Sunday 20 January 2013

136.Microsoft excel ല്‍ നിങ്ങള്‍ സെലക്ട് ചെയ്ത എല്ലാ സെല്ലിലും ഒരേ Text അഥവാ Number വരുവാനെന്തുചെയ്യണം



അതിനായി ആദ്യത്തെ സെല്ലില്‍ ആവശ്യമായ Text അഥവാ Number ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് പ്രസ്തുത Text അഥവാ Number വരേണ്ട സെല്ലുകള്‍ സെലക്ട് ചെയ്യുക
തുടര്‍ന്ന് Ctrl , D എന്നീ ബട്ടണുകള്‍ ഒരുമിച്ച് അമര്‍ത്തുക.
അപ്പോള്‍ എല്ലാ സെല്ലിലും പ്രസ്തുത Text അഥവാ Number വന്നീട്ടുണ്ടായിരിക്കും

Sunday 13 January 2013

135.Microsoft Excel ലെ blank rows delete ചെയ്യുന്നതെങ്ങനെ




അതിനായി ആദ്യം blank rows ഉള്ള ഷീറ്റ് ഓപ്പണ്‍ ചെയ്യുക
തുടര്‍ന്ന് blank rows ഉള്ള  കോളത്തിലെ എല്ലാ റോകളും സെലക്ട് ചെയ്യുക.
തുടര്‍ന്ന്  F5  അമര്‍ത്തുക .

തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ special ക്ലിക്ക്  ചെയ്യുക
അതില്‍ blanks എന്ന റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്യുക

ഒ കെ ക്ലിക്ക് ചെയ്യുക .
തുടര്‍ന്ന് Right click ചെയ്ത്  Entire row സെലക്ട് ചെയ്യുക

ഒ കെ ക്ലിക്ക് ചെയ്യുക .
 blank rows എല്ലാം അപ്രത്യക്ഷമായിട്ടുണ്ടാകും

134.Microsoft Excel ല്‍ എല്ലാ sheet ലും ഒരേ ഹെഡ്ഡിംഗ് വരുവാന്‍ എന്തുചെയ്യണം




നിങ്ങള്‍ക്ക് ഡാറ്റ ഒന്നിലേറെ വര്‍ക്ക്ഷീറ്റുകളില്‍ എന്റര്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ ഗ്രൂപ്പ്  ചെയ്യുന്നത് എളുപ്പമാണ് .
അതിനായി ആദ്യം ഒരു Microsoft Excel ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് Ctrl കീ യില്‍ പ്രസ്സ് ചെയ്ത് എല്ലാ ഷീറ്റുകളും സെലക്ട് ചെയ്യുക.
അപ്പോള്‍ ഫയല്‍ നെയിമിന്റെ കൂടെ ഗ്രൂപ്പ് എന്നുവരുന്നതുകാണാം.
തുടര്‍ന്ന് ഒരു ഷീറ്റില്‍ കോളം ഹെഡ്ഡിംഗ് എന്റര്‍ ചെയ്യുക.
അത് എല്ലാ ഷീറ്റിലും വരുന്നതുകാണാം.
group ചെയ്യാത്ത മറ്റൊരു ഷീറ്റില്‍ ക്ലിക്ക് ചെയ്ത് അണ്‍ഗ്രൂപ്പ് ചെയ്യാം
ഷീറ്റൂകളെ ഗ്രൂപ്പുചെയ്യുവാന്‍ മറ്റൊരു മാര്‍ഗ്ഗം 
അതിനായി ആദ്യം ഏതെങ്കിലുമൊരു ഷീറ്റില്‍ Right Click ചെയ്യുക
തുടര്‍ന്ന് Select all sheets എന്ന ടാബ് സെലക്ട് ചെയ്യുക.
 ഷീറ്റൂകളെ  അണ്‍ഗ്രൂപ്പുചെയ്യുവാന്‍ മറ്റൊരു മാര്‍ഗ്ഗം 
അതിനായി ആദ്യം ഏതെങ്കിലുമൊരു ഷീറ്റില്‍ Right Click ചെയ്യുക
തുടര്‍ന്ന്  ungroup  sheets എന്ന ടാബ് സെലക്ട് ചെയ്യുക.
ഒന്നിലധികം ഷീറ്റുകള്‍ സെലക്ട് ചെയ്താല്‍ Title ല്‍ [Group] എന്നുകാണാം.

Followers