15‍
30 SOUND 450,15‍
40 SOUND 600,15‍
50 NEXT N ‍
ഉദാ:‌-(11) മായാമാളവഗൌളത്തിന്റെ ആരോഹണം കേള്‍ക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?‍
10 SOUND 300,15‍
20 SOUND 320,15‍
30 SOUND 375,15‍
40 SOUND 399,15 ‍
50 SOUND 450,15 ‍
60 SOUND 480,15 ‍
70 SOUND 563,15‍
80 SOUND 600,15‍
ഉദാ:‌-(11) വ്യവസായശാലകളിലെ സൈറണിന്റെ ശബ്ദം കേള്‍ക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ? ‍
(പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തി ക്രമേണ കൂട്ടുക എന്നതാണ് സൈറണിന്റെ പ്രത്യേകത )‍
10 FOR N = 1000 TO 2000 STEP 100‍
20 SOUND N,10‍
30 NEXT N‍






(ബ്ലാസിക് -- നാം മുന്‍പ് പഠിച്ചത് )



1. ഇന്റര്‍പ്രട്ടറുകള്‍ എന്നാലെന്ത് ? ഉദാഹരണമെഴുതുക ?‍
ബേസിക് ഭാഷയിലെ പ്രോഗ്രാമുകള്‍ കമ്പ്യൂട്ടര്‍ മനസ്സിലാക്കി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഫലം കാണിക്കുന്നതിന് , ഇവ മെഷീന്‍ ഭാഷയിലേയ്ക്ക് മാറ്റേണ്ടതുണ്ട്. ഇങ്ങനെ ബേസിക് ഭാഷയിലെഴുതുന്ന പ്രോഗ്രാമുകള്‍ മെഷീന്‍ ഭാഷയിലേയ്ക്ക് മാറ്റുന്ന ദ്വിഭാഷി പ്രോഗ്രാമുകളാണ് ഇന്റര്‍പ്രട്ടറുകള്‍.‍
ഉദാ:- ബ്ലാസിക്, ക്യൂ ബേസിക് ....‍
2.ബ്ലാസിക് എന്നാല്‍ എന്ത് ? അത് പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ ?‍
ബേസിക് ഭാഷയ്ക്ക് അനേകം ഇന്റര്‍പ്രട്ടറുകള്‍ ലഭ്യമാണ് .ഐറ്റി @ സ്കൂള്‍ഗ്നു / ലിനക്സ് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഇന്റര്‍പ്രട്ടറാണ് ബ്ലാസിക് .‍
(1)പ്രോഗ്രാം എഴുതിയ ശേഷം ബ്ലാസിക് ഇന്റര്‍പ്രട്ടര്‍ എടുത്ത് അതില്‍ ‘ റണ്‍‘ ചെയ്യിക്കുക അല്ലെങ്കില്‍ (2) നേരിട്ട് ബ്ലാസിക്കില്‍ പ്രോഗ്രാം എഴുതി ‘റണ്‍’ ചെയ്യിച്ചാലും മതി.‍
3.ബ്ലാസിക് ടെര്‍മിനല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ ?‍
Applications-->Programming-->Blassic‍
4.Blassic ല്‍ പുതിയ ഒരു പ്രോഗ്രാം തുടങ്ങുന്നതെങ്ങനെ ?‍
പ്രോഗ്രാം തുടങ്ങുമ്പോള്‍ ലൈന്‍ നമ്പര്‍ ഉപയോഗിക്കുക. പ്രോഗ്രാം പൂര്‍ത്തീകരിയ്ക്കുമ്പോള്‍ അവസാന വരിയില്‍ END എന്ന് എഴുതേണ്ടതാണ് .ഈ വരിയ്ക്ക് ലൈന്‍ നമ്പര്‍ ഇടേണ്ടതില്ല.END ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ അടുത്ത വരിയിലായി OK തനിയെ വന്നുകൊള്ളും.‍
5.Blassic ല്‍ പ്രോഗ്രാം സേവ് ചെയ്യുന്നതെങ്ങനെ ?‍
save എന്ന് ടൈപ്പ് ചെയ്ത് കൊട്ടേഷനില്‍ ഫയലിന്റെ പേര് കൊടുത്താല്‍ മതി.( save"file name") ഇങ്ങനെ ചെയ്താല്‍ ഡസ്ക് ടോപ്പില്‍ ഫയല്‍ സേവ് ചെയ്യപ്പെടുന്നു.‍
6.Blassic ല്‍ നിര്‍മ്മിച്ച ഒരു പ്രോഗ്രാം ഹോമിലുള്ള ഒരു യൂസറില്‍ നിലവിലുള്ള ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യുന്നതെങ്ങനെ ?‍
save"/home/user name / folder name / file name / " ഇത് ടൈപ്പ് ചെയ്യുക ‍
7.Blassic ല്‍ സേവ് ചെയ്ത് പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ ?
run എന്ന് ടൈപ്പ് ചെയ്ത ശേഷം ഫയലിന്റെ പേര് ടൈപ്പ് ചെയ്യുക .(run"file name ") തുടര്‍ന്ന് Enter ബട്ടണ്‍ അമര്‍ത്തുക ..അപ്പോള്‍ പ്രോഗ്രാമിന്റെ ഫലം അതേ വിന്‍ഡോയില്‍ തന്നെ അടുത്ത വരികളിലായി കാണാവുന്നതാണ് .
8.Blassic ല്‍ മുന്‍പ് സേവ് ചെയ്ത ഒരു പ്രോഗ്രാം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതെങ്ങനെ ?
load എന്ന് ടൈപ്പ് ചെയ്ത് കൊട്ടേഷനില്‍ ഫയല്‍ നെയിം ടൈപ്പ് ചെയ്യുക .(load "file name") ശരിയായ പാതയാണ് ടൈപ്പ് ചെയ്തതെങ്കില്‍ അടുത്ത വരിയിലായി OK പ്രത്യക്ഷപ്പെടും. തുടര്‍ന്ന് പ്രോഗ്രാം കാണുന്നതിനായി list എന്ന് ടൈപ്പ് ചെയ്യുക .
9.Blassic ല്‍ ഒരു പ്രോഗ്രാം Edit ചെയ്യുന്നതെങ്ങനെ ?
പ്രോഗ്രാമിലെ ഒരു വരി പുതുക്കുക , ഒഴിവാക്കുക ,വരികള്‍ക്കിടയില്‍ പുതുതായി ഒരു വരി ചേര്‍ക്കുക തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നത് Edit നിര്‍ദ്ദേശമാണ് . ഒരു പുതിയ വരി ചേര്‍ക്കുന്നതിന് ( ഉദാഹരണമായി line No: 5 ) മേല്‍പ്പറഞ്ഞ പ്രോഗ്രാമില്‍ അടുത്ത വരിയിലായി Edit 5 എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക. അതിനുശേഷം കര്‍സര്‍ പ്രത്യക്ഷപ്പെടുന്നിടത്ത് നമുക്ക് ചേര്‍ക്കേണ്ടത് ടൈപ്പ് ചെയ്ത് ചേര്‍ക്കുക .തുടര്‍ന്ന് പ്രോഗ്രാം ലിസ്റ്റ് ചെയ്ത് കാണാവുന്നതാണ് .പുതിയ നിര്‍ദ്ദേശം ചേര്‍ത്തുകണ്ടതിനുശേഷം സേവ് ചെയ്യുക .
10. ടെക്‍സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് ബേസിക് പ്രോഗ്രാം ചെയ്യുന്നതെങ്ങനെ ?
Applications-->Accessories-->Text editor.അപ്പോള്‍ ജി എഡിറ്റ് തുറന്നുവരും. അതില്‍ പ്രോഗ്രാം ടൈപ്പ് ചെയ്ത് സേവ് ചെയ്യുക .ഇനി ഒരു ടെര്‍മിനല്‍ തുറക്കുക (ടെര്‍മിനല്‍ തുറക്കുവാന്‍ Applications--> System Tools--> Terminal .OR Desktop --> Right click -->Terminal) ഇങ്ങനെ തുറന്നുവരുന്ന ടെര്‍മിനലില്‍ cd Desktop എന്ന് ടൈപ്പ് ചെയ്യുക (ഫയല്‍ സേവ് ചെയ്തിരിക്കുന്ന ഡയറക്ടറിയിലേയ്ക്ക് മാറാനാണ് ഇങ്ങനെ ചെയ്യുന്നത് ) . Enter കീ അമര്‍ത്തുക.
ഇനി ബ്ലാസിക്കില്‍ പ്രവേശിക്കണം. അതിനായി Desktop ല്‍ നിന്നുകൊണ്ട് blassic എന്ന് ടൈപ്പ് ചെയ്യുക .അപ്പോള്‍ ബ്ലാസിക് ടെര്‍മിനല്‍ തുറന്നുവരുന്നു.അടുത്തതായി ഫയല്‍ ലോഡ് ചെയ്യണം .സേവ് ചെയ്തീട്ടുള്ള ഫയല്‍ ബ്ലാസിക്കിലേയ്ക്ക് കൊണ്ടുവരുന്ന പ്രക്രിയക്കാണ് Load എന്നു പറയുന്നത് .load എന്ന വാക്കിനുശേഷം കൊട്ടേഷനുള്ളില്‍ ഫയലിന്റെ പേര് ചേര്‍ക്കണം. Load “file name" എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുമ്പോള്‍ ഫയല്‍ ലോഡ് ചെയ്യപ്പേടുന്നു. ഇനി പ്രോഗ്രാം ലിസ്റ്റ് ചെയ്യണം . ലോഡ് ചെയ്ത പ്രോഗ്രാം തുറന്നുകാണുന്നതിന് അടുത്ത വരിയിലായി list എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.അവസാനമായി, പ്രോഗ്രാം റണ്‍ ചെയ്യണം പ്രോഗ്രാം പ്രവര്‍ത്തിച്ചുകാണുന്നതിന് run എന്ന് ടൈപ്പ് ചെയ്ത് Enter കീ അമര്‍ത്തുക.


Std:10


1.സ്‌ട്രിങ്ങുകള്‍ (Strings) എന്തെന്നു വ്യക്തമാക്കുക ?
പേരുകള്‍ ,സ്ഥലപ്പേരുകള്‍ , ആളുകലുടെ പേരുകള്‍ മുതലായ അക്ഷരങ്ങളുടെ ശ്രേണിയെ സ്‌ട്രിങ്ങുകള്‍ എന്നു പറയുന്നു.സ്‌ട്രിങ്ങുകളെ പറ്റി പറയുമ്പോള്‍ അതിനെ ഡബ്ബിള്‍ കോട്ടിനുള്ളില്‍ (“...”) എഴുതണം . സ്‌ട്രിങ്ങുകളെ സൂക്ഷിക്കുന്ന ചരങ്ങളെ സ്‌ട്രിങ്ങ് ചരങ്ങള്‍ എന്നു പറയുന്നു.സ്‌ട്രിങ്ങ് ചരങ്ങളുടെ പേരുകള്‍ അവസാനിക്കുന്നത് $ (ഡോളര്‍ ) എന്ന ചിഹ്നത്തിലാവണം .ഉദാ:- A$,K$, MY NAME$
2.സ്‌ട്രിങ്ങുകള്‍ ഉള്‍പ്പെടുന്ന ഒരു ലഘു പ്രോഗ്രാം തയ്യാറാക്കുക ?
10 CLS
20 A$ = "GOOD"
30 B$ = "MORNING"
40 C$ = A$+ B$
50 PRINT C$
60 END
3.നമ്മുടെ പേര്‍ കീ ബോര്‍ഡ് വഴി സ്വീകരിച്ച് നമ്മോട് HELLO പറയുന്ന ഒരു പ്രോഗ്രാം തയ്യാറാക്കുക ?
10 PRINT " ENTER YOUR NAME "
20 INPUT A$
30 B$ = " Hello" + A$
40 PRINT B$
50 END
4.സ്‌ട്രിങ്ങ് ഫങ്‌ഷനുകള്‍ എന്നാലെന്ത് ?
ഒരു സ്‌ട്രിങ്ങ് തന്നിരുന്നാല്‍ അതിന്റെ നീളം കണ്ടുപിടിക്കുന്നതിനും സ്‌ട്രിങ്ങിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രമായി വേര്‍തിരിച്ചെടുക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്നവയെ സ്‌ട്രിങ്ങ് ഫങ്‌ഷനുകള്‍ എന്നു പറയുന്നു.
5. പ്രധാനപ്പെട്ട സ്‌ട്രിംങ്ങ് ഫങ്‌ഷനുകള്‍ ഏവ?
LEN ( ) , LEFT$ ( ) , RIGHT$ ( ) , MID $ ( )
6. LEN ( ) എന്തെന്ന് വ്യക്തമാക്കുക ?
ഒരു സ്‌ട്രിങ്ങിന്റെ നീളം എന്നത് അതില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുടേയും സ്പേസിന്റേയും എണ്ണമാണ് . ഒരു സ്‌ട്രിങ്ങിന്റെ നീളം കണ്ടുപിടിക്കുന്നതിനാണ് LEN ( ) ഉപയോഗിക്കുന്നത് .
7.LEN ( ) ഉപയോഗിച്ചുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിക്കുക ?
10 A$ = "BASIC PROGRAM"
20 L=LEN(A$)
30 PRINT L
{A$ എന്ന ചരത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രിങ്ങിലെ അക്ഷരങ്ങളുടേയും സ്പേസിന്റേയും എണ്ണം 13 ആണ് . അതിനാല്‍ സ്ക്രീന്‍ ദൃശ്യം(ഔട്ട് പുട്ട് ) 13 ആയിരിയ്ക്കും }
8.LEFT$ ( ) എന്തെന്ന് വ്യക്തമാക്കുക ?
ഒരു സ്‌ട്രിങ്ങിന്റെ ഇടതുവശത്തുള്ള നിശ്ചിത ഭാഗം വേര്‍തിരിച്ചെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത് .
9.LEFT$ ( ) ഉപയോഗിച്ചുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിക്കുക ?
10 A$ = "BASIC PROGRAM"
20 B$ = LEFT$ ( A$, 5)
30 PRINT B$
{ ഇവിടെ LEFT$ നു ശേഷം വന്ന ബ്രാക്കറ്റില്‍ ആദ്യമായി ഏതു സ്‌ട്രിങ്ങിന്റെ ഭാഗമാണോ വേര്‍തിരിച്ചെടുക്കേണ്ടത് അതിന്റെ പേരും ( A$) പിന്നെ ഒരു കോമയ്ക്കു ശേഷം എത്ര അക്ഷരങ്ങളാണോ വേര്‍തിരിച്ചെടുക്കേണ്ടത് എന്നും എഴുതിയിരിക്കുന്നു . മുകളില്‍ പറഞ്ഞ പ്രോഗ്രാമിന്റെ ഔട്ട് പുട്ട് BASIC എന്നാണ്.
10 RIGHT$ ( ) എന്തെന്ന് വ്യക്തമാക്കുക?
ഒരു സ്‌ട്രിങ്ങിന്റെ വലതുവശത്തുള്ള നിശ്ചിത ഭാഗം വേര്‍തിരിച്ചെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത് .
11. RIGHT$ ( ) ഉപയോഗിച്ചുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിക്കുക ?
10 A$ = "BASIC PROGRAM"
20 B$ = RIGHT$ ( A$, 7)
30 PRINT B$
12.MID $ ( ) എന്തെന്ന് വ്യക്തമാക്കുക ?
ഒരു സ്‌ട്രിങ്ങിന്റെ ഇടയിലുള്ള ഒരു നിശ്ചിത ഭാഗം വേര്‍തിരിച്ചെടുക്കാനാണ് ഇത് ഉപയോഗിക്കുന്നത് .
13..MID $ ( ) ഉപയോഗിച്ചുള്ള ഒരു പ്രോഗ്രാം നിര്‍ദ്ദേശിക്കുക ?
10 A$ = "BASIC PROGRAM"
20 B$ = MID$ ( A$, 9, 2)
30 PRINT B$
{ഇവിടെ MID $ ന് ശേഷം വന്ന ബ്രാക്കറ്റില്‍ മൂന്നു കാര്യങ്ങളാണ് കൊടുത്തിരിക്കുന്നത്. ആദ്യമായി വരുന്ന A$ എന്ന സ്‌ട്രിങ്ങിന്റെ പേരും , രണ്ടാമതായി വന്ന 9 എന്നത് എത്രാമത്തെ അക്ഷരം മുതലാണ് വേര്‍തിരിച്ചെടുക്കേണ്ടത് എന്നും, മൂന്നാമതായി വരുന്ന 2 എന്നത് എത്ര അക്ഷരങ്ങളാണ് വേര്‍തിരിച്ചെടുക്കേണ്ടത് എന്നും ആണ് . }
13.MOD എന്തെന്നു വ്യക്തമാക്കുക ?
ഒരു സംഖ്യയെ മറ്റൊരു സഖ്യകൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്നു.
14.ഒരു സംഖ്യ തന്നിരുന്നാല്‍ അത് ഒറ്റ സംഖ്യയാണോ ഇരട്ട സംഖ്യയാണോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
10 INPUT A
20 R = A MOD 2
30 IF R = 0 THEN PRINT " EVEN " ELSE PRINT " ODD" 40 END

27. കമ്പ്യൂട്ടര്‍ - തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

കീ ബോര്‍ഡ് പരിചയപ്പെടാം
1.ബാക്ക് സ്പേസ് : കഴ്‌സറിന്റെ ഇടതുഭാഗത്തെ ഒരക്ഷരമോ സ്പേസോ മായ്ക്കാന്‍
2.ഹോം കീ : കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ ആദ്യഭാഗത്ത് എത്തിയ്ക്കാന്‍
3.എന്‍ഡ് കീ: കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ അവസാന ഭാഗത്ത് എത്തിയ്ക്കാന്‍
4.പേജ് അപ് : മുന്‍പേജിലേയ്ക്ക് പോകാന്‍
5.പേജ് ഡൌണ്‍ : അടുത്ത പേജിലേയ്ക്ക് പോകാന്‍
6.എന്റര്‍ കീ : പുതിയ ഖണ്ഡിക ( വരി ) തുടങ്ങാ‍ന്‍
7.ഡിലിറ്റ് കീ : കഴ്‌സറിന്റെ വലതുഭാഗത്തെ അക്ഷരമോ സ്പേസോ , സെലക്ട് ചെയ്ത ഭാഗമോ നീക്കം ചെയ്യാന്‍
8.ഷിഫ്റ്റ് : കീകളിലെ രണ്ടു ചിഹ്നങ്ങളില്‍ മുകളിലത്തെ ചിഹ്നം കിട്ടാനും താല്‍കാലികമായി ക്യാപ്പിറ്റല്‍ ലെറ്ററോ സ്മോള്‍ ലെറ്ററോ ആക്കാനും
9.സ്പേസ് ബാര്‍: വാക്കുകള്‍ക്ക് അകലം നല്‍കാന്‍
10.ക്യാപ്‌സ് ലോക്ക് : ഇംഗ്ലീഷില്‍ ക്യാപ്പിറ്റല്‍ ലെറ്റര്‍ കിട്ടാന്‍
11.ടാബ് : നിശ്ചിത അകലം ക്രമീകരിയ്ക്കാന്‍
വേഡ് പ്രോസസിംഗ്
1. ടൈറ്റില്‍ ബാര്‍ : നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫയലിന്റേയും പ്രോഗ്രാമിന്റേയും പേരാണ് ഇതില്‍ കാണുവാന്‍ കഴിയുക .കൂടാതെ മിനിമൈസ് , മാക് സിമൈസ് / റീസ്റ്റോര്‍ , ക്ലോസ് എന്നീ ബട്ടണുകളും വലതുഭാഗത്ത് കാണാം.
2.മാക് സിമൈസ് / റീസ്റ്റോര്‍ ബട്ടണ്‍ : ഒന്നില്‍കൂടുതല്‍ വിന്‍ഡോകള്‍ ഒരേസമയത്ത് സ്ക്രീനില്‍ കാണണമെങ്കില്‍ ഓരോന്നിന്റേയും വലുപ്പം കുറയ്ക്കണം . അതിന് റീസ്റ്റാര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി . റീസ്റ്റോര്‍ ചെയ്ത വിന്‍ഡോ ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് വലിച്ചുമാറ്റുന്നതിന് അതിന്റെ ടൈറ്റില്‍ ബാറില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ മതി. ഇപ്രകാരം റീസ്റ്റോര്‍ ചെയ്യപ്പേട്ട വിന്‍ഡോയുടെ ടൈറ്റില്‍ ബാറില്‍ മാക് സിമൈസ് ബട്ടണ്‍ പ്രത്യക്ഷപ്പെടും .അതില്‍ ക്ലിക്ക് ചെയ്താല്‍ വിന്‍ഡോ പഴയരൂപത്തില്‍ സ്ക്രീനില്‍ നിറഞ്ഞുകാണാം . ഒന്നിലധികം വിന്‍ഡോകള്‍ ഓപ്പണ്‍ ചെയ്ത് റീസ്റ്റോര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് വലുപ്പം കുറച്ച് ഡ്രാഗ് ചെയ്ത് ഇഷ്ടമുള്‍ലിടത്ത് വെയ്ക്കാവുന്നതാണ് .
3.മിനിമൈസ് ബട്ടണ്‍ : ഒന്നില്‍കൂടുതല്‍ വിന്‍ഡോകള്‍ ഒരേസമയത്ത് ഉപയോഗിയ്ക്കേണ്ട സന്ദര്‍ഭത്തില്‍ വിന്‍ഡോകള്‍ ക്ലോസ് ചെയ്യാതെ ചെറുതാക്കി സ്ക്രീനിന്റെ താഴെ കാണുന്ന ടാസ്ക് ബാറില്‍ ഐക്കണ്‍ രൂപത്തിലാക്കിയ വിന്‍ഡോയായി സൂക്ഷിയ്ക്കാം . ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അത് വലുതാക്കുകയും ചെയ്യാം. ചെറുതാക്കാന്‍ മിനിമൈസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക . വലുതാക്കാന്‍ ടാസ്ക് ബാറിലെ മിനിമൈസ് ചെയ്ത വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക .
4.മെനുബാര്‍ : ഫയല്‍ , എഡിറ്റ് , ഫോര്‍മാറ്റ് , ടൂള്‍സ് എന്നിവ അതില്‍ ഉണ്ട് .
5.ടൂള്‍ ബാര്‍ : ബോള്‍ഡ് , ഇറ്റാലിക് , അണ്ടര്‍ലൈന്‍ രീതികളില്‍ അക്ഷരങ്ങളെ ശ്രദ്ധേയമാക്കാനുള്ള ടൂളുകളും എഡിറ്റ് മെനുവിലെ പ്രവര്‍ത്തനങ്ങളായ കട്ട് , കോപ്പി , പേസ്റ്റ് , അണ്‍ഡു തുടങ്ങിയവയ്ക്കുള്ള ടൂളുകളും മറ്റു പലവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടൂളുകളും ഇതില്‍ ഉണ്ട് .
6.വേഡ് ജാലകത്തിലെ ഭാഗങ്ങള്‍ : (1) ടെറ്റില്‍ ബാര്‍ (2) മെനുബാര്‍ (3,4) ടൂള്‍ ബാര്‍ (5) റൂളര്‍ (6) ഡ്രോയിംഗ് ടൂള്‍ ബാര്‍ (7) സ്റ്റാറ്റസ് ബാര്‍ (8) ടാസ്ക് ബാര്‍ (9) ഹൊറിസോണ്ടല്‍ സ്ക്രോള്‍ ബാര്‍ (10) വെര്‍ട്ടിയ്ക്കല്‍ സ്ക്രോള്‍ ബാര്‍
7. അണ്‍‌ഡു / റീഡു : ചില സന്ദര്‍ഭങ്ങളില്‍ ഫയലില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ആവശ്യമില്ലാതെ വരികയും തൊട്ടുമുമ്പുണ്ടായിരുന്നത് മതിയെന്നും തോന്നുകയും ചെയ്യാം . അത്തരം സന്ദര്‍ഭങ്ങളില്‍ എഡിറ്റ് മെനുവിലെ അണ്‍‌ഡു ക്ലിക്ക് ചെയ്തോ ടൂള്‍ബാറിലെ അണ്‍‌ഡു ഐക്കണില്‍ ക്ലിക്ക് ചെയ്തോ തൊട്ടുമുമ്പത്തെ അവസ്ഥ തിരികെ കൊണ്ടുവരാം .ഇങ്ങനെ പലതവണ പിറകോട്ടുപോകാം . അവിടെ നിന്നും മുന്നോട്ടു പോകണമെങ്കില്‍ റീഡു ക്ലിക്ക് ചെയ്താല്‍ മതി .
8.സെല്‍ : സ്‌പ്രെഡ് ഷീറ്റിലെ ഒരു കളം (കള്ളി )
9.സെല്‍ അഡ്രസ്സ് : സെല്ലിനെ അറിയുവാന്‍ ഉപയോഗിക്കുന്ന സൂചകം

26. ഇന്‍ഫര്‍മേഷന്‍ ടെക് നോളജി ബേസിക് മാതൃകാചോദ്യങ്ങള്‍

C.O :- LEN ( ) , LEFT$ ( ) , RIGHT$ ( ) , MID$ ( ) എന്നീ സ്‌ട്രിങ്ങ് ഫങ്‌ഷനുകള്‍ മനസ്സിലാക്കുന്നതിന്

1.   10 A$ = "MAY GOD BLESS YOU"
      20 L =LEN(A$)
      30 PRINT L
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
2.   10 A$ = "HAPPY NEW YEAR"
      20 L =LEN(A$)
       30 PRINT L
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
3.  10 A$ = "WELCOME"
       20 L =LEN(A$)
      30 PRINT L
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
4.  10 A$ = "KNMVHSS VATANAPPALLY"
       20 L =LEN(A$)
       30 PRINT L
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
5.  10 A$ = "MAY GOD BLESS YOU"
       20 B$ =LEFT$(A$,7)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
6.  10 A$ = "MAY GOD BLESS YOU"
       20 B$ =LEFT$(A$,13)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
7.  10 A$ = "MAY GOD BLESS YOU"
       20 B$ =LEFT$(A$,3)
       30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
8.  10 A$ = "MAY GOD BLESS YOU"
      20 B$ =RIGHT$(A$,3)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
9.  10 A$ = "MAY GOD BLESS YOU"
      20 B$ =RIGHT$(A$,9)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
10.  10 A$ = "MAY GOD BLESS YOU"
      20 B$ =RIGHT$(A$,13)
       30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
11.  10 A$ = "MAY GOD BLESS YOU"
       20 B$ =MID$(A$,5,3)
       30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
12.  10 A$ = "MAY GOD BLESS YOU"
      20 B$ =MID$(A$,9,5)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
13.  10 A$ = "KAMALA NEHRU SCHOOL"
      20 B$ =MID$(A$,8,5)
      30 PRINT B$
ഈ പ്രോഗ്രാമിനു ലഭിക്കുന്ന ഔട്ട് പുട്ട് എന്തായിരിയ്ക്കും ?
14.    10 A$="MALAYALAM IS MY MOTHER TONGUE"
      20 B$=................................................
      30 C$=.................................................
      40 D$=C$+"IS"+B$
      50 PRINT D$
മുകളില്‍കൊടുത്തിരിക്കുന്ന പ്രോഗ്രാമിന്റെ ഔട്ട്പുട്ട് MY MOTHER TONGUE IS MALAYALAM എന്നു ലഭിക്കുന്ന തരത്തില്‍ കുത്തിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കുക.
15   10 A$="APPLE IS MY FAVORITE FRUIT"
      20 B$=................................................
      30 C$=.................................................
      40 D$=C$+"IS"+B$
      50 PRINT D$
മുകളില്‍കൊടുത്തിരിക്കുന്ന പ്രോഗ്രാമിന്റെ ഔട്ട്പുട്ട് MY FAVORITE FRUIT IS APPLE എന്നു ലഭിക്കുന്ന തരത്തില്‍ കുത്തിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കുക.
16.   10 A$=“ AMMU EATS"
      20 B$="MANGO
      30 C$=A$+B$
      40 PRINT C$
മുകളില്‍കൊടുത്തിരിക്കുന്ന പ്രോഗ്രാമിന്റെ ഔട്ട്പുട്ട് എന്തായിരിയ്ക്കും.

ഉത്തരസൂചന


(1). 17
(2).14
(3).7
(4).20
(5).MAY GOD
(6).MAY GOD BLESS
(7).MAY
(8).YOU
(9).BLESS YOU
(10).GOD BLESS YOU
(11).GOD
(12).BLESS
(13).NEHRU
(14). 20 B$=LEFT$(A$,9)
30 C$=RIGHT$(A$,16) 
(15).20 B$=LEFT$(A$,5)
30 C$=RIGHT$(A$,17)     
(16) AMMU EATS MANGO

25. Std : X , ഇന്‍ഫര്‍മേഷന്‍ ടെക് നോളജി , ബേസിക് , മാതൃകാചോദ്യങ്ങള്‍ - 2

1.മൂന്നു സംഖ്യകള്‍ നല്‍കിയാല്‍ അവയുടെ തുക പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
2.രണ്ടുമുതല്‍ 50 വരെയുള്ള ഇരട്ട സംഖ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
3.മാര്‍ക്ക് നല്‍കിയാല്‍ അത് പരിശോധിച്ച് 30 ല്‍ കുറവാണെങ്കില്‍ ‘ Not Eligible for Higher Studies ' എന്നും അല്ലെങ്കില്‍ Elegible for Higher Studies ' എന്നും പ്രദര്‍ശിപ്പിക്കുവാനുള്ള പ്രോഗ്രാം തയ്യാറാക്കുക .
4.നിങ്ങളുടെ സുഹൃത്തിന്റെ പേര് നല്‍കിയാല്‍ “Hello, My friend" എന്നതിനോടൊപ്പം സുഹൃത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
5. “Welcome" എന്ന വാക്കിലെ അക്ഷരങ്ങളുടെ എണ്ണം പ്രിന്റ് ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
6. മൂന്നില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വാക്ക് നല്‍കിയാല്‍ ആ വാക്കിലെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
7.അഞ്ചില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വാക്ക് നല്‍കിയാല്‍ ആ വാക്കിലെ അവസാനത്തെ അഞ്ചക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാ‍റാക്കുക ?
8." PROGRAM IN BASIC" എന്ന സ്‌ട്രിങ്ങിലെ “ IN “ എന്ന വാക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം MID$( ) ഉപയോഗിച്ച് തയ്യാറാക്കുക ?
9. "INDIA IS MY COUNTRY" എന്ന് ഇന്‍പുട്ട് ആയി നല്‍കിയാല്‍ “ MY COUNTRY IS INDIA “ എന്നാക്കി മാറ്റാനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
10.ഒരു സംഖ്യ നല്‍കിയാല്‍ ഒറ്റസംഖ്യയാണോ ഇരട്ടസഖ്യയാണോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
11.ഒരു സംഖ്യ നല്‍കിയാല്‍ അത് അഞ്ചിന്റെ ഗുണിതമാണോ എന്ന് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?

ഉത്തര സൂചിക

1.  10 CLS
      20 INPUT A, B, C
      40 C=A+B+C
       50 PRINT C
      END
2.   10 CLS
      20 FOR I=2 TO 50 STEP 2
      30 PRINT I
      40 NEXT I
       END
3.   10 CLS
      20 INPUT "ENTER YOUR MARK", MARK
      30 IF MARK <30 THEN PRINT "Not Eligible for Higher Studies " ELSE PRINT "Eligible for Higher Studies"
      END
4.   10 CLS
      20 INPUT "Enter Your Friend`s Name ", A$
      30 PRINT"Hello My Friend", A$
      40 END
5.   10 CLS
      20 A$ = " WELCOME"
      30 M = LEN (A$)
      40 PRINT M
      END
6.   10 CLS
      20 INPUT "Enter a Word" , A$
      30 B$ = LEFT$ ( A$ ,3 )
      40 PRINT B$
      END
7.  10 CLS
      20 INPUT "Enter a Word" , M$
      30 N$ = RIGHT$ (M$ ,5)
      40 PRINT N$
      END
8.  10 CLS
      20 P$=" PROGRAM IN BASIC"
      30 Q$=MID$(P$,9,2)
      40 PRINT Q$
      END
9.  10 CLS
      20 A$="INDIA IS MY COUNTRY"
      30 B$=LEFT$(A$,5)
      40 C$=RIGHT$(A$,10)
      50 PRINT C$ + " IS " + B$
      END
10.  10 CLS
      20 INPUT "Enter a Number" , N
      30 R=N MOD 2
      40 IF R = 0 THEN PRINT " EVEN " ELSE PRINT "ODD"
      END
11.  10 CLS
      20 INPUT "Enter a Number" , M
      30 R=M MOD 5
      40 IF R = 0 THEN PRINT " MULTIPLE OF FIVE " ELSE PRINT "NOT A MULTIPLE OF FIVE"
      END

24. Mozilla Firefox ല്‍ Home Page Set ചെയ്യുന്നതെങ്ങനെ ?

ഇതിനായി ആദ്യം Mozilla Firefox . ( അതായത് Applications--> Internet --> MozillaFirefox) 1.നിലവിലുള്ള പേജ് Home Page ആയി Set ചെയ്യല്‍ മിനുബാറില്‍ Edit --> Preferences എന്നത് Click ചെയ്യുമ്പോള്‍ Preference Dialogue Box തുറന്നുവരും . ഇതിലെ Left Side ലെ General Tab Click ചെയ്യുക .അതിനുശേഷം Home Page Locations ല്‍ പോയി Use Current Page Click ചെയ്യുക..അപ്പോള്‍ നാം ഏത് പേജ് ആണോ ബ്രൌസറില്‍ തുറന്നത് അതിന്റെ അഡ്രസ്സ് ഹോം‌പേജ് ലൊക്കേഷന്‍സില്‍ വരുന്നതായി കാണാം. ഇനി ഡയലോഗ് ബോക്സിന്റെ അടിയില്‍ OK ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വെബ്ബ്‌പേജ് ഹോം‌പേജ് ആയി മാറിയിട്ടുണ്ടാകും. 2. Bookmark ഉപയോഗിച്ച് Home Page Set ചെയ്യല്‍ ഇതിനായി മുമ്പുചെയ്തതുപോലെ Edit --> Preference -->General --> Home Page Locations ല്‍ എത്തി Use Bookmark എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ Set Home Page എന്ന ഡയലോഗ് ബോക്സ് തുറന്നു വരും .അതില്‍ Quick Serches , Firefox and Mozilla and Firefox Links എന്നിങ്ങനെയുള്ള ഫോള്‍ഡര്‍ കാണാം.അത് ഓരോന്നും Click ചെയ്ത് OK---> OK---> കൊടുത്താല്‍ Select ചെയ്ത പേജ് ഹോം പേജ് ആയി വരും. അതല്ല അതിനു താഴെ ബുക്ക് മാര്‍ക്ക് ചെയ്ത കാര്യങ്ങളാണ് ഹോം‌പേജ് ആയി വരേണ്ടതെങ്കില്‍ അത് സെലക്ട് ചെയ്ത് OK---> OK---> കൊടുത്താല്‍ മതി. 3.ഹോം പേജ് ആയി ഒന്നും വരേണ്ടെങ്കില്‍ Mozilla Firefox തുറക്കുക . മിനുബാറില്‍ Edit --> Preferences എന്നത് Click ചെയ്യുമ്പോള്‍ Preference Dialogue Box തുറന്നുവരും . ഇതിലെ Left Side ലെ General Tab Click ചെയ്യുക .അതിനുശേഷം Home Page Locations ല്‍ പോയി Use Blank Page ബട്ടണ്‍ ക്ലിക്ക് ചെയ്യുക .അടിയില്‍ OK കൊടുക്കുക. അപ്പോള്‍ ഹോം പേജ് ആയി ഒന്നും തന്നെ വരില്ല. 4.എന്താണ് ബുക്ക്‍മാര്‍ക്ക് ? നമുക്ക് ഇടക്കിടെ ചില പ്രത്യേക സൈറ്റുകള്‍ സന്ദര്‍ശികേണ്ട ആവശ്യമുണ്ടാകും . ഈ അവസരങ്ങളിലൊക്കെ പ്രസ്തുത സൈറ്റിന്റെ അഡ്രസ്സ് ടൈപ്പുചെയ്ത് സെര്‍ച്ച് ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണല്ലോ .ഈ സന്ദര്‍ഭത്തില്‍ ഒന്നോ ,രണ്ടോ ക്ലിക്കുകൊണ്ട് പ്രസ്തുതസൈറ്റില്‍ എത്തിച്ചേരുക എന്നത് വളരേ എളുപ്പമാണല്ലോ .അതാണ് ഈ ബുക്ക്‍മാര്‍ക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് . 5.Mozilla Firefox ല്‍ ബുക്ക്‍മാര്‍ക്ക് ചെയ്യൂന്നതെങ്ങനെ ? Mozilla Firefox തുറക്കുക . മെനുബാറില്‍ Book Mark this Page ക്ലിക്ക് ചെയ്യുക. അപ്പോള്‍ Bookmark this page , Manage bookmark എന്നിങ്ങനെയുള്ള Options കാണാം. അതില്‍ Bookmark this pageക്ലിക്ക് ചെയ്താല്‍ പ്രസ്തുതപേജ് ബുക്ക്‍മാര്‍ക്ക് ആയി. ഇതിന്റെ ഷോര്‍ട്ട്‌കട്ട് Ctrl+D ആണ്. 6.ബുക്ക് മാര്‍ക്ക് ചെയ്യുന്ന പേജ് ഫോള്‍ഡറിനുള്ളിലാക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിക്ക് ധാരാളം സൈറ്റുകള്‍ ബുക്ക്‍മാര്‍ക്ക് ചെയ്യേണ്ടിവരിക സ്വാഭാവികമാണല്ലോ. അതുകൊണ്ടുതന്നെ അവയെ ഓരോരോ വിഭാഗത്തിനനുസരിച്ച് വ്യത്യസ്ത പേരുകളിലുള്ള ഫോള്‍ഡറുകളിലാക്കുകയാണ് ഉചിതം . അതിനുവേണ്ടി മെനുബാറില്‍ ബുക്ക്‍മാര്‍ക്കില്‍ ക്ലിക്ക് ചെയ്ത് Manage Bookmark ല്‍ ക്ലിക്ക് ചെയ്യൂക .അപ്പോള്‍ Bookmarks Manager എന്ന ഡയലോഗ് ബോക്സ് തുറന്നുവരും. അതില്‍ New folder ക്ലിക്ക് ചെയ്യൂക.അപ്പോള്‍ Properties for new folder എന്ന വിന്‍ഡോ തുറന്നുവരും. അതില്‍ Name ന്റെ അവിടെ ഫോള്‍ഡറിന്റെ പേരും Description ന്റെ അവിടെ വിവരണവും നല്‍കും . OK കൊടുക്കുക.അപ്പോള്‍ നാം ഉണ്ടാക്കിയ ഫോള്‍ഡര്‍ അവിടെ വന്നീട്ടുണ്ടാകും. ഇനി ബുക്ക്‍മാര്‍ക്ക് ചെയ്യുക. ആ പേജ് പ്രസ്തുത ഫോള്‍ഡറിനുള്ളിലാക്കണം. അതിനായി Bookmark --> Bookmark this page --> Click --> അപ്പോള്‍ Add Bookmark Dialogue Box വരും .Name നു താഴെ ഡിഫോള്‍ട്ടായി പ്രസ്തുതപേജ് വന്നീട്ടുണ്ടാകും . Create നു നേരെ നാം പുതുതായി നിര്‍മ്മിച്ച ഫോള്‍ഡര്‍ സെലക്ട് ചെയ്ത് OK കൊടുക്കുക. ഇനി നാം വീണ്ടും Bookmark പേജില്‍ ക്ലിക്ക് ചെയ്ത് പ്രസ്തുത ഫോള്‍ഡര്‍ ഓപ്പണ്‍‌ചെയ്താല്‍ പ്രസ്തുത പേജ് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ആ പേജ് തുറന്നു വരും . വാല്‍ക്കഷണം . കേരളത്തിലെ മലയാളം മീഡിയം ഹൈസ്ക്കുളുകളില്‍ , കമ്പ്യൂട്ടര്‍ ലാബില്‍ എല്ലാ കമ്പ്യൂട്ടറുകളിലും ഇന്റര്‍നെറ്റ് സംവിധാം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കുട്ടികള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം it@school Gnu linux ആണ് . അതിലുള്ള പഴയ മോസിലയില്‍ സെറ്റ് ചെയ്യുന്ന സംവിധാനമാണ് ഇവിടെ പറയുന്നത്. കൂടുതല്‍ ഉപകാരപ്രദമായ കമന്റുകള്‍ ക്ഷണിക്കുന്നു.

23. കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാന്‍ - മാര്‍ഗ്ഗം :1

Start--> Run ---> അവിടെ % temp% എന്ന് ടൈപ്പ് ചെയ്ത് OK കൊടുക്കുക .അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ കാണുന്നതെല്ലാം സെലക്ട് ചെയ്ത് ഡെലിറ്റ് ചെയ്യുക അതിന്റെ സ്ക്രീന്‍ ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു. 1. 2. 3. 4. 5. മറ്റൊന്നു Start--> Run ---> അവിടെ temp എന്ന് ടൈപ്പ് ചെയ്ത് OK കൊടുക്കുക .അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ കാണുന്നതെല്ലാം സെലക്ട് ചെയ്ത് ഡെലിറ്റ് ചെയ്യുക . വാല്‍ക്കഷണം . കൂടൂതലായി അറിയുന്നവര്‍ കമന്റായി വിവരങ്ങള്‍ നല്‍കണമെന്ന് അപേക്ഷ.

22. സി ക്ലീനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത വര്‍ദ്ധിപ്പിക്കാം.

നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് സി ക്ലീനര്‍ . ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . ഇത് ഒരു സൌജന്യ സോഫ്റ്റ്‌വെയറാണ്. സിക്ലീനര്‍ ഇവിടെ നിന്ന് ഡൌണ്‍‌ലോഡ് ചെയ്യാം

21. ഐ.ടി ക്വിസ് ( പൂര്‍ണ്ണരൂപങ്ങള്‍ )


IT QUIZ ( FULL FORMS)
SL.No. SHORT FORM  FULL FORM
1 AM  AMPLITUE MODULATION
2 ATM AUTOMATIC TELLER MACHINE
3 BASIC  BEGINNERS ALL PURPOSE SYMBOLIC INSTRUCTION CODE
4 BCA BACHELER OF COMPUTER APPLICATION
5 BIOS BASIC INPUT / OUTPUT SYSTEM
6 BSNL  BHARATH SANCHAR NIGAM LIMITED
7 CAD COMPUTER AIDED DESIGN & DRAFTING
8 COBOL COMMON BUSINESS ORIENTED LANGUAGE 
9 CPU CENTRAL PROCESSING UNIT
10 DBMS DATA BASE  MANAGEMENT SYSTEM
11 Dpi DOTS PER INCH
12 DTP DESKTOP PUBLISHING
13 FM FREQUENCY MODULATIOIN
14 GIF GRAPHICS INTERCHANGE FORMAT
15 GIMP GNU IMAGE MANIPULATION PROGRAMME
16 GPRS GENERAL PACKET RADIO SERVICE
17 GPS GLOBAL POSITIONING SYSTEM
18 GSM GLOBAL SYATEM FOR MOBILE COMMUNICATION
19 GUI GRAPHICAL USER INTERFACE
20 HTML HYPER TEXT MARKUP LANGUAGE
21 HTTP  HYPER TEXT TRANSFER PROTOCOL
22 JPEG JOINT PHOTOGRAPHING EXPERT GROUP
23 LAN LOCAL AREA NETWORK
24 MAN METRO AREA NETWORK
25 MCA MASTER OF COMPUTER APPLICATION
26 MPEG MOTION PICTURES CODING EXPERT GROUP
27 PAN PERSONAL AREA NETWORK
28 PCB PRINTED CIRCUIT BOARD
29 PDF PORTABLE DOCUMENT FORMAT
30 PGDCA POST GRADUATE DIPLOMA IN COMPUTER APPLICATION
31 PIN PERSONAL IDENTIFICATION NUMBER
32 RAM RANDOM ACCESS MEMMORY
33 SIM SUBSCRIBER IDENTITY MODULE
34 SMPS SWITCHED MODE POWER SUPPLY
35 SMS SHORT MESSAGE SERVICE
36 TIFF TAGGED IMAGE FILE FORMAT
37 UPS UNINTERRUPTED POWR SUPPLY
38 URL UNIFORM RESOURCE LOCATOR
39 USB PORT UNIVERSAL SERIAL BUS PORT
40 VDU  VISUAL DISPLAY UNIT
41 VIRUS VIRTUAL INFORMATION RESOURCE  UNDER SIEGE
42 WAN WIDE AREA NETWORK
43 WLLL WIRELESS LOCAL LOOP



Followers