Friday 30 December 2011

105..GPS ഉം GPRS ഉം തമ്മിലുള്ള വ്യത്യാസമെന്ത് ?


GPS ന്റെ പൂര്‍ണ്ണ രൂപം  Global Positioning System എന്നാണ് . ഇക്കാര്യത്തിനായി  24 കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിക്കു ചുറ്റുമായി നിലയുറപ്പിച്ചീരിക്കുന്നു .അതുകൊണ്ടുതന്നെ കരയിലും കടലിലുമായി ഭൂമിയിലെ ഉപരിതലത്തിലെ ഏതുഭാഗവും കണ്ടെത്തുവാന്‍ എളുപ്പമാണ്.

എന്നാല്‍  GPRS  ന്റെ പൂര്‍ണ്ണ രൂപം  General Packet Radio Services എന്നാണ് .റേഫിയോ തരംഗങ്ങളുടെ സഹായത്തോടെ ഡാറ്റ അയക്കുന്നതാണിത് .
വിക്കിപ്പീഡിയ വിശദീകരണം 
 കൃത്രിമോപഗ്രഹങ്ങളില്‍നിന്നും ലഭിക്കുന്ന റ്റൈം സിഗ്നലുകളുടെ സഹായത്തോടെ അക്ഷാംശവും രേഖാംശവും കണക്കാക്കി ഭൂമിയിലെ സ്ഥലത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നതിന്നുള്ള ഡിജിറ്റല്‍ വഴികാട്ടി ഉപകരണമാണ് സാറ്റലൈറ്റ് നാവിഗേറ്റര്‍. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഓട്ടോ മോട്ടീവ് നാവിഗേറ്ററുകളും മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന സെല്‍ നാവിഗേറ്ററുകളും ഡിജിറ്റല്‍ ഭൂപടവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് യാത്രകളില്‍ ഒരു നല്ല സഹായി ആയി പ്രവര്‍ത്തിക്കുന്നു. വാഹാനത്തില്‍റെ വേഗത റോഡിലെ ഗതാഗത കുരുക്കുകള്‍ വളവുകള്‍ തിരിവുകള്‍ എന്നിവയെകുറിച്ച് മുന്‍ കൂട്ടി വിവരം തരാന്‍ കഴിവുണ്ട്. എത്തിചേരേണ്ട സ്ഥലം ന്നേരത്തെ അടയാളപ്പെടുത്തിയാല്‍ ഏറ്റവും എളുപ്പത്തില്‍ എത്തി ചേരാവുന്ന വഴി ചിത്രങ്ങളുടേയും ശബ്ദത്തിന്‍റെയും സഹായത്താല്‍ യാത്രകാരനെ സഹായിക്കാന്‍ഈ ഉപകരണത്തിന്നാവുന്നു. ഇന്ത്യയില്‍ "മാപ്മൈഇന്ത്യ" പോലുള്ള ചില സ്ഥാപനങ്ങള്‍ ഇത്തരം സേവനങ്ങള്‍ നല്‍കിവരുന്നു.

Thursday 29 December 2011

104..നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഒരു വെബ്ബ് ക്യാമറ ആക്കി മാറ്റുന്നതെങ്ങനെ ?



ആദ്യമായി ഇതിന്റെ സൈദ്ധാന്തിക വശം പറയാം
അതായത് ഒരു മൊബൈല്‍ ഫോണ്‍ സാ‍ധാരണയായി രണ്ടു രീതിയിലാണല്ലോ കമ്പ്യൂട്ടറൂമായി കണക്ട് ചെയ്യുക
1. കേബിള്‍ വഴി
2.ബ്ലൂ ടൂത്ത് വഴി
പിന്നെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും തമ്മില്‍ കണക്ട് ചെയ്യുന്നതിനുതകുന്ന ഒരു സോഫ്റ്റ്‌വെയര്‍ അഥവാ പി സി സ്യൂട്ട് വേണം .
ഫോണ്‍ നോക്കിയ ആണെങ്കില്‍ നോക്കിയ പി സി സ്യൂട്ട് .
ഇക്കാര്യം ആദ്യം ഓര്‍ത്തുവെക്കുക.
ഇനി നമ്മുടെ കമ്പ്യൂട്ടറിലും ഫോണിലും ഇക്കാര്യം സാധ്യമാകുന്ന സോഫ്റ്റ്‌വെയര്‍ വേണം .
രണ്ടിലും അത് ഇന്‍സ്റ്റാള്‍ ചെയ്യണം .
ഇനി രണ്ടിലും അത് പ്രവര്‍ത്തിപ്പിക്കുക .
അത്ര തന്നെ .
അപ്പോള്‍ നമുക്ക് നമ്മുടെ മൊബൈല്‍ ഫോണ്‍ ഒരു വെബ് ക്യാമറ ആയി ഉപയോഗിക്കാം .
ഇനി ഇവിടെ ഉദാഹരണമായി ഒരു മൊബൈല്‍ ഫോണ്‍ എടുക്കാം
അതായത് നോക്കിയ 5230
ഈ ഫോണിന്റെ ഓപ്പറേറ്റിംസ് സിസ്റ്റം സിമ്പിയന്‍ ആണെന്ന കാര്യം ഓര്‍ക്കുക.
ഇതിനു യോജിച്ച സോഫ്റ്റ്‌വെയര്‍ നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക.
KINONI യുടെ EPOCCAM VIiewer ഇതിന് യോജിച്ച സോഫ്റ്റ്‌വെയറാണ്.
നോക്കിയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ നോക്കിയയുടെ PC suit ഉം Ovi suit ഉം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുമല്ലോ .
ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
‘അതിനുശേഷം നോക്കിയ 5230 മൊബൈലില്‍ smartcams6_jt5ez81e എന്ന ഫയല്‍
ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
( അതിനായി ഇവിടെ ( http://store.ovi.com/publisher/kinoni/) ക്ലിക്ക് ചെയ്താല്‍ മതി .
തുടര്‍ന്ന് കമ്പ്യൂട്ടറില്‍ KinoniWinInstaller24 ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
( അതിനായി ഇവിടെ (http://www.kinoni.com/drivers) ക്ലിക്ക് ചെയ്താല്‍ മതി .
ഇനി
മൊബൈല്‍ ഫോണിന്റെ കേബിള്‍ വഴി കമ്പ്യൂട്ടറൂമായി ബന്ധിപ്പിക്കുക.
കമ്പ്യൂട്ടറിലെ PC suit ഓപ്പണ്‍ ചെയ്യുക.
ഫോണിലെ  EpocCam  തുറക്കുക.
അപ്പോള്‍ ഫോണ്‍ ക്യാമറയില്‍ കാണുന്ന കാര്യങ്ങള്‍ നമുക്ക് കമ്പ്യൂട്ടറില്‍ കാണാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ (http://www.kinoni.com/support_nokia.html) സന്ദര്‍ശിക്കൂ

103.Wireless Webcam എങ്ങനെ നിര്‍മ്മിക്കാം ?(ഹാസ്യം )

 Wireless മൌസും Wireless കീ പാഡുമൊക്കെ യുണ്ടല്ലോ . അതുപോലെ Wireless Webcam നെക്കുറിച്ച് അറിയുവാന്‍ വെറുതെ നെറ്റില്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കി . അപ്പോള്‍ കിട്ടിയ ഒരു വീഡിയോ ചുവടെ കൊടുക്കുന്നു കണ്ടുനോക്കൂ

102..Video Joiner Software ഫ്രീ ആയി Download ചെയ്യൂ





രണ്ടോ അതിലധികമോ വീഡിയോ ഫയലുകളെ യോചിപ്പിക്കുന്നതിനാണ് Video Joiner Software  ഉപയോഗിക്കുന്നത് .
ഇത്തരത്തിലുള്ള സോഫ്റ്റ്‌‌വെയര്‍ http://www.freevideojoiner.com/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സവിശേഷതകള്‍
1. Quickly join and without any quality lossSupport join AVI, WMV, MOV, MPEG, MPG files
2. Support save as AVI, WMV, MOV, MP4 (MPEG4) video format
3. Support save as DVD, VCD compatible mpeg
4. Support save as iPod, iPhone, Zune, PSP video format
5. Join unlimited number of video files in different formats
6. Includes all video encoders and decoders
7. Simple and very EASY to use
8. FREE software

101.USB 2.0 4 Port HUB നെ പരിചയപ്പെടൂ



ഇപ്പോഴത്തെ കാലഘട്ടത്തില്‍ USB  Port കള്‍ പ്രിയംങ്കരമായി തീര്‍ന്നിരിക്കയാണ് .

കാരണം അനുബന്ധഘടകങ്ങളുടെ വൈവിധ്യം തന്നെ .(  ലാപ് ടോപ്പ് വാങ്ങുമ്പോള്‍

പോലും ചിലര്‍ എത്ര USB  Port ഉണ്ട് എന്ന് അന്വേഷിക്കുന്നത് സാധാരണയായി

തീര്‍ന്നീട്ടുണ്ട് .)
അതുകൊണ്ടുതന്നെ പല ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും USB  Port ന്റെ എണ്ണം കുറവാണെന്ന്

പലര്‍ക്കും തോന്നാറുണ്ട് .
ഇത്തരം സന്ദര്‍ഭത്തിലാണ് USB 2.0  4 Port HUB സഹായത്തിനെത്തുന്നത് .
അതും വിലക്കുറവില്‍
അതായത് ഇതിന് വെറു 140 രൂപയേ വിലയുള്ളൂ
പേശിയാല്‍ ചിലപ്പോള്‍ വേണമെങ്കില്‍ വീണ്ടും താഴോട്ടു പോകാം.
ഇതിന്റെ കോഡിന് നീട്ടം ഉള്ളതിനാല്‍ കമ്പ്യൂട്ടറിന്റെ സിസ്റ്റം യൂണിറ്റിന്റെ പുറകില്‍ കണക്ട്

ചെയ്യാം.
ഔട്ട് പുട്ടില്‍ നാല് USB Port പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഇതിന് ഒരു പ്രത്യേകത കൂടിയുണ്ട് നമുക്ക് ഇഷ്ടമുള്ള രൂപത്തില്‍ ഇതിനെ ക്രമീകരിക്കാം

എന്നതാണ് .അതായത് നേരെ വെക്കുകയോ , വൃത്താകൃതിയില്‍ വെക്കുകയോ

ചെയ്യാമെന്നര്‍ത്ഥം .

സ്ക്രീന്‍ ഷോട്ടുകള്‍ താഴെ .
 ഇപ്പോള്‍ ഇത് വൃത്താകൃതിയിലാണ് 
 ഇപ്പോള്‍ ആകൃതി മാറി അല്ലേ 
 ഇപ്പോഴത്തെ ആകൃതി നോക്കിയേ 
 കണക്ടറിന്റെ സമീപദൃശ്യം 

ഇതിന്റെ പ്രത്യേകതകള്‍ 
1. Fully Compllant with the Universal Serial Bus
Specification Version 1.1/2.0
2. Full Speed up to 480mbps
3. Single chip integrated USB Hub Controller with embedded Proprietary Processor
4. Support Four Bus Powered USB Hub Controller with embedded Proprietary Processor
5. Support Four Bus Powered down stream ports
6. Built in 3.3 voltage  regulator allows single +5V Operating Voltage , Resulting in    reduced Overall system cost
7. Povide up to 500 mA Current to each port is sufficient for diverse devices , Hot plug    and play
8. Design with super stream line and mini and mini size with Color LED show ( Particular     Models)
Requirements
1.  IBM Compatlble PC or I-Mac PC(oss.6)
2.  I-Mac, I-book, G3,G4.............IBM/MAC
3.  USB Host Cards or USB HUB Device
4.  OS:Win95 ORS2.0,Win2000,WinME ang XP

വാല്‍ക്കഷണം 
എന്താണ് USB Port ?
Universal Serial Bus  എന്നതിന്റെ ചുരുക്കപ്പേരാണ് USB
കമ്പ്യൂട്ടറുകളില്‍ അനുബന്ധ ഉപകരണങ്ങള്‍ ആദ്യ കാലങ്ങളില്‍

പല രീതികളിലുള്ള പോര്‍ട്ടുകളിലാണ് ഘടിപ്പിച്ചിരുന്നത് ; അതും

കമ്പ്യൂട്ടറിന്റെ പിറകിലായിട്ട് . പക്ഷെ , 1994 മുതല്‍ പല ഐ ടി

കമ്പനികളും ഇത്തരമൊരു രീതിക്ക് പകരം സംവിധാനം

ആലോചിച്ചൂ തുടങ്ങി. അങ്ങനെ ആദ്യത്തെ  USB 1995 ല്‍

നിലവില്‍ വന്നു.
പക്ഷെ ,   USB 1.0 പുറത്തിറയങ്ങിയത് 1996 ല്‍ ആണ്.ഇതിന്റെ

ഡാറ്റാ വിനിമയ വേഗത 1.5 Mbit/s ആയിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വ്യാപകമായി

ഉപയോഗിച്ചിരുന്ന USB 1.1 പുറത്തിറങ്ങിയത് 1998 സെപ്തബറില്‍

ആണ്. ഇതിന്റെ ഡാറ്റാ വിനിമയ വേഗത 12 Mbit/s ആയിരുന്നു.
April 2000 ലാണ് USB 2.0  പുറത്തിറങ്ങിയത് .
 November 2008 ല്‍ USB 3.0 പുറത്തിറങ്ങി.
ഇതിന്റെ ആത്യന്തിക ലക്ഷ്യം ഡാറ്റാ വിനിമയ വേഗത  5 Gbit/s വരെ  വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു.
A PCI USB 2.0 card for a computer motherboard

Wednesday 28 December 2011

100.നിങ്ങള്‍ക്ക് ഒരു Video Cutter Free ആയി Download ചെയ്യാം





വീഡിയോ റെക്കോഡര്‍ ഉള്ള  മൊബൈല്‍ ഫോണ്‍ , ക്യാമറ എന്നിവ സാധാരണമായ സ്ഥിതിയില്‍ ഏവര്‍ക്കും ഒരു വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ അത്യാവശ്യമാണല്ലോ . ഇക്കാര്യത്തിന് ഒരു പരിധിവരെ വിന്‍ഡോസ് മൂവിമേക്കര്‍ സഹായിക്കും . അല്ലെങ്കില്‍ Nero ഉപയോഗിച്ചും ഇക്കാര്യം സുഗമമായി നിര്‍വ്വഹിക്കാം .
പക്ഷെ , വിന്‍ഡോസ് മൂവിമേക്കറില്‍ MP4 ഫയലുകള്‍ എടുക്കില്ലാ എന്നൊരു പ്രശ്നമുണ്ടല്ലോ .
അതിനാല്‍ തന്നെ ഒരു മൂവി കണ്‍‌വെര്‍ട്ടര്‍ സോഫ്റ്റ്‌വെയര്‍ നമുക്ക് അത്യാവശ്യമാണ് .
മാത്രമല്ല , റെക്കോഡ് ചെയ്യപ്പെട്ട മൂവിയുടെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മുറിച്ചൂ കളയുവാനും ഒരെണ്ണം ആവശ്യമാണ് .
ഇതിനൊക്കെ സഹായിക്കുന്ന ഒന്നാണ് താഴെ കൊടുത്തിരിക്കുന്ന സോഫ്റ്റ്‌വെയര്‍ .

അതിനായി  http://www.freevideocutter.com
 എന്ന വെബ്ബ് സൈറ്റ് സന്ദര്‍ശിക്കുക.

അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂക
താഴെ പറയുന്നവയാണ് ഇതിന്റെ Output Video Formats
MPEG4 (Moving Picture Experts Group)
DivX
WMV (Windows Media Video)
Quicktime MOV
Flash Video (*.flv)
MP3 (only audio)
You use this tool to rip the audio data from the video file, create your movie original sound track by yourself.

Tuesday 27 December 2011

99.Mouse ന്റെ Scroll wheel ഉപയോഗിച്ച് ഹൈപ്പര്‍ ലിങ്ക് ഓപ്പണ്‍ ചെയ്യാം

സാധാരണ നാം ഒരു വെബ് പേജ് എടുക്കുമ്പോള്‍ അതില്‍ ധാരാളം ലിങ്കുകള്‍ കാണുമല്ലോ . അപ്പോള്‍ പ്രസ്തുത ലിങ്കുകളില്‍ പോകണമെങ്കില്‍ .... രണ്ടു മാര്‍ഗ്ഗമുണ്ട് 1. പ്രസ്തുത ലിങ്കില്‍ ക്ലിക്ക് ചെയ്യുക 2.പ്രസ്തുത ലിങ്കില്‍ Roght Click ചെയ്ത് Open in new tab കൊടുക്കുക. ഇങ്ങനെ രണ്ടാമത്ത കാര്യം ചെയ്യുന്നതില്‍ ഒരു ഗുണമുണ്ട് . കാരണം , നാം പ്രധാന പേജില്‍ നിന്ന് വിട്ടുപോകുന്നില്ല എന്നതു തന്നെ . അതായത് നമുക്ക് എപ്പോള്‍ വേണമെങ്കിലും പ്രധാന പേജില്‍ എത്താം . ഇങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് Mouse ന്റെ  Scroll  wheel സഹായത്തിനായി എത്തുന്നത് . അതായത് പ്രസ്തുത ലിങ്കില്‍ മൌസ് കൊണ്ടുവന്ന് വെച്ച് Scroll  wheel  അമര്‍ത്തിയാല്‍ മതി . അപ്പോള്‍ പ്രസ്തുത ലിങ്ക് ഒരു പുതിയ ടാബില്‍ തുറക്കുന്നതായി കാണാം. പരീക്ഷിച്ചു നോക്കൂ

Saturday 24 December 2011

98..നിങ്ങളുടെ COMPUTER ന്റെ specifications അറിയുന്നതെങ്ങനെ ?


അതിനായി ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിന്റെ Desltop ല്‍ എത്തുക.
തുടര്‍ന്ന് my computer  ഐക്കണില്‍ Right click ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ജനറല്‍ ടാബ് ക്ലിക്ക് ചെയ്യുക.
ഇനി മറ്റൊരു മാര്‍ഗ്ഗം
അതായത്
Start -->All programs --> Accessories --> system tools --> system information എന്ന രീതിയിലും പോയാല്‍ കാണാവുന്നതാണ്.

Saturday 26 November 2011

97..വൈദ്യുതി തകരാര്‍ സംബന്ധിച്ച പരാതികള്‍ക്ക് എസ്.എം.എസ്. രജിസ്ട്രേഷന്‍ നിലവില്‍ വന്നു




വൈദ്യുതി തകരാര്‍ എസ്.എം.എസ്. മുഖേന രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ടോള്‍-ഫ്രീ ട്രബിള്‍ കോള്‍ മാനേജ്മെന്റ് സെന്ററും നിലവില്‍ വന്നു.

ഈ സംവിധാനത്തില്‍ ഉപഭോക്താവിന് 537252 എന്ന നമ്പരിലേക്ക് കണ്സ്യൂമര്‍ നമ്പരും സെക്ഷന്‍ ഓഫീസ് കോഡും മൊബൈല്‍ ഫോണ്‍ മുഖേന എസ്.എം.എസ്. ചെയ്യാവുന്നതാണ്.

SMS അയക്കേണ്ട രീതി KSEB <space> Section Code <space> Consumer No.

ബോർഡിലെ സെര്‍വർ കമ്പ്യൂട്ടറില്‍ പരാതി ലഭിച്ചാലുടന്‍ ഒരു രജിസ്റ്റര്‍ നമ്പര്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസ്. ആയി അയയ്ക്കുന്നു. അപ്പോള്‍ തന്നെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസില്‍ നിലവിലുള്ള കമ്പ്യൂട്ടറിലും ലഭ്യമാകും. കൂടാതെ ഈ വിവരം അതാത് സെക്ഷന്‍ ഓഫീസിലെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈലിലേക്കും അയയ്ക്കുന്നു. പരാതി പരിഹരിച്ചതിനുശേഷം പ്രസ്തുത കമ്പ്യൂട്ടര്‍ മുഖേന ആ വിവരം ഉപഭോക്താവിന്റെ മൊബൈലിലേക്ക് ഒരു എസ്.എം.എസ്. ആയി അറിയിക്കുന്നു.

ഉപഭോക്താവിന് തൃപ്തികരമായ രീതിയില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ ബന്ധപ്പെടുന്നതിനായി 155333 എന്ന ടോള്‍-ഫ്രീ നമ്പരും ഈ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

96.മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ( പുസ്തക പരിചയം)



ഗ്രന്ഥകാരന്‍ : സന്തോഷ് . കെ ( ബി .ടെക് )
 പുസ്തകത്തെക്കുറിച്ച് :
മൊബൈല്‍ ഫോണ്‍ ഐഫോണ്‍ ത്രീ ജി ,എന്നിവയെക്കുറിച്ച് സാധാരണക്കാരന് , പലപ്പോഴും പലകാര്യങ്ങളും അറിയില്ല. എന്നാല്‍ ഈ പത്തുരൂപ വിലയുള്ള ഈ പുസ്തകത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ലഘുവായി ,സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയില്‍ , വിവരിച്ചിട്ടുണ്ട് . 1. എന്താണ് ത്രീ ജി ? 2. വീഡിയോ കോള്‍ ലഭ്യമാകാന്‍ എന്തുചെയ്യണം ? 3.ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സെറ്റിംഗ്‌സിന് എന്തുചെയ്യണം ? 4.എന്താണ് ജി പി എസ് ? 5.വാഹനങ്ങളില്‍ ജി പി എസ് ന്റെ ധര്‍മ്മമെന്ത് ? 6.എന്താണ് IMEI Number ? 7.Software Version അറിയുന്നതെങ്ങനെ ? തുടങ്ങിയവയെക്കുറിച്ചൂള്ള ചോദ്യോത്തരങ്ങള്‍ ഇതില്‍ പ്രധാനമാണ്

95.Directory of information Technology നിഖണ്ടു ( പുസ്തക പരിചയം)

ഗ്രന്ഥകര്‍ത്താവിന്റെ പേര് : കെ . രവീന്ദ്രന്‍ പ്രസാധകര്‍ : ഡി സി ബുക്സ് ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുമായി ബന്ധപ്പെടുന്ന പുതുമുഖക്കാര്‍ക്ക് പലപ്പോഴും പല സാങ്കേതിക പദങ്ങളും പഠനമദ്ധ്യേ വന്നുപെടാറുണ്ട് . ഇത്തരം കാര്യങ്ങളെക്കുറിച്ചൂള്ള കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ സംശയം തീര്‍ത്തുപോയാല്‍ അത് വളരെ ഉപകരിക്കും . അത്തരമൊരു പുസ്തകമാണ് ഇത് . ഐ ടി സാങ്കേതിക പദങ്ങള്‍ക്ക് മലയാളത്തിലുള്ള വിശദീകരണം നല്‍കിയിരിക്കുന്നു.

Friday 25 November 2011

94.Microsoft Word ലെ എല്ലാ വാക്കുകളും കാപ്പിറ്റല്‍ ആക്കിമാറ്റാനുള്ള എളുപ്പമാര്‍ഗ്ഗവും മറ്റു Short cuts ഉം



എല്ലാ അക്ഷരങ്ങളും കാപ്പിറ്റല്‍ ലറ്ററിലാക്കുവാനായി ആദ്യം ടെപ്പ് ചെയ്ത എല്ലാ വാക്കുകളും സെലക്ട് ചെയ്യൂക . തുടര്‍ന്ന് Ctrl+Shift+A എന്ന ക്രമത്തില്‍ Press ചെയ്യൂക.
അല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം ഇതാ
അതായത് ആദ്യം എല്ലാ വാക്കുകളും സെലക്ട് ചെയ്തതിനുശേഷം Shift + F3 അമര്‍ത്തുക . ഓരോ പ്രാവശ്യം അമര്‍ത്തുമ്പോഴും അതിന്റെ വ്യത്യാസം മനസ്സിലാക്കാം.
ഇതുപോലെ നമുക്ക് ഉപയോഗിക്കാവുന്ന മറ്റ് ഷോര്‍ട്ട് കട്ട്സ് താഴെ കൊടുക്കുന്നു.

Open the Font dialog box to change the font. CTRL+SHIFT+F
Increase the font size. CTRL+SHIFT+>
Decrease the font size. CTRL+SHIFT+<
Increase the font size by 1 point. CTRL+]
Decrease the font size by 1 point. CTRL+[
Open the Font dialog box to change the formatting of characters. CTRL+D
Change the case of letters. SHIFT+F3
Format all letters as capitals. CTRL+SHIFT+A
Apply bold formatting. CTRL+B
Apply an underline. CTRL+U
Underline words but not spaces. CTRL+SHIFT+W
Double-underline text. CTRL+SHIFT+D
Apply hidden text formatting. CTRL+SHIFT+H
Apply italic formatting. CTRL+I
Format letters as small capitals. CTRL+SHIFT+K
Apply subscript formatting (automatic spacing). CTRL+EQUAL SIGN
Apply superscript formatting (automatic spacing). CTRL+SHIFT+PLUS SIGN
Remove manual character formatting. CTRL+SPACEBAR
Change the selection to the Symbol font. CTRL+SHIFT+Q

93.കമ്പ്യുട്ടര്‍ ഓഫായിരിക്കുമ്പോള്‍ സി ഡി ഡൈവില്‍ നിന്ന് CD എങ്ങനെ പുറത്തെടുക്കാം .




പലപ്പോഴും സംഭവിക്കാവുന്ന കാര്യമാണ് മുകളില്‍ പറഞ്ഞത് .  കറന്റുപോയ അവസരത്തില്‍ , സി ഡി ഡ്രൈവില്‍ ,സി ഡി പെട്ടുപോകാറുണ്ട് . അതെടുക്കാനായി , ആദ്യം ഒരു സൂചിയോ അല്ലെങ്കില്‍ പേപ്പര്‍ ക്ലിപ്പോ എടുക്കുക . അതിനുശേഷം അതിന്റെ കൂര്‍ത്ത അഗ്രം ഉപയോഗിച്ച്  സി ഡി ഡ്രൈവിന്റെ തൊട്ടുതാഴെയായി കാണുന്ന ചെറിയ സുഷിരത്തില്‍ കുത്തുക . ( ചിലപ്പോള്‍ നിങ്ങള്‍ ആദ്യമായാവും ഇത്തരത്തിലുള്ള ഒരു സുഷിരം തന്നെ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് )  അപ്പോള്‍ ഡൈവ് തുറന്നു വരും ഇപ്രകാരം സി ഡി പുറത്തേക്കെടുക്കാം. ചിത്രങ്ങള്‍ താഴെ




ആശയസഹായം : സിം‌രാജ് മാഷ് , പെങ്ങാമുക്ക് ഹൈസ്കൂള്‍ 

Saturday 19 November 2011

92.pdf മലയാളം ഫയലുകള്‍ എങ്ങനെ Edit ചെയ്യാം .



.
അതിനായി ആദ്യം പ്രസ്തുത pdf  മലയാളം ഫയല്‍ തുറക്കുക.
അതിനുശേഷം മെനു ബാറില്‍ പോയി
Tools --> Select & Zoom --> Snap Tool ല്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ഒന്നാമത്തെ പേജില്‍ മുഴുവനായോ അല്ലെങ്കില്‍ ആവശ്യമുള്ള ഭാഗമോ Select  ചെയ്യുക.
അപ്പോള്‍ The Selected area has been copied എന്ന മേസേജ് വരും .

അതില്‍ OK ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Microsoft Paint Open ചെയ്യുക.
അതിനുശേഷം Edit --> Pase
അപ്പോള്‍ പ്രസ്തുത പേജ് പേസ്റ്റ് ആയിട്ടുണ്ടാകും .
തുടര്‍ന്ന് File --> Page Set up

അപ്പോള്‍ പേജ് Page Set up ഡയലോഗ് ബോക്സ് വരും .

അതില്‍ SIze  എന്നുള്ളിടത്ത് A4 സെലക്ട് ചെയ്യുക .

അതുപോലെ മാര്‍ജിന്‍ ഒക്കെ അനുയോജ്യമായത് സെലക്ട് ചെയ്യുക.
തുടര്‍ന്ന് Fit to എന്നുള്ളതിനു നേരെയുള്ള രണ്ട് കള്ളികളിലൂം 1 സെലക്ട് ചെയ്യുക.
തുടര്‍ന്ന് വെണമെങ്കില്‍ File --> Print Preview ല്‍ ക്ലിക്ക് ചെയ്യുക.
പ്രിവ്യൂ കണ്ട് തൃപ്തിപ്പെട്ടതിനുശേഷം പ്രിന്റ് എടുക്കാം
അതുമല്ലെങ്കില്‍ ചിത്രഫയലായി സേവ് ചെയ്ത ശേഷം വേഡില്‍ പേസ്റ്റ് ചെയ്യാം .

Thursday 17 November 2011

91.മലയാള മനോരമ ദിനപ്പത്രം സൌജന്യമായി ഇന്റര്‍നെറ്റില്‍ വായിക്കാം


ഇനി മുതല്‍ മലയാള മനോരമ ദിനപ്പത്രം സൌജന്യമായി ഈന്റര്‍നെറ്റില്‍ വായിക്കാം. അതിനായി ഒരു പൈസയും മുടക്കേണ്ടതില്ല . ഇതിനായി നിങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെയോ മുകളിലോ ഉള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക . തുടര്‍ന്ന് വരുന്ന പേജുകള്‍ പൂരിപ്പിക്കുക . മുന്‍പ് ഇതുപോലെ മലയാള മനോരമ വാരികയും സൌജന്യാമായി കുറച്ചു നാള്‍ വായിക്കുവാനായി അനുവദിച്ചിരുന്നു.

90. UBUNTU മലയാളം ടൈപ്പിംഗ് സഹായി ഡൌണ്‍ലോഡ് ചെയ്യൂ

സമ്പൂര്‍ണ്ണയില്‍  വിദ്യാര്‍ഥിയുടെ ചില വിവരങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ടതുണ്ടല്ലോ . ഇക്ക്കര്യത്തില്‍ സഹായമായ  ഒരു പിഡീഫ് ഫയല്‍  ( ശ്രീ രാജേഷ് മാഷ് തയ്യാറാക്കിയത് ) താഴെ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാം .   CLICK HERE TO DOWNLOAD  

Tuesday 8 November 2011

89.നോട്ട് പാഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഡയറി എഴുതാം .


പണ്ടൊക്കെ വിദ്യാസമ്പന്നരുടെ പൊതുസ്വഭാവമായിരുന്നു ഡയറിയെഴുത്ത് .
 എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ പേനയും പേപ്പറുമൊക്കെ എടൂക്കാന്‍ സമയമെവിടെ അല്ലേ .
മാത്രമല്ല ; സര്‍ഗ്ഗത്മകത തുളുമ്പുന്ന സാഹചര്യങ്ങളില്‍ പ്രസ്തുത സാഹിത്യ മനസ്സിന് അത് രേഖപ്പെടുത്തുവാനും ഇനി പറയുന്ന എളുപ്പവീദ്യ സഹായിക്കും .
അതിനായി ആദ്യം നോട്ട് പാഡ് തുറക്കുക .
അതിനു ശേഷം അതില്‍ .LOG എന്ന് ടൈപ്പ് ചെയ്യൂക .
തുടര്‍ന്ന്‍ Enter അമര്‍ത്തുക .
പഴയതുപോലെ സേവ് ചെയ്യുക .
വീണ്ടും തുറന്നു നോക്കു .
അതില്‍ സമയവും തിയ്യതിയും വന്നീട്ടുണ്ടാകും .
ഇനി അതില്‍ ആ സമയത്തു തോന്നുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം .
പേസ്റ്റ് ചെയ്യാം
ഒക്കെ സ്വന്തം ഇഷ്ടം .
ഇനി മലയാളത്തിലാണ് ഫയല്‍ സേവ് ചെയ്യുന്നതെങ്കില്‍ encoding എന്നുള്ളിടത്ത് Default ആയ ANSI ക്കു പകരം UTF 8 സെലക്ട് ചെയ്ത് സേവ് ചെയ്യുക.
സംഗതി ഒ കെ

88.സമ്പൂര്‍ണ്ണ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ ശ്രദ്ധക്ക്




‘സമ്പൂര്‍ണ്ണ’ പദ്ധതിയില്‍ പത്താംക്ളാസുകാരുടെ എന്റര്‍ ചെയ്ത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ മുഴുവന്‍ ഹൈസ്കൂളുകളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടല്ലോ .
പല സ്കൂളുകളിലും  , അവധി ദിവസങ്ങള്‍ അവഗണിച്ചുകൊണ്ട് , അദ്ധ്യാപകര്‍  വിവരങ്ങളുടെ കൃത്യത ഉറപ്പാക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയുമാണ്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും  വിവരങ്ങളുടെ കൃത്യത ശരിയായില്ലെങ്കില്‍ പ്രശ്നമാണ് .
അല്ലെങ്കില്‍ പത്താംക്ലാസ് റിസല്‍ട്ട് അറിഞ്ഞ്  എസ് എസ് എല്‍ സി കാര്‍ഡ് കിട്ടുമ്പോള്‍ തെറ്റുപറ്റിയാല്‍ ആകെ പ്രശ്നമാകും .
അപ്പോള്‍ ഇത്തരത്തില്‍ ചെയ്ത കഷ്ടപ്പാടൊക്കെ വെറുതെയാകും .
കുട്ടിയും രക്ഷാകര്‍ത്താവുമൊക്കെ
 പ്രസ്തുത ക്ലാസ് ടീച്ചറിനുനേരെയും സ്കൂള്‍ പ്രിന്‍സിപ്പാളിനു നേരെയും പരാതിയുമായി വരും .
രേഖാമൂലവും വാക്കാലും
( വാക്കാലുമാണ് കൂടുതല്‍ ഭയക്കേണ്ടത് )
അതിനാല്‍ ഇത്തരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്ടുകൊണ്ട് കൃത്യത ഉറപ്പാക്കല്‍ പ്രക്രിയ ശരിയായി മുന്നോട്ടുനീങ്ങണം .
മാത്രമല്ല ചില സുരാക്ഷാ ക്രമീകരണങ്ങള്‍ നല്ലതുമാണ് .
അത്തരത്തിലുള്ള ഒന്നാണ് വിദ്യാര്‍ത്ഥിയുടെ വിവരങ്ങളുടെ  കൃത്യത ഉറപ്പാക്കിക്കഴിഞ്ഞ ശേഷമുള്ള Print Out .
അതിനായി ആദ്യം കുട്ടിയുടെ പേജ് എടുത്തശേഷം Edit ല്‍ ക്ലിക്ക് ചെയ്ത് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നു.
തുടര്‍ന്ന് Data Update ക്ലിക്ക് ചെയ്യുന്നു.
അതിനുശേഷം  മുകളിലെ Edit നടുത്തുള്ള Print ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ പുതിയ ഒരു വിന്‍ഡോ വരും
അതായത് Print Preview .
ഇനി അതിന്റെ ഇടതുവശത്ത് ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യുന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍  ക്രമീകരിക്കാം .
ഇനി ഇടതുഭാഗത്ത് Options നേരെ , അതായത് Headers and footers നു നേരെയുള്ള ടിക് മാര്‍ക്ക് മാറ്റുക .

അപ്പോള്‍ ഹെഡ്ഡറും ഫൂട്ടറുമില്ലാത്ത ഒരു ഡോക്യുമെന്റ് നമുക്ക് ലഭിക്കും .
ഇങ്ങനെ ഓരോ കുട്ടിയുടേയും നമുക്ക് പ്രിന്റ് ചെയ്ത് എടുക്കാം .
തുടര്‍ന്ന് വെരിഫിക്കേഷനുവേണ്ടി കുട്ടിയുടേയും രക്ഷിതാവിന്റേയും ഒപ്പ് (  കണ്ടു ബോദ്ധ്യപ്പെട്ടു എന്നു തെളിയിക്കുന്ന ) വാ‍ങ്ങിക്കാം .
ഇത് ഒരു കുട്ടിയുടെ മാത്രം കാര്യമാണ് .
ഈ രീതിയില്‍ മൊത്തം ക്ലാസിലെ കുട്ടികുളുടെ എടുക്കാം

ഇനി അതല്ല ഇപ്പോള്‍ നാം പ്രിന്റ് എടുക്കുന്നില്ല എന്നിരിക്കട്ടെ .
അങ്ങനെയെങ്കില്‍ പ്രസ്തുത ഫയല്‍ നമുക്ക് സേവ് ചെയ്യാം .
ഇങ്ങനെ മൊത്തം ക്ലാസിലെ കുട്ടികളുടെ ഫയല്‍ സേവ് ചെയ്ത് പിന്നീട് സൌകര്യമുള്ളപ്പോള്‍ പ്രിന്റ് എടുക്കാം .
 ഇത്തരത്തില്‍ സേവ് ചെയ്യുന്ന വിധം താഴെ കൊടുക്കുന്നു.
അതിനായി ആദ്യം , മുന്‍ പറഞ്ഞതുപോലെ Print ല്‍ ക്ലിക്ക് ചെയ്യുക .
തുടര്‍ന്നു വരുന്ന Print Preview ല്‍ Right Click ചെയ്ത് save as സെലക്ട് ചെയ്യുക.

തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ ഫയല്‍ നെയിം ആയി കുട്ടിയുടെ പേര് ( അത് മുന്‍പേ ഡോക്യുമെന്റില്‍ നിന്ന് കോപ്പി ചെയ്തിട്ടുണ്ടെങ്കില്‍ എളുപ്പമായി ) കൊടുക്കുക.
തുടര്‍ന്ന് സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ പ്രസ്തുത ഫയല്‍ പി ഡി എഫ് ആയി സേവ് ആകും .
ഇങ്ങനെ ക്ലാസിലെ മറ്റു കുട്ടികളുടേയും വിവരങ്ങള്‍ സേവ് ചെയ്യാം .
( ഇപ്പറഞ്ഞ കാര്യങ്ങള്‍ വിന്‍‌ഡോസിലോ ഉബുണ്ടുവിലോ ക്രോം ബ്രൌസര്‍ ഉപയോഗിച്ച് ചെയ്യുന്നതിനെ ആസ്പദമാ‍ക്കിയാണ് . മറ്റു ബ്രൌസറുകളിലും സമാനമായ കാര്യങ്ങള്‍ തന്നെയാണെന്നാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് )
 നാം കുട്ടികളുടെ ഫയല്‍ സേവ് ചെയ്യുമ്പൊള്‍ ഒരു പ്രശ്നമുണ്ട് .
അതായത് ക്ലാസില്‍ 40 കുട്ടികള്‍ ഉണ്ടെങ്കില്‍ അത്ര എണ്ണം ഫയല്‍ വരും .
അവയൊക്കെ ഓരോന്നായി പ്രിന്റ് ചെയ്യുക എന്നത് ചിലരെ സംബന്ധിച്ച് അസൌകര്യമായിരിക്കും .
അതിനായി ഒരു വഴിയുണ്ട് .
ആദ്യം ഈ ഫയലുകളെയൊക്കെ ഒരു ഫോള്‍ഡറിലാക്കുക .
തുടര്‍ന്ന് ഇവയെ ഏതെങ്കിലും ഒരു pdf Joiner software ഉപയോഗിച്ച് ഒന്നാക്കുക.
ഉബുണ്ടുവില്‍ ഇത്തരത്തില്‍ ഒരു സോഫ്റ്റ്‌വെറുണ്ട് .
അതിന്റെ പേരാണ് pdf shuffler .
ഇത് Office  മെനുവിലാണ് സാധാരണയായി കാണാറുപതിവ് .
ഇതിലേക്ക് യോജിപ്പിക്കേണ്ട ഫയലുകള്‍ Import ചെയ്യുക.
എത്ര ഫയലുകള്‍ കൂട്ടിച്ചേര്‍ക്കണമോ അത്രയും എണ്ണം Import ചെയ്യുക.
തുടര്‍ന്ന് file Name കൊടുത്ത് Export ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ എല്ലാ ഫയലുകളും ഒന്നായി കാണാം.

അതല്ല , നിങ്ങള്‍ ഈ കാര്യങ്ങള്‍ വിന്‍ഡോസിലാണ് ചെയ്യുന്നത് എന്നിരിക്കട്ടെ .
അങ്ങനെയെങ്കില്‍ ഏതെങ്കിലും pdf Joiner സൊഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക.
താഴെ പറയുന്ന സോഫ്റ്റ്വെയര്‍ കുഴപ്പമില്ലാത്തതാണ് .
pdfsam
ഇത് ഡൌണ്‍‌ലോഡ് ചെയ്യുവാനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://pdf-split-and-merge.en.softonic.com/



വാല്‍ക്കഷണം :
കൂടുതല്‍ മെച്ചപ്പെടൂത്തുവാനുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു

Wednesday 26 October 2011

87..നിങ്ങള്‍ക്ക് Microsoft Excel ല്‍ Grade കണ്ടുപിടിക്കാം.



അതിനായി ആദ്യം നാം കുട്ടികളുടെ പേര് , മാര്‍ക്ക് എന്നിവ Enter ചെയ്യുക.
അതിനുശേഷം ഒരു Grade പട്ടിക ഒരു ഭാഗത്ത് ഉണ്ടാക്കുക .
( ഇത് Print Area യില്‍ വരരുത് )
ചിത്രം താഴെ
താഴെ കൊടുത്തിരിക്കുന്ന ചിത്രം 20 ന്റെ ഗ്രേഡ് പട്ടിക ആണ്

തുടര്‍ന്ന് Grade എന്റര്‍ ചെയ്യേണ്ട കോളത്തിലെ ആദ്യത്തെ  സെല്‍ സെലക്ട് ചെയ്യുക.
പ്രസ്തുത സെല്ലില്‍ = എന്ന ചിഹ്നം ടൈപ്പ് ചെയ്യൂക.
തുടര്‍ന്ന് ‍ ഫങ്‌ഷന്‍ ബാറില്‍ LookUp സെലക്ട് ചെയ്ത് ക്ലിക്ക് ചെയ്യൂക.

അപ്പോള്‍ Select Arguments എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും .

അതില്‍മുകളിലത്തെ വരി സെലക്ട് ആയി കിടക്കുന്നതുകാണം.
OK ക്ലിക്ക് ചെയ്യൂക.
അപ്പോള്‍ Function Arguments എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും .


അതില്‍ Look_Value എന്നതുനുനേരെ ക്ലിക്ക് ചെയ്ത് ഏത് കോളത്തിലെ മാര്‍ക്കിന്റെ ഗ്രേഡാണോ കാണേണ്ടത് പ്രസ്തുത കോളത്തിലെ മാര്‍ക്ക് എന്റര്‍ ചെയ്ത സെല്ലുകള്‍ മുഴുവനും സെലക്ട് ചെയ്യുക .

 തുടര്‍ന്ന്   Look_Vector എന്നതിനു നേരെ ക്ലിക്ക് ചെയ്ത് ഏതിനെ അടിസ്ഥാനപ്പെടുത്തിയാണോ നാം ഗ്രേഡ് കൊടൂക്കേണ്ടത്  സെല്ലുകള്‍ അടങ്ങിയ കോളം സെലക്ട് ചെയ്യൂക.
( ഇത് ഗ്രേഡ് പട്ടികയില്‍ നാം ആദ്യത്തെ കോളമായി പരിഗണിക്കുന്നു)

 തുടര്‍ന്ന്  Result_Vector എന്നതിനു നേരെ ക്ലിക്ക് ചെയ്ത് ഏത് ലെറ്റര്‍ ഗ്രേഡുകളാണോ നാം കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നത് ആ സെല്ലുകള്‍ അടങ്ങിയ കോളം സെലക്ട് ചെയ്യൂക
തുടര്‍ന്ന് Enter അമര്‍ത്തുക.
അപ്പോള്‍ പ്രസ്തുത സെല്ലില്‍ ആ കുട്ടിയുടെ ഗ്രേഡ് വന്നീട്ടുണ്ടാകും .
ഇനി നമുക്ക് ബാക്കിയുള്ള എല്ലാ‍ സെല്ലിലും ഗ്രേഡ് വരണം
അതിനായി വെറുതെ താഴോട്ട് പിടിച്ചൂ വലിച്ചാല്‍ ശരിയാവില്ല.
വീണ്ടും ഗ്രേഡ് കണ്ട സെല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ഫോര്‍മുല ബാറില്‍ പ്രസ്തുത സെല്ലിലെ ഫോര്‍മുല നമുക്ക് കാണാം.
അതായത് LOOKUP( D4:D45,AA4:AA13,AB4:AB13)
എന്ന രൂപത്തിലുള്ള ഫോര്‍മുലയായിരിക്കും കാണുന്നത് .
ഇനി ഈ ഫോര്‍മുലയുടെ അര്‍ഥം വിശദമാക്കാം.
ഇവിടെ D4 എന്ന സെല്ലിലാണ് ആദ്യത്തെ കുട്ടിയുടെ മാര്‍ക്ക് കിടക്കുന്നത് .
ഇവിടെ D45 എന്ന സെല്‍ വരെ പ്രസ്തുത കുട്ടികളുടെ മാര്‍ക്ക് ഉണ്ട് .
AA4മുതല്‍ AA13 വരെയാണ് ഗ്രേഡ് കണക്കാക്കുന്ന മാനദണ്ഡം കിടക്കുന്നത് .
AB4മുതല്‍ AB13 വരെയാണ് മാനദണ്ഡത്തിനനുസരിച്ച ലറ്റര്‍ ഗ്രേഡുകള്‍  കിടക്കുന്നത് .
ഇനി അടുത്ത സെല്ലുകളില്‍ വരണമെങ്കില്‍ ഡോളര്‍ ചിഹ്നം ഈ സമവാക്യത്തിനിടയില്‍ ടൈപ്പ് ചെയ്യണം .
അപ്പോള്‍ അത്  ഈ രീതിയില്‍ വരും
=LOOKUP(D4:$D$45,$AA$4:$AA$13,$AB$4:$AB$13)
ഇനി Enter  അമര്‍ത്തുക .
തുടര്‍ന്ന് പ്ലസ് ചിഹ്നത്തില്‍ മൌസ് പോയിന്റര്‍ അമര്‍ത്തി താഴോട്ട് പിടിച്ചൂ വലിക്കുക.
അപ്പോള്‍ എല്ലാ സെല്ലിലും ഗ്രേഡ് വന്നിട്ടുണ്ടാകും .
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഇവിടെ ഗ്രേഡ് പട്ടികയില്‍ ab ടൈപ്പ് ചെയ്തിരിക്കുന്നത് കണ്ടല്ലോ.
അതിനര്‍ത്ഥം ആ കുട്ടി Absent  ആണ് എന്ന് സൂചിപ്പിക്കുവാനാണ് .
അതിനാല്‍ മാര്‍ക്ക് ഇടുന്ന സെല്ലില്‍ കുട്ടി പരീക്ഷക്ക് ഹാജരായില്ലെങ്കില്‍  ab ടൈപ്പ്  ചെയ്യുക.
അപ്പോള്‍ ഗ്രേഡ് കോളത്തില്‍  ab എന്ന് വരും .
ഇനി നമുക്ക് നമ്മുടെ വിഷയത്തില്‍  ഓരോ ഗ്രേഡിലും വരുന്ന കുട്ടികളുടെ എണ്ണമാണ് .
അതിനായി ആദ്യം ഒരു പട്ടിക പ്രിന്റ് ഏരിയയിലല്ലാതെ തയ്യാറാക്കുക.                                                    ചിത്രം താഴെ

അതില്‍ ഓരോ കോളത്തിന്റെ ഹെഡ്ഡിംഗ് ആയി വിവിധ ഗ്രേഡുകള്‍ കൊടുക്കുക.
റോയില്‍ ഓരോ വിഷയവും കൊടുക്കുക.
ചിത്രത്തില്‍ കാണുന്നതുപോലെ

തുടര്‍ന്ന് A+ എത്ര എണ്ണമുണ്ട് എന്ന് കാണേണ്ട സെല്ലില്‍ = ചിഹ്നം ടൈപ്പ് ചെയ്ത് ഫങ്‌ഷന്‍ ബാറില്‍ COUNTIF സെലക്ട് ചെയ്യുക.
അപ്പോള്‍ FUNCTION ARGUMENTS എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും
അതില്‍  RANGE എന്നതിനുനേരെ ക്ലിക്ക് ചെയ്ത് ഏത് കോളത്തിലെ സെല്ലുകളീലാണ് പ്രസ്തുത വിഷയത്തിന്റെ ഗ്രേഡ് കിടക്കുന്നത് ആ സെല്ലുകള്‍ സെലക്ട് ചെയ്യുക
തുടര്‍ന്ന്  CRITERIA  എന്നതിനുനേരെ ക്ലിക്ക് ചെയ്യുക.
അവിടെ ഏത് ഗ്രേഡിന്റെ എണ്ണമാണോ കാണേണ്ടത് അത് ടൈപ്പ് ചെയ്യുക.
അതായത് ഇവിടെ A+  എന്ന് ടൈപ്പ് ചെയ്യണം.
തുടര്‍ന്ന് OK ക്ലിക്ക് ചെയ്യൂക .
അപ്പോള്‍ A+ എത്ര എണ്ണമുണ്ടോ അത്രയും എണ്ണം വന്നിട്ടുണ്ടാകും .
ഒരു ഉദാഹരണം താഴെ കൊടുക്കുന്നു
=COUNTIF(E4:E45,"A+")
നാം OK ക്ലിക്ക് ചെയ്താല്‍ പ്രസ്തുത സെല്ലിലെ ഫോര്‍മുല ഇതായിരിക്കും .
ഇത് കോപ്പി ചെയ്ത് മറ്റ് സെല്ലുകളില്‍ പേസ്റ്റ് ചെയ്യുക.
( പ്രസ്തുത വിഷയത്തിന്റെ മാത്രം )
അതാത് ഗ്രേഡിനനുസരിച്ച് A+ എന്നത് A, B+ , B .... എന്നിങ്ങനെ മാറ്റുക .
ഇത്തരത്തില്‍ ഒരു ഡിവിഷന്റെ തയ്യാറായിക്കഴിഞ്ഞാല്‍ തുടര്‍ന്ന് എല്ലാ ക്ലാസ് ടെസ്റ്റുകള്‍ക്കും അത്
ഉപയോഗിക്കാം .
മാര്‍ക്ക് മാത്രമല്ലേ മാറിവരുന്നുള്ളു
ആശംസകളോടെ .

Wednesday 5 October 2011

86.നിങ്ങളുടെ ബ്ലോഗിലെ ഒരു പഴയ പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുവാനെന്തുചെയ്യണം ?


അതിനായി ആദ്യം Sign in ചെയ്ത് ബ്ലോഗിനുള്ളില്‍ കയറുക . അതിനുശേഷം Disign --> Posts --> എന്ന രീതിയില്‍ പോകുക.
അപ്പോള്‍ നാം ബ്ലോഗില്‍ പോസ്റ്റുചെയ്ത പോസ്റ്റുകള്‍ ഉള്ള  വിന്‍ഡോയില്‍ എത്തിച്ചേരും .
തുടര്‍ന്ന് ഏത് പോസ്റ്റാണ് വീണ്ടും പ്രസിദ്ധീകരിക്കേണ്ടത് എങ്കില്‍ ആ പോസ്റ്റ് കണ്ടെത്തുക .
അതിന്റെ ഇടതുഭാഗത്ത് ടിക് മാര്‍ക്ക് നല്‍കി Edit ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയിലെ Published on എന്നതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയിലെ Publising Date മാറ്റുക . അതായത് പഴയ ഡേറ്റ് മാറ്റി തത്സമയത്തെ ആക്കുക.
അതിനുശേഷം Update ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ പ്രസ്തുത പോസ്റ്റ് ബ്ലോഗില്‍ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നതായി കാണാം .

Wednesday 21 September 2011

85.Microsoft Excel ഉപയോഗിച്ച് Rank കണ്ടുപിടിക്കുന്നതെങ്ങനെ ?



(ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ മാര്‍ക്കുകള്‍ എല്ലാ ക്ല്ലാസ് ടീച്ചര്‍മാരുടേയും കൈവശം എത്തിച്ചേര്‍ന്നിരിക്കുമല്ലോ .സാധാരണയായി, അദ്ധ്യാപകരെ സംബന്ധിച്ച്  ,ക്ലാസ് പരീക്ഷകള്‍ക്ക്  കുട്ടികളെ വിലയിരുത്തുന്നതിന് ഈ റാങ്ക് ഫങ്ഷന്‍  ഉപയോഗിക്കാം .)
Microsoft  Excel ലെ ഒരു Function ആണ് റാങ്ക് ഫങ്‌ഷന്‍ .
ഇത് പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് ഇനി പറയുവാന്‍ പോകുന്നത്
അതിനായി , ആദ്യം കുട്ടികളുടെ   സീരിയല്‍ നമ്പര്‍ , പേര് , വിവിധ വിഷയങ്ങളുടെ മാര്‍ക്കുകള്‍ , Total , Percentage , എന്നിങ്ങനെ Excel  ഷീറ്റിലെ  ഓരോ കോളത്തിനും ഹെഡ്ഡിംഗ് കൊടുക്കുക . തുടര്‍ന്ന് ഓരോ കോളം ഹെഡ്ഡിംങിനു താഴെ അതാതിന്റെ ഡാറ്റ എന്റര്‍ ചെയ്യുക  .  അതിനുശേഷം ഒരു കോളത്തിന്റെ ഹെഡ്ഡിംഗായി  Rank എന്നു കൊടുക്കുക . അതിനു താഴെയായി ഈ ഫോര്‍മുല നല്‍കുക .
=RANKതുടര്‍ന്ന് ബ്രാക്കറ്റില്‍  ടോട്ടല്‍ കോളത്തിന്റെ ആദ്യത്തെ സെല്‍ നമ്പര്‍ കോമ വീണ്ടും ടോട്ടല്‍ കോളത്തിന്റെ സെല്‍ നമ്പര്‍ കോളന്‍ ടോട്ടല്‍ കോളത്തിന്റെ അവസാനത്തെ സെല്‍ നമ്പര്‍ പൂജ്യം   ക്ലോസ് ബ്രാക്കറ്റ് .
മനസ്സിലായില്ല അല്ലേ
എങ്കില്‍ മറ്റൊരു രീതിയില്‍ പറയട്ടേ .
അതായത് Total കോളത്തിന്റെ പേര് N എന്നും Total കോളത്തിന്റെ ആദ്യ ടോട്ടല്‍ മാര്‍ക്ക് എന്റര്‍ ചെയ്ത സെല്‍ നമ്പര്‍  N4 ഉം അവസാന ടോട്ടല്‍  മാര്‍ക്ക്  എന്റര്‍ ചെയ്ത  സെല്‍ നമ്പര്‍  N45 ഉം ആണെങ്കില്‍  ആദ്യ ടോട്ടല്‍ സെല്ലില്‍ =RANK(N4,N4:N45,0) എന്ന ഫോര്‍മുല ടൈപ്പ് ചെയ്യുക . തുടര്‍ന്ന് എന്റര്‍ അമര്‍ത്തുക. അപ്പോള്‍ പ്രസ്തുത കുട്ടിയുടെ റാങ്ക് വന്നീട്ടുണ്ടായിരിക്കും .
ഇനി അടുത്തതായി നമ്മുടെ ആവശ്യം തുടര്‍ന്നുള്ള കുട്ടികളുടെ റാങ്ക് കാണുക എന്നതാണ് .
അതിനായി മുകളില്‍ പറഞ്ഞ ഫോര്‍മുലക്കിടക്ക് ഡോളര്‍ ചിഹ്നം ടൈപ്പ് ചെയ്യുക എന്നതാണ്.
അപ്പോള്‍ ഇങ്ങനെ വരും =RANK(N4,$N$4:$N$45,0)
ഇനി  എന്റര്‍ അമര്‍ത്തുക
ഇപ്പോള്‍ ആദ്യ സെല്ലില്‍ റാങ്ക് വന്നീട്ടുണ്ടാകും .
തുടര്‍ന്ന് സെല്ലില്‍ , നാം സാധാരണ ചെയ്യുന്നതുപോലെ , + ചിഹ്നത്തില്‍  കര്‍സര്‍ താഴെക്ക് പിടിച്ചു വലിച്ചാല്‍ മതി .
അപ്പോള്‍ എല്ലാ സെല്ലിലും റാങ്ക് വന്നിട്ടുണ്ടാകും .
ഇനി കുട്ടികളുടെ പട്ടിക റാങ്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നിരിക്കട്ടെ .
അതിനായി ആദ്യം പട്ടിക സെലക്ട് ചെയ്ത് ( ഒന്നാം നമ്പര്‍ കുട്ടിയുടെ ഡാറ്റാ എന്‍‌ട്രി മുതല്‍ ) Data --> Sort by എന്നുള്ളിടത്ത് Rank കോളത്തിന്റെ പേരും ( ഉദാ :- P) Order എന്നുള്ളിടത്ത്  Smallest to Largest എന്നും കൊടുത്ത്  OK യില്‍ ക്ലിക്ക് ചെയ്യുക .
ഇപ്പോള്‍ കുട്ടികളുടെ പട്ടിക ഒന്നാം റാങ്കുമുതലുള്ള ക്രമത്തില്‍ വന്നിട്ടുണ്ടായിരിക്കും .
വാല്‍ക്കഷണം : 1
റാങ്ക് ഫോര്‍മുലയില്‍ അവസാ‍നം 0 ( സീറോ ) എന്നു കണ്ടിരിക്കും . ഇത് ആരോഹണക്രമത്തെയാണ് സൂചിപ്പിക്കുന്നത് . സീറോക്കു പകരം 1 കൊടുത്താല്‍ അവരോഹണക്രമത്തിലായിരിക്കും റാങ്ക് വരിക.
വാല്‍ക്കഷണം : 2
പുതിയ വിദ്യാഭ്യാസ രീതിയില്‍ റാങ്ക് ഇല്ല എന്ന് നമുക്ക് അറിയാമല്ലോ . എങ്കിലും ഇത്തരമൊരു സാധ്യത Microsoft Excel ല്‍ ഉണ്ട് എന്ന കാര്യം അറിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മാത്രമല്ല കുട്ടിയുടെ സ്ഥാനം എവിടെയെന്ന് വിലയിരുത്തുവാന്‍ അദ്ധ്യാപകന് കഴിയുകയും ചെയ്യുമല്ലോ ?
 

Saturday 3 September 2011

84.Dual Core ഉം Core 2 Duo യും തമ്മിലുള്ള വ്യത്യാസമെന്ത് ?



1. എന്താണ്  ഒരു  dual core processor  എന്നുപറഞ്ഞാല്‍ ........?
ഒരു CPU യില്‍ രണ്ട് പ്രോസസ്സറുകള്‍ ഉള്ളതിനെയാണ്  dual core processor  എന്നു പറയുന്നത് . അതിലെ വാക്കുകളെ തന്നെ നോക്കുക .( ഡ്യുവല്‍ എന്നു പറഞ്ഞാല്‍ രണ്ട്
 കോര്‍ എന്നു പറഞ്ഞാല്‍ ഉള്ളിലുള്ളത് ).
2. AMD , Intel എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത് ?
AMD യുടെ പൂര്‍ണ്ണരൂപം Advanced Micro Devices എന്നാണ് .രണ്ടും മദര്‍ബോര്‍ഡ് ,
സിപിയു എന്നിവ നിര്‍മ്മിക്കുന്ന കമ്പനികളാണ് .
3.  ഒരു  CPU വേഗത എങ്ങനെയാണ് അളക്കുന്നത് ?
 CPU ന്റെ വേഗത പറയുന്ന യൂണിറ്റുകളാണ് megahertz (MHz) or gigahertz (GHz).
4.  dual core  , core 2 Duo എന്നിവ തമ്മിലുള്ള വ്യത്യാസമെന്ത് ?
ആദ്യമായി മനസ്സിലാക്കേണ്ടത് dual core  എന്നുപറഞ്ഞാല്‍ അത് ഒരു പ്രത്യേക
രീതിയിലുള്ള പ്രോസസ്സര്‍ എന്നാണ് . ഇത് വേണമെങ്കില്‍ Intel ന്റെ ആകാം
അല്ലെങ്കില്‍ AMD യുടെ ആകാം . ഒരു ചിപ്പില്‍ രണ്ടു കോറുകള്‍ എന്നേ ഇതില്‍
അര്‍ഥമാക്കേണ്ടതുള്ളൂ.
എന്നാല്‍  core Duo എന്നുപറഞ്ഞാല്‍ അത് ഒരു പ്രത്യേക കമ്പനി ഇറക്കുന്ന ഒരു പ്രോസസ്സര്‍ ആണ് . Intel ആണ് ഇതിന്റെ നിര്‍മ്മാതാവ് .
“Core 2 Duo" എന്നു പറഞ്ഞാല്‍  dual core  ന്റെ  core Duo വെര്‍ഷന്‍ ആണ് ..
ഒന്നുകൂടി വ്യക്തമായി  പറഞ്ഞാല്‍  Intel  ന്റെ ഒന്നാം തലമുറയില്‍പെട്ട പ്രോസസ്സര്‍
ആണ് core Duo. രണ്ടാം തലമുറയില്‍പെട്ടതാണ് Core 2 Duo.
 Pentium D, Core Duo, Core 2 Duo and Athlon X2  എന്നിവയെല്ലാം തന്നെ വിവിധ കമ്പനികളുടെ  ഡ്യുവല്‍ കോര്‍ പ്രോസസ്സറുകളാണ്.
(ഡ്യുവല്‍ കോര്‍ വന്നതോടെ ഇന്റല്‍ പെന്‍ഡിയം എന്ന പേര്‍ ഉപേക്ഷിച്ച കാര്യം
ഇവിടെ പ്രസ്താവ്യമാണ് )
5. Quad Cores ,dual Quad Cores എന്നിവ എന്തെന്നു വ്യക്തമാക്കാമോ ?
അതായത് dual core നെക്കുറിച്ച് മനസ്സിലാക്കിയല്ലോ . അതായത് ഒരു ചിപ്പിനുള്ളില്‍
രണ്ടുകോറുകള്‍ . അതുപോലെ Quad Cores ല്‍ ഒരു ചിപ്പിനുള്ളില്‍ നാലുകോറുകള്‍ ഉണ്ട്
അതുപോലെ .dual Quad Cores ല്‍ ഒരു ചിപ്പിനുള്ളില്‍ 8 കോറുകള്‍ ഉണ്ടായിരിക്കും .
6.  ഇക്കാര്യം ഒരു ഉദാഹരണ സഹിതം വ്യക്തമാക്കാമോ ?
അതായത് സിങ്കിള്‍   കോര്‍ ആണെങ്കില്‍  ഒരു രണ്ടുവരിപ്പാതയിലൂടെ
100kmph വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി .
എന്നാല്‍ Dual Core എന്നു പറഞ്ഞാല്‍ നാലുവരിപ്പാതയിലൂടെ 100kmph വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി.
ഇനി Quad Cores എന്നു പറഞ്ഞാല്‍ എട്ടുവരിപ്പാതയിലൂടെ 100kmph
വേഗതയിലോടുന്ന ഗതാഗതത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി.( Quad  ന് നാല് എന്ന അര്‍ത്ഥത്തില്‍ എടുക്കുക)
7.  നമ്മുടെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം , പ്രോസസ്സര്‍ , റാം എന്നിവയെക്കുറിച്ച്
എങ്ങനെ അറിയാം ?
ഇത് നിസ്സാരമായ കാര്യമാണ് . അതിനായി ആദ്യം My Computer --> Right Click -->
Properties--> General എന്നിങ്ങനെ ക്ലിക്ക് ചെയ്താല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം , വെര്‍ഷന്‍
 സിപിയു സ്പീഡ് , റാം എന്നിവ മനസ്സിലാക്കാം.

Sunday 21 August 2011

83.Question Paper ഒറ്റഷീറ്റില്‍ ഒതുക്കുന്നതെങ്ങനെ ?


(നമുക്ക് ലഭിച്ച pdf ഫയലില്‍ നിന്ന് കോപ്പി ചെയ്യുന്ന വിവരം ഇവിടെ വിശദീകരിച്ചിട്ടൂണ്ട്.)
അതായത് pdf ഫയല്‍ തുറന്ന് Tools--> Select & Zoom --> Snapshot Tool എന്ന ക്രമത്തില്‍ ക്ലിക്ക്

ചെയ്ത് നമുക്ക് ആവശ്യമായ ഭാഗം കോപ്പി ചെയ്യുക.
അതിനു ശേഷം Microsoft Word ഓപ്പണ്‍ ചെയ്യുക
( ഏതെങ്കിലുമൊരു വേഡ് പ്രോഗ്രാം മതി)
Page Layout ക്ലിക്ക് ചെയ്യുക
കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍  പേപ്പര്‍ സൈസ് A4ഉം Orientation ലാന്‍‌ഡ് സ്കേപ്പും ആക്കുക.
തുടര്‍ന്ന് Columns ക്ലിക്ക് ചെയ്ത് 2 ആ‍ക്കിമാറ്റുക .
തുടര്‍ന്ന് More Columns ക്ലിക്ക് ചെയ്ത് Line Between ല്‍ ടിക് മാര്‍ക്ക് കൊടുക്കുക
നാം കൊടുക്കുന്ന ലൈനിന്റെ വീതിയും സ്പേസിങ്ങും അവിടെ ക്രമീകരിക്കാം .
ഇനി ഓരോ ചോദ്യവും മുന്‍പറഞ്ഞ പ്രകാരം കോപ്പി ചെയ്ത് വേഡില്‍ പേസ്റ്റ് ചെയ്യുക.
നമുക്ക് ഓരോ ചോദ്യവും കഴിഞ്ഞ് ഒരു ലൈന്‍ വേണമെങ്കില്‍ വേഡിലെ Underline ഓപ്ഷന്‍

സെലക്ട് ചെയ്താല്‍ മതി . വര വന്നീട്ടുണ്ടായിരിക്കും  . അങ്ങനെ ഒരു വരവരുന്നത് ചിത്രങ്ങള്‍

ഉള്‍പ്പെടുന്ന ചോദ്യങ്ങള്‍ തിരിച്ചറിയാന്‍ ഉപകരിക്കും .
തുടര്‍ന്ന് പ്രിന്റ് പ്രിവ്യൂ എടുത്ത് ആവശ്യമായ മാറ്റങ്ങള്‍ ചേര്‍ക്കുക.

Friday 19 August 2011

82.pdf ഫയലില്‍ നിന്ന് ഒരു ഭാഗം വേര്‍തിരിച്ചെടുക്കുന്നതെങ്ങനെ ?


pdf ഫയലില്‍ നിന്ന് ഒരു ഭാഗം വേര്‍തിരിച്ചെടുക്കുന്നതെങ്ങനെ ?
ആദ്യമേ പറയട്ടെ ഇക്കാര്യത്തിനു പലമാര്‍ഗ്ഗങ്ങളും നിലവിലുണ്ട് എന്ന കാര്യം .
അതിനായി ആദ്യം മാത്‌സ് ബ്ലോഗിന്റെ ഈ പോസ്റ്റ് നോക്കു




ഇനി മറ്റൊരു രീതിക്കായി മലയാളം ബ്ലോഗിന്റെ ഈ പോസ്റ്റ് നോക്കുക.

ഇനി പറയാന്‍ പോകുന്നത് ഒരു ലളിതമായ മാര്‍ഗ്ഗമാണ്.
അതായത് pdf ഫയലില്‍ തന്നെ ഉള്ള ഒരു കാര്യം .
അതിനായി ആദ്യം പ്രസ്തുത ഫയലിന്റെ Tools ല്‍ ക്ലിക്ക് ചെയ്യുക .
അപ്പോള്‍ വരുന്ന വിന്‍ഡോയിലെ വിഡോയില്‍നിന്ന്
Select & Zoom ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അതിനോടനുബന്ധിച്ച് കാണുന്ന വിന്‍ഡോയിലെ SnapShot tool ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ കര്‍സര്‍ ഒരു പ്ലസ് ചിഹ്നത്തിന്റെ ആകൃതി കൈവരിച്ചിട്ടുണ്ടാവും
തുടര്‍ന്ന് നമുക്ക് ആവശ്യമുള്ള ഭാഗം ചതുരാകൃതിയില്‍ സെലക്ട് ചെയ്യുക.
അപ്പോള്‍ The selected area has been copied എന്ന മെസേജ് വരും .
അതില്‍ ok കൊടുക്കുക.
തുടര്‍ന്ന് ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ അല്ലെങ്കില്‍ മൈക്രോസോഫ്‌റ്റ്  വേഡ് എന്നിങ്ങനെയുള്ളവ

തുറക്കുക . അവിടെ പേസ്റ്റ് ചെയ്യുക. ചിത്രത്തിന്റെ കോണ്‍‌ട്രാസ്റ്റ് വ്യത്യാസപ്പെടുത്തി നമുക്ക്

ബ്രൈറ്റ്നസ് കൂട്ടാവുന്നതാണ്.
ഇനി പ്രസ്തുത ചിത്രത്തില്‍ വ്യത്യാസം വരുത്തണമെങ്കില്‍ പെയിന്റില്‍ പേസ്റ്റ് ചെയ്താല്‍ മതി .
അവിടെ നമുക്ക് ആവശ്യം വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം .
ആവശ്യമുള്ള ഫോര്‍മാറ്റില്‍ സേവ് ചെയ്യാം
ഓര്‍ക്കുക മൈക്രോസോഫ്‌റ്റ്  വേഡില്‍ പേസ്റ്റ് ചെയ്താല്‍ കൂടുതല്‍ തെളിച്ചത്തില്‍ ലഭിക്കും .
റൈറ്ററില്‍ ചിത്രത്തിന്റെ ഗാമാ പ്രോ‍പ്പര്‍ട്ടി കൂട്ടേണ്ടിവരും .
ആശംസകളോടെ

വാല്‍ക്കഷണം : 1
ഇതൊന്നും പറ്റിയില്ലെങ്കില്‍ സാദാ ഒരു നാടന്‍ പണിയുണ്ട് .
അതായത് പി ഡി എഫ് ഫയല്‍ തുറന്നു വെക്കുക
ആവശ്യമുള്ള ഭാഗം  മോണിറ്ററിന്റെ നടുക്കുവരത്തക്കവിധം വെച്ചാല്‍ നല്ലത് .
അതിനു ശേഷം Print Screen ബട്ടണില്‍ അമര്‍ത്തുക.
തുടര്‍ന്ന് പെയിന്റ് ഓപ്പണ്‍ ചെയ്യുക .
അതില്‍ പേസ്റ്റ് ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ആവശ്യമുള്ള ചേഞ്ചസ് വരുത്തി റെക്ട് ഏങ്കില്‍ ടൂള്‍ സെലക്ട് ചെയ്‌ത് Edit ല്‍ പോയി  Copy to കൊടുത്ത് ആവശ്യമായ ഫോര്‍മാറ്റില്‍ സേവ് ചെയ്യുക .
സംഗതി റെഡി

Thursday 18 August 2011

81.മൈക്രോസോഫ്റ്റ് എക്സലില്‍ Freeze panes എന്തെന്നു വ്യക്തമാക്കാമോ ?


വളരേയധികം റോകളും കോളസും ഉള്ള ഒരു ഫയല്‍ നാം തുറന്നു എന്നു വിചാരിക്കുക .
അപ്പോള്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ അതിന്റെ കോളം ഹെഡ്ഡിംഗ് കാണുകയില്ലല്ലോ ?
തല്‍‌ഫലമായി ഡാറ്റാസ് വിശകലനം ചെയ്യുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു .
ഇത് ഒഴിവാക്കാന്‍ Freeze pane ഉപയോഗിക്കാം .
അതിനായി ആദ്യം മെനു ബാറിലെ View വില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന്  Freeze panes ല്‍ ക്ലിക്ക് ചെയ്യുക .
തുടര്‍ന്നു വരുന്ന വിന്‍‌ഡോയില്‍ Freeze top row സെലക്ട് ചെയ്യുക.
ഇനി ഫയല്‍  സ്ക്രോള്‍ ചെയ്തു നോക്കൂ .
ആദ്യത്തെ വരി (റോ ) അങ്ങനെ തന്നെ നില്‍ക്കുന്നതു കണ്ടില്ലേ .
ഇതുപോലെ കോളത്തെയും ഫ്രീസ് ചെയ്യാം .
പരീക്ഷിച്ചു നോക്കൂ.

Tuesday 9 August 2011

80.ഇന്റര്‍നെറ്റില്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാം ?


നിങ്ങളില്‍ പലരും ഇത്തരമൊരു സാധ്യതയെ ഉപയോഗിച്ചവര്‍ ആയിരിക്കുകയില്ല. എങ്കിലും
മനസ്സിലാക്കുക ഇത്തരമൊരു സാദ്ധ്യത ബ്രൌസറില്‍  ഉണ്ട് .
ഉദാഹരണമായി എടുത്തിരിക്കുന്ന ബ്രൌസര്‍ ഗൂഗില്‍ ക്രോം ആണ് .
ആദ്യമായി ഗൂഗിള്‍ ക്രോം ഓപ്പണ്‍ ചെയ്യുക .
അതില്‍ മുഗള്‍ ഭാഗത്തെ മെനുവിലെ Image ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Sezrch images എന്നതിനു തൊട്ട് ഇടതുഭാഗത്തായി ക്ലിക്ക് ചെയ്യുക
( ചിത്രത്തില്‍ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് )
അപ്പോള്‍ ഒരു പുതിയ വിന്‍ഡോ വരും
അതിലെ upload image ല്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന വിന്‍ഡോയിലെ Choose file ല്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ നാം ഏത് ചിത്രമാണ് നെറ്റില്‍ തിരയുവാന്‍ ഉദ്ദേശിക്കുന്നത് ആ ചിത്രം സെലക്ട് ചെയ്യുക
ഓപ്പണ്‍ ചെയ്യുക
അങ്ങനെ ചിത്രം അപ്‌ലോഡ് ചെയ്യപ്പെടും
ബ്രൌസര്‍ പ്രസ്തുത ചിത്രവുമായി യോജിക്കുന്ന ചിത്രങ്ങള്‍ കാണിച്ചുതരും .
ഇനി ഇത് പരീക്ഷിച്ചു നോക്കൂ.

Sunday 17 July 2011

79.ഒരു ഫയലിലെ ഒരു വാക്ക് തെരഞ്ഞു കണ്ടുപിടിക്കുന്നതെങ്ങനെ ?


മാഷ് സ്കൂളിലെ  കമ്പ്യൂട്ടര്‍ ലാബില്‍ എത്തിയതായിരുന്നു. അപ്പോഴാണ് രണ്ട് ടീച്ചര്‍മാര്‍ കമ്പ്യൂട്ടറിനുമുമ്പിലിരുന്ന് പരതുന്നത് കണ്ടത് . മാഷ് കാര്യം അന്വേഷിച്ചു . സംഗതി , ഒരു പിഡി‌എഫ് ഫയലില്‍  ചില കുട്ടികളുടെ പേര്  പരതുകയാണ്  അവര്‍ . ഇരുന്നൂറിനുമേല്‍ കുട്ടികളുടെ പേരുകളുള്ള പട്ടികയായിരുന്നു അത് . അതില്‍ തങ്ങള്‍ ഉദ്ദേശിച്ച നാലു കുട്ടികള്‍ ഉണ്ടോ എന്നു കണ്ടുപിടിക്കാനുള്ള ഭഗീരഥശ്രമത്തിലായിരുന്നു അവര്‍ . കുറേ നേരമായി അവര്‍ ശ്രമിക്കുന്നു എന്ന് അവര്‍ പറഞ്ഞു . പിഡി‌എഫ് ഫയലില്‍ ഉണ്ടായിരുന്ന പട്ടിക ആല്‍ഫബറ്റിക് ഓഡറിലും ആയിരുന്നില്ല. അതായിരുന്നു മറ്റൊരു പ്രശ്നമെന്ന് അവര്‍ പറഞ്ഞു. ഉടന്‍ മാഷിന് സഹായിക്കാന്‍ മുതിര്‍ന്നു. ടൂള്‍ ബാറിലെ Find ല്‍  അന്വേഷിക്കുന്ന കുട്ടിയുടെ പേര്‍ ടൈപ്പ് ചെയ്യുവാന്‍ പറഞ്ഞു.
അവര്‍ അതുപോലെ ചെയ്തു. Enter അമര്‍ത്തുവാന്‍ പറഞ്ഞു. അവര്‍ അതുപോലെ ചെയ്തു. അതാ അന്വേഷിക്കുന്ന കുട്ടിയുടെ പേര്‍ ഒരു നീല കളറില്‍ വന്നു നില്‍ക്കുന്നു.
ഇക്കാര്യം pdf ഫയലില്‍  മാത്രമല്ല മറ്റ് ഫയലുകളിലും ചെയ്യാമെന്ന് മാഷ് പറഞ്ഞു. ഉദാഹരണത്തിന് Excel ല്‍ കുട്ടിയുടെ പേര്‍ കണ്ടുപിടിക്കണമെങ്കില്‍ Ctrl +F ടൈപ്പ് ചെയ്താല്‍ മതി. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ നാം തിരയുന്ന പേര്‍ ടൈപ് ചെയ്ത് Find All ലോ  Find Next ലോ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അത് നമുക്ക് കാണിച്ചുതരും . ഇനി നമുക്ക് നാം അന്വേഷിക്കുന്ന പേരിനോ അല്ലെങ്കില്‍ വാക്കിനോ പകരം വേറെ വാക്ക് വരണമെങ്കില്‍ പ്രസ്തുത വിന്‍ഡോയില്‍ Replace ല്‍ ക്ലിക്ക് ചെയ്താല്‍  മതി .
Find , Replace  എന്നിവക്കു നേരെ അതാതിനനുസരിച്ച് വാക്കുകള്‍ ടൈപ്പ് ചെയ്തുകൊടുത്താല്‍ മതി .ഇത്  Word ലും ബാധകമാണ്
മാഷ് പറഞ്ഞ് അവസാനിപ്പിച്ചു

Saturday 16 July 2011

78.Microsoft Excel ല്‍ മാര്‍ക്ക് എന്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം



ജൂലൈ മാസത്തിലെ ക്ലാസ് പരീക്ഷ കഴിഞ്ഞു.
മാഷ് ക്ലാസ് ടീച്ചറായതിനാല്‍ , സ്വന്തം ക്ലാസില്‍ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരും മാര്‍ക്ക് ലിസ്റ്റ്

മാഷിനു നല്‍കിയിരുന്നു.
ഇനി എല്ലാ മാര്‍ക്കുകളും കണ്‍സോളിഡേറ്റ് ചെയ്യണം .
ടോട്ടല്‍ കാണണം ; ശതമാനം കാണണം .
മാര്‍ക്ക് വിശകലനം ചെയ്യണം.
പിന്നെ , ക്ലാസ് പി.ടി.എ വിളിക്കണം .
അതൊക്കെയാണ് തുടര്‍ന്നുള്ള പരിപാടികള്‍ .
അങ്ങനെ കിട്ടിയ മാര്‍ക്കുകളൊക്കെ കമ്പ്യൂട്ടറില്‍ - എക്സല്‍  2007 ല്‍ - എന്റര്‍ ചെയ്തു.
അങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്റര്‍ ചെയ്ത സെല്ലുകളിലൊക്കെ വലതുഭാഗത്ത് മുകളിലായി

ഒരു പച്ചനിറം
എന്താണാവോ ഇത് ?
കാര്യം പിടികിട്ടിയില്ല.
എങ്കിലും അതും പിടിച്ച് ഇരുന്നാല്‍ മതിയോ ?
തുടര്‍ന്നുള്ള പണിനടക്കേണ്ടെ.
എന്തായാലും കിട്ടിയ മാര്‍ക്കുകളൊക്കെ ഷീറ്റില്‍ എന്റര്‍ ചെയ്യുക തന്നെ .
മാഷ് തീരുമാനിച്ചു.
അങ്ങനെ മാര്‍ക്കൊക്കെ എന്റര്‍ ചെയ്യുതു കഴിന്നു.
ഇനി ടോട്ടല്‍ കാണണം.
അതിപ്പോ നിസ്സാരമല്ലേ .........
ടോട്ടല്‍ കാണേണ്ട സെല്ലുകളും  ടോട്ടല്‍ വരേണ്ട സെല്ലും സെലക്ട് ചെയ്ത് സുഗ്‌മ ക്ലിക്ക് ചെയ്താല്‍

മതിയല്ലോ





മാഷ് , അപ്രകാരം ചെയ്തു.
സംഗതി ഏശുന്നില്ല.
എത്രയോ പ്രാവശ്യം ടോട്ടല്‍ ഈ രീതി ഉപയോഗിച്ച് കണ്ടീട്ടുള്ളതാണ് .
ഒരു രക്ഷയുമില്ല.
തുടര്‍ന്ന് = അടിച്ചുല്ല ടോട്ടല്‍ ശ്രമവും നടത്തി
അതും രക്ഷയില്ല .
ഇനി എന്താ ചെയ്യാ ?
ടോട്ടല്‍ പോണെങ്കില്‍ പോട്ടെ
ശതാമാനം കാണാം.
മാഷ് അതിനുള്ള ഫോര്‍മുല = അടിച്ച് ടൈപ്പ് ചെയ്തു.
നോ രക്ഷ .
ഇനി എന്താ വഴി .
സുഹൃത്ത് മാഷ്‌‌മ്മാരായ എക്സല്‍ പുലികളെ  ഫോണ്‍ ചെയ്തു
“ഓ അതോ , ചിലപ്പോള്‍ എറര്‍ ആകാം . ഫോര്‍മുല ടൈപ്പ് ചെയ്തതിലോ മറ്റോ സംഭവിക്കാം   ”
ആ ഉപദേശം ഒരു പിടിവള്ളിയായി തോന്നി .
മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരിക്കുന്നു ; ഈ പ്രശ്നത്തിങ്കല്‍
മാഷ് സെല്ലില്‍ വെറുതെ മുന്‍പ് പറഞ്ഞ് അഭിപ്രായം വെച്ച് ക്ലിക്ക് ചെയ്തു.
ശരിയാണല്ലോ .











അതാ , അപ്പുറത്തെ സെല്ലില്‍ ഒരു മഞ്ഞ നിറത്തിലുള്ള ഒരു ചതുരം പ്രത്യക്ഷപ്പെട്ടല്ലോ
അതില്‍ എന്തോ എഴുതിക്കാണിക്കുന്നല്ലോ









ഓഹോ ; ഇതാണോ കാര്യം





മാഷ് വീണ്ടും അപ്പുറത്തെ സെല്ലില്‍ കണ്ട ആരോയില്‍ ക്ലിക്ക് ചെയ്തു.
ഓഹോ ഇതാണോ കാര്യം





സംഗതി മാഷിന് പിടികിട്ടി.
സെല്‍ കിടക്കുന്നത് Text ആണ് .





ഉടന്‍ തന്നെ മാഷ്  എല്ലാ സെല്ലുകളും സെലക്ട് ചെയ്ത്  മെനു ബാറില്‍ പോയി General സെലക്ട്

ചെയ്തു.





തുടര്‍ന്ന് ഓരോ സെല്ലും വീണ്ടും ഒന്നു ക്ലിക്ക് ചെയ്തു .
സംഗതി ശരിയായല്ലോ .
ഇതില്‍ നിന്ന് മാഷിന് ഒരു കാര്യം മനസ്സിലായി .
എക്ലല്‍ ഷീറ്റില്‍ റ്റൈപ്പ് ചെയ്യുമ്പോള്‍ നമ്പര്‍ ഫോര്‍മാറ്റ് ചെക്ക് ചെയ്യണമെന്ന കാര്യം

Followers